മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
ബോളിവുഡിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്. അഭിനയ മികവും താരമൂല്യവും ഒരു പോലെ ലഭിച്ച ആലിയ പോലെ വിജയം കൈവരിക്കാൻ കഴിഞ്ഞ നടിമാർ വിരളമാണ്. നെപ്പോ കിഡ് എന്ന് പലരും പരിഹസിക്കാറുണ്ടെങ്കിലും അതിനപ്പുറമാണ് ആലിയയുടെ അഭിനയ മികവും ജനപ്രീതിയും. ഹൈവേ, കപൂർ ആന്റ് സൺസ്, ഗംഗുഭായ് കത്തെവാടി തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം ആലിയ കാഴ്ച വെച്ചു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ആലിയ വിവാഹിതയാകുന്നത്.
രൺബീർ കപൂറാണ് ആലിയയുടെ ഭർത്താവ്. രാഹ എന്ന മകളും ദമ്പതികൾക്ക് പിറന്നു. കരിയറിൽ ഏവരും ആഗ്രഹിക്കുന്ന സ്ഥാനത്ത് എത്തിയപ്പോഴാണ് വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ആലിയ ഭട്ട് തയ്യാറാവുന്നത്. റിപ്പോർട്ടുകൾ പ്രകാരം നടി വിവാഹത്തിന് മുമ്പേ ഗർഭിണി ആയിരുന്നു. കുടുംബ ജീവിതത്തിലേക്ക് കടക്കാനുള്ള ആലിയയുടെ തീരുമാനം കരിയറിനെ ബാധിക്കുമെന്ന് പലരും മുന്നറിപ്പ് നൽകി. എന്നാൽ ആലിയ തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. കുഞ്ഞിനെ പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ നടി വർക്കിന് തിരിച്ചെത്തുകയും ചെയ്തു.

അമ്മയായ ശേഷവും കരിയറിലെ തിരക്കുകൾ കുറയ്ക്കാൻ ആലിയ തയ്യാറായിരുന്നില്ല. കുഞ്ഞിൽ നിന്നും വിട്ട് നിൽക്കേണ്ടി വരുമ്പോഴുള്ള വിഷമത്തെക്കുറിച്ച് ആലിയ നേരത്തെ സംസാരിച്ചിട്ടുണ്ട്. കുഞ്ഞ് പിറന്ന ശേഷം താൻ മുടങ്ങാതെ തെറാപ്പിക്ക് പോകായിരുന്നുണ്ടെന്നും തന്റെ ആശങ്കകൾ പങ്കുവെച്ചിട്ടുണ്ടെന്നും ആലിയ തുറന്ന് പറഞ്ഞു.
ആളുകൾ എന്താണ് ചിന്തിക്കുന്നത് എന്നതിൽ ഞാനെപ്പോഴും ആശ്ചര്യപ്പെടുന്നു. ഞാൻ ഈ ഘട്ടം നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് അവർ കരുതുന്നുണ്ടോ. അതോ എന്നെ സമാധാനിപ്പിക്കാൻ മാത്രം അങ്ങനെ പറയുകയാണോ. നമ്മൾ നമ്മളെ തന്നെ വിമർശിക്കും. ഞാൻ എന്റെ മാനസികാര്യോഗത്തിനായി പ്രയത്നിച്ചു. എല്ലാ ആഴ്ചയും തെറാപ്പിക്ക് പോകും. അവിടെ ഈ ഭയങ്ങൾ പങ്കുവെക്കുമെന്നും ആലിയ വ്യക്തമാക്കി.

ഒന്നോ അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് തനിക്ക് മനസിലാക്കാൻ കഴിയുന്ന കാര്യമല്ലതെന്ന് തിരിച്ചറിയാൻ തെറാപ്പി സഹായിക്കുന്നു. അത് നിരന്തരം വികസിച്ച് കൊണ്ടിരിക്കുന്ന പ്രക്രിയയാണതെന്നും ആലിയ ഭട്ട് വ്യക്തമാക്കി. റോക്കി ഓർ റാണി കി പ്രേം കഹാനിയാണ് ആലിയ ഭട്ടിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിംഗാണ് നായക വേഷം ചെയ്തത്. സിനിമ മികച്ച വിജയം നേടി. ആലിയയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
മറുവശത്ത് ഭർത്താവ് രൺബീർ കപൂറും കരിയറിലെ തിരക്കുകളിലാണ്. ആനിമൽ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് രൺബീർ കപൂർ. സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്ത സിനിമ സ്ത്രീ വിരുദ്ധ സീനുകളാൽ വിവാദത്തിലുമായി. സിനിമയുടെ രണ്ടാം ഭാഗമുണ്ടാകുമെന്നാണ് സംവിധായകൻ പറയുന്നത്. തുടരെ പരാജയങ്ങൾ വന്ന ഘട്ടത്തിലാണ് രൺബീർ കപൂറിന് ആനിമലിന്റെ വിജയം ആശ്വാസമായത്.


Click it and Unblock the Notifications