ഷാരൂഖ് ഖാന് ഐശ്വര്യയോടുള്ള കൂട്ട് സഹിക്കാന്‍ പറ്റിയില്ല; സല്‍മാന്‍ കാരണം ഐശ്വര്യയ്ക്ക് നഷ്ടപ്പെട്ടത് ഭാഗ്യം
ബോളിവുഡിലെ കിംഗ് ഖാന്മാരില്‍ രണ്ട് പേരാണ് ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും. ഏകദേശം ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തി പിന്നീട് സൂപ്പര്‍താരങ്ങളായി വാഴ്ത്തപ്പെട്ടവരാണ് ഇരുവരും. ഇപ്പോഴും രണ്ടാളും സൂപ്പര്‍താരങ്ങളായി തിളങ്ങി നില്‍ക്കുകയാണ്. എന്നാല്‍ പലപ്പോഴും നടന്മാര്‍ക്കിടയില്‍ വലിയ പിണക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
വര്‍ഷങ്ങളോളം മിണ്ടാതെ നടക്കുന്ന തലത്തിലേക്കും സിനിമകള്‍ പോലും വേണ്ടെന്ന് വെക്കുന്ന അവസരത്തിലേക്കുമൊക്കെ ഈ പിണക്കം നീണ്ടു. അത്തരത്തില്‍ ഐശ്വര്യ റായിയുടെ പേരില്‍ സല്‍മാനും ഷാരൂഖും തമ്മില്‍ അകലം ഉണ്ടായിട്ടുള്ള സംഭവം ഉണ്ടായിരുന്നു. അന്ന് സല്‍മാന്റെ കാമുകിയായ ഐശ്വര്യയോടുള്ള പൊസസ്സീവ്‌നെസാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്.

സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയകഥയും വേര്‍പിരിയലുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. നടി തന്നെ പല വേദികളിലും സല്‍മാന്റെ സ്വഭാവത്തെ കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. പൊതുവേ ചൂടന്‍ പ്രകൃതമാണ് സല്‍മാന്‍ ഖാന്റെ. അതില്‍ സ്‌നേഹവും പൊസസ്സീവ്‌നെസ് കൂടി ചേരുമ്പോള്‍ കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥ വരും. ഇത്തരത്തില്‍ ഐശ്വര്യയുമായി വഴക്ക് കൂടിയതാണ് ആ ബന്ധം തകര്‍ന്നടിയാന്‍ കാരണമായത്.

വിശ്വസുന്ദരിയായതിന് ശേഷം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ഐശ്വര്യ റായി വളരെ പെട്ടെന്നാണ് ഹിന്ദി സിനിമയുടെ ഭാഗമായി മാറിയത്. ഇതിനിടയില്‍ സല്‍മാന്‍ ഖാനുമായിട്ടും ഇഷ്ടത്തിലായി. അന്ന് സൂപ്പര്‍താരമായി വളര്‍ന്ന് വന്നിരുന്ന സല്‍മാന് കൈനിറയെ സിനിമകളുണ്ട്. ഐശ്വര്യയുടെ നായകനായിട്ടും സല്‍മാന്‍ അഭിനയിച്ചു. മാത്രമല്ല ഐശ്വര്യ-ഷാരൂഖ് ഖാന്‍ കൂട്ടുകെട്ടിലും ഹിറ്റ് ചിത്രങ്ങള്‍ വന്നതോടെ സല്‍മാനിലെ കാമുകന്‍ ഉണര്‍ന്നു.

ഷാരുഖ് ഖാനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഐശ്വര്യ റായിയ്ക്ക് 'ചല്‍ദേ ചല്‍ദേ' എന്ന സിനിമയില്‍ അഭിനയിക്കാനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആദ്യം കാസ്റ്റ് ചെയ്യപ്പെട്ട ഐശ്വര്യ പിന്മാറി പകരം നടി റാണി മുഖര്‍ജിയാണ് അതില്‍ അഭിനയിക്കുന്നത്.
റിലീസ് ചെയ്തപ്പോള്‍ വലിയ ഹിറ്റായി മാറിയ ആ ചിത്രം ഐശ്വര്യയ്ക്ക് നഷ്ടപ്പെടാന്‍ കാരണം സല്‍മാന്‍ ഖാന്‍ ആയിരുന്നു. ഷാരുഖ് ഖാനും ഐശ്വര്യയും തമ്മിലുള്ള സൗഹൃദം ഉള്‍കൊള്ളാന്‍ കഴിയാത്തതായിരുന്നു സല്‍മാന്റെ പ്രശ്‌നം.

ഇതിനെ തുടര്‍ന്ന് സല്‍മാന്‍ വഴക്ക് കൂടുകയും ചെയ്തു. അങ്ങനെ ഐശ്വര്യയ്ക്ക് കാമുകന്‍ കാരണം നല്ലൊരു സൗഹൃദവും ഒരു ഹിറ്റ് സിനിമയുമാണ് അന്ന് നഷ്ടപ്പെട്ടത്. പിന്നീട് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വളരെ രസകരമായ മറുപടി പറഞ്ഞാണ് ഷാരൂഖ് രക്ഷപ്പെട്ടത്. ഇടയ്ക്ക് സല്‍മാനുമായി അകലം ഉണ്ടായിരുന്നെങ്കിലും നിലവില്‍ ഇരുവരും ആത്മാര്‍ഥ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്.

അടുത്തിടെ സല്‍മാന്‍ ഖാന്റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഷാരൂഖ് ഖാന്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. സല്‍മാന്റെ വീട്ടില്‍ വച്ച് നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്ത ഷാരൂഖിനെ തിരികെ കാറില്‍ കയറ്റി വിടുകയും ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെക്കുന്നതിന്റെയുമൊക്കെ വീഡിയോസ് പുറത്ത് വന്നിരുന്നു.
മുന്‍പുണ്ടായിരുന്ന പിണക്കങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്ന് ഇരുവരും പറയാതെ പറയുകയായിരുന്നു. അതേ സമയം ഐശ്വര്യ റായി അടക്കം പലരും ജീവിതത്തിലൂടെ കയറി വന്നെങ്കിലും അവരുടെ കൂടെ ജീവിക്കാനുള്ള ഭാഗ്യം സല്‍മാനില്ലാതെ പോയി. ഇപ്പോഴും സിംഗിളായി വിവാഹം കഴിക്കാതെ ജീവിക്കുകയാണ് താരം.


Click it and Unblock the Notifications











