ലൈം ലൈറ്റിൽ വരാത്ത ഐശ്വര്യയുടെ ചേട്ടൻ; ലോക സുന്ദരിയുടെ നാത്തൂൻ മറ്റൊരു സുന്ദരി; ആദിത്യയുടെ ജീവിതം

ഇന്ത്യൻ ജനത എന്നും ആരാധനയോടെ കാണുന്ന നടിയാണ് ഐശ്വര്യ റായ്. പലപ്പോഴും മറ്റ് സിനിമാ താരങ്ങൾക്ക് ലഭിക്കാത്ത ബഹുമാന്യ സ്ഥാനം ഐശ്വര്യക്ക് പൊതുസമൂഹത്തിൽ ലഭിച്ചിട്ടുണ്ട്. ബോളിവുഡിലെ നിറപ്പകിട്ടിൽ മതിമറക്കാതെ സ്വന്തം പാരമ്പര്യത്തിന് വിലകൽപ്പിക്കുന്ന ആളാണ് ഐശ്വര്യ. അത് തന്നെയാണ് ആരാധകർക്ക് നടിയോടുള്ള മമതയ്ക്ക് കാരണവും. അനാവശ്യ വിവാദങ്ങളിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുന്ന ഐശ്വര്യ റായിയെ മുംബൈയിലെ പൊതുവേദികളിൽ അധികം കാണാറില്ല.

സിനിമയ്ക്കൊപ്പം കുടുംബ ജീവിതത്തിനും ഐശ്വര്യ ഇന്ന് വലിയ പ്രാധാന്യം നൽകുന്നു. മകൾ ആരാധ്യ പിറന്ന ശേഷം വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ നടി ചെയ്തിട്ടുള്ളൂ. മകളുടെ കാര്യങ്ങൾ നോക്കുന്നത് ഐശ്വര്യയാണെന്നും അത് കൊണ്ടാണ് തനിക്ക് സിനിമകളിൽ അഭിനയിക്കാൻ സാധിക്കുന്നതെന്നും അടുത്തിടെ ഭർത്താവ് അഭിഷേക് ബച്ചൻ പറയുകയുണ്ടായി. ഭർത്താവിന്റെ വീട്ടുകാർ പ്രശസ്തരാണെങ്കിലും ഐശ്വര്യയുടെ ബന്ധുക്കളെക്കുറിച്ച് അധികമാർക്കും അറിയില്ല.

Aishwarya Rai

അമ്മ ബ്രിന്ദ്യ രാജിനെ പലപ്പോഴും ഐശ്വര്യക്കൊപ്പം പൊതുവേദികളിൽ കണ്ടിട്ടുണ്ട്. മോഡലിം​ഗ് കാലം മുതൽ ഐശ്വര്യക്കൊപ്പം അമ്മയുണ്ടാകാറുണ്ട്. കൃഷ്ണൻരാജ് റായ് എന്നാണ് ഐശ്വര്യയുടെ പിതാവിന്റെ പേര്. 2017 ൽ ഇദ്ദേഹം മരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കർണാടകയാണ് ഐശ്വര്യയുടെ സ്വദേശം. പിന്നീട് കുടുംബം മുംബൈയിലേക്ക് മാറി. നടിയുടെ പഠനകാലം മുംബൈയിലായിരുന്നു. ആദിത്യ റായ് എന്ന ജേഷ്ഠനും ഐശ്വര്യക്കുണ്ട്.

മെർച്ചന്റ് നേവിയിലെ എൻജിനീയറാണ് ഇദ്ദേ​ഹം. ഐശ്വര്യ നായികയായ ദിൽ കാ റിഷ്ത എന്ന ചിത്രത്തിന്റെ നിർമാണത്തിൽ ആദിത്യ റായ് പങ്കാളിയായിട്ടുണ്ട്. ലോകസുന്ദരി പട്ടം ചൂടിയ ഐശ്വര്യയുടെ നാത്തൂനും സൗന്ദര്യ മത്സര വേദികളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഡൽ ശ്രിമയെയാണ് ആദിത്യ റായ് വിവാഹം ചെയ്തത്. 2009 ലെ മിസ് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായിരുന്നു ശ്രിമ. വിദേശത്ത് വളർന്ന ശ്രിമ വിവാഹശേഷം മുംബൈയിൽ കുടുംബമായി ജീവിക്കുന്നു.

Aishwarya Rai

ശിവാൻശ് റായ്, വിഹാൻ റായ് എന്നീ രണ്ട് മക്കളും ഇവർക്ക് പിറന്നു. വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത പുലർത്തുന്ന ഐശ്വര്യ റായ് നാത്തൂനും മക്കൾക്കും ഒപ്പമുള്ള ഫോട്ടോകളൊന്നും ഇതുവരെ പങ്കുവെച്ചിട്ടില്ല. അതേസമയം ശ്രീമ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ കുടുംബത്തിന്റെ ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്.

സഹോദരി താരമാണെങ്കിലും ലൈം ലൈറ്റിലേക്ക് വരാൻ ആദിത്യ റായ്ക്ക് ഇഷ്ടമല്ല. ഐശ്വര്യക്കൊപ്പം അപൂർവമായേ ആദിത്യ റായ്നെ പൊതുവേദികളിൽ കണ്ടിട്ടുള്ളൂ. മറുവശത്ത് ഐശ്വര്യയുടെ ഭർത്താവിന്റെ കുടുംബം എപ്പോഴും വാർത്താ പ്രാധാന്യം നേടുന്നവരാണ്. ഭർത്താവ് അഭിഷേക് ബച്ചൻ, ഭർതൃപിതാവ് അമിതാഭ് ബച്ചൻ, അമ്മായിയമ്മ ജയ ബച്ചൻ തുടങ്ങി എല്ലാവരും പ്രശസ്തർ. അഭിഷേകിന്റെ സഹോദരിയുടെ മക്കളായ അ​ഗസ്ത്യ നന്ദ, നവ്യ നവേലി ന്ദ എന്നിവരും ജനശ്രദ്ധ നേടുന്നു.

അതേസമയം ജനശ്രദ്ധയിൽ ഇവർക്കെല്ലാം മുന്നിൽ ഐശ്വര്യ റായ് തന്നെയാണ്. നാല് വർഷം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന ഐശ്വര്യ റായ് തിരിച്ചെത്തിയപ്പോൾ ആരാധകർ ആഘോഷമാക്കി. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. ബോക്സ് ഓഫീസിൽ മികച്ച വിജയം കൈവരിച്ച ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. താരത്തിന്റെ പുതിയ സിനിമകളൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഐശ്വര്യയെ വീണ്ടും ശ്രദ്ധേയ സിനിമകളിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X