ബച്ചൻ കുടുംബത്തിലെ മരുമകളായത് വെറുതെയല്ല; ഭാവി മുൻകൂട്ടി കണ്ടു; ഐശ്വര്യയുടെ സമ്പാദ്യം ചർച്ചയിൽ
ഇന്ത്യൻ ജനതയെ സംബന്ധിച്ച് സൗന്ദര്യത്തിന്റെ അവസാന വാക്കാണ് ഐശ്വര്യ റായ്. ഇത്രയും വശ്യതയുള്ള നടി ഹോളിവുഡിൽ പോലും അൂപൂർവമാണ്. ഒരു കാലത്ത് വിദേശ ബ്രാൻഡുകൾ പോലും പരസ്യത്തിൽ ഐശ്വര്യയുടെ മുഖം ലഭിക്കാൻ നടിയുടെ പിന്നാലെയായിരുന്നു. ഇന്ത്യയിലെ ഫാഷൻ, മോഡലിംഗ് രംഗത്ത് ഐശ്വര്യയുണ്ടാക്കിയ തരംഗം ചെറുതല്ല. സൗന്ദര്യ റാണിയായ ഐശ്വര്യ റായുടെ വിവാഹം വലിയ തോതിൽ വാർത്ത പ്രാധാന്യം നേടിയതാണ്. 2007 ലാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്.
ബച്ചൻ കുടുംബത്തിലേക്കുള്ള ഐശ്വര്യയുടെ കടന്ന് വരവ് അന്ന് വലിയ തോതിൽ ചർച്ചയായി. അന്ന് ഐശ്വര്യ താരമൂല്യത്തിന് അടുത്ത് പോലും അഭിഷേക് ബച്ചന് കരിയറിൽ ഉയരാൻ കഴിഞ്ഞിട്ടില്ല. എന്നാൽ താര റാണിയാണെന്നതെല്ലാം മാറ്റി നിർത്തി കുടുംബിനിയായി ജീവിതം നയിക്കാൻ ഐശ്വര്യ തയ്യാറായി. പ്രത്യേകിച്ചും മകൾ ആരാധ്യ പിറന്ന ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ.

എങ്കിലും നടിയുടെ സമ്പാദ്യത്തിൽ വലിയ ഇടിവ് വന്നിട്ടിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം 800 കോടിയുടെ ആസ്തി നടിക്കുണ്ട്. സിനിമയിൽ ഇല്ലെങ്കിലും ഇന്ത്യയിലെ ധനിക കുടുംബത്തിലെ മരുമകളാണ് ഐശ്വര്യ റായ്. അമിതാഭ് ബച്ചന്റെ കോടികളുടെ സ്വത്തിന്റെ അനന്തരവാകാശിയാണ് ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ. ശ്വേത ബച്ചൻ എന്ന സഹോദരിയും അഭിഷേകിനുണ്ട്.
സിനിമയിലെ താരത്തിളക്കത്തിനപ്പുറം തന്റേതായ ഒരു ജീവിതം വേണെമന്ന് ഐശ്വര്യ വർഷങ്ങൾക്ക് മുമ്പേ പറഞ്ഞിട്ടുണ്ട്. ബോളിവുഡിലെ പ്രബല കുടുംബത്തിൽ നിന്നുള്ള അഭിഷേകിനെ വിവാഹം ചെയ്യാൻ ഐശ്വര്യ തയ്യാറായത് ഇക്കാരണത്താലാണെന്ന് ആരാധകർ പറയുന്നു.

പൊതുവെ ബോളിവുഡിൽ ഖാൻ മാരുടെ നിഴലിലുള്ള നായികയാകാനോ സൂപ്പർസ്റ്റാറുകളെ വാഴ്ത്താനോ ഒന്നും ഐശ്വര്യ തയ്യാറല്ല. സൂപ്പർസ്റ്റാർ സൽമാൻ ഖാനൊപ്പം മറക്കാനാഗ്രഹിക്കുന്ന ചരിത്രവും ഐശ്വര്യക്കുണ്ട്. ഇരുവരുടെയും പ്രണയവും ബ്രേക്കപ്പും വലിയ തോതിൽ ചർച്ചയായതാണ്. അന്നുണ്ടായ ചില പ്രശ്നങ്ങളാൽ അഞ്ച് സിനിമകളിൽ നിന്നും ഷാരൂഖ് ഖാൻ ഐശ്വര്യയെ മാറ്റിയിട്ടുണ്ട്.
ബോളിവുഡിലെ നല്ല വശവും മോശം വശവും കണ്ട നടിയാണ് ഐശ്വര്യ. സിനിമാ ലോകത്തെ നിറപ്പകിട്ടിൽ മയങ്ങാതെ തന്റെ സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നൽകാൻ ഐശ്വര്യക്ക് കഴിഞ്ഞെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം സമ്പാദ്യ വിവരം പുറത്ത് വന്നപ്പോൾ ഐശ്വര്യയെ കുറ്റപ്പെടുത്തുന്നവരും ഏറെയാണ്. ബച്ചൻ കുടുംബം വിവാദത്തിലായ പനാമ പേപ്പേർസ് അഴിമതി ചിലർ ചൂണ്ടിക്കാട്ടി.
അടുത്ത കാലത്തായി ഐശ്വര്യയും ബച്ചൻ കുടുംബവും തുടരെ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം വിഷയമാണ്. ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ അകൽച്ചയിലാണെന്നാണ് വിവരം. ഇതിന് നിരവധി ഉദാഹരണങ്ങളും ആരാധകർ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതുവേദികളിൽ ഐശ്വര്യയും വീട്ടുകാരും തമ്മിലുള്ള അകൽച്ച പ്രകടമാണെന്ന് ആരാധകർ വാദിക്കുന്നു. ഐശ്വര്യയുടെ പിറന്നാൾ ആഘോഷത്തിൽ അഭിഷേകോ പങ്കെടുത്തിരുന്നില്ല.
ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഐശ്വര്യയും അഭിഷേകും തമ്മിൽ ചില പ്രശ്നങ്ങളുണ്ട്. മകളെയോർത്താണ് രണ്ട് പേരും പിരിയാത്തത്. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ഐശ്വര്യയെ അവസാനമായി പ്രേക്ഷകർ കണ്ടത്. മണിരത്നം സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. ഐശ്വര്യയുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടി.


Click it and Unblock the Notifications