Don't Miss!
- News
പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്, അന്വേഷണത്തിന് ഉത്തരവ്
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ഭാര്യയുടെ ആദ്യ സിനിമയില്‍ നിന്നും എന്നെ പുറത്താക്കി; അന്ന് ജയയുടെ കൂടെ അഭിനയിക്കാൻ പറ്റാത്തിനെ കുറിച്ച് ബച്ചൻ
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതിര്‍ന്ന താരദമ്പതിമാരാണ് ജയ ബച്ചനും അമിതാഭ് ബച്ചനും. ഒരുമിച്ചഭിനയിച്ച കാലത്ത് ഇഷ്ടത്തിലായ താരങ്ങള്‍ വിവാഹം കഴിച്ച് കുടുംബമായി കഴിയുകയാണ്. ഇപ്പോള്‍ രാജ്യത്തെ പ്രമുഖ താരകുടുംബമായി മാറിയ ബച്ചന് ഫാമിലിയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വലിയ വാര്‍ത്തയായി മാറാറുണ്ട്.
നിലവില്‍ കോന്‍ ബനേക കോര്‍പതി എന്ന പരിപാടിയുടെ അവതാരകനായി തിളങ്ങി നില്‍ക്കുകയാണ് അമിതാഭ്. ഈ പരിപാടിയിലൂടെ പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. കഴിഞ്ഞ എപ്പിസോഡില്‍ തന്റെ ഭാര്യയും നടിയുമായ ജയ ബച്ചന്റെ ആദ്യ സിനിമയില്‍ നിന്നും തന്നെ പുറത്താക്കിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
Also Read: ഞാന്‍ അമ്മായാകാന്‍ പോവുകയാണ്! സന്തോഷ വാര്‍ത്തയുമായി ഷംന കാസിം; വീഡിയോ വൈറല്‍

വര്‍ഷങ്ങളായിട്ട് കോന്‍ ബനേക കോര്‍പതിയുടെ അവതാരകനാണ് അമിതാഭ് ബച്ചന്. കഴിഞ്ഞ എപ്പിസോഡില്‍ ബോളിവുഡ് താരങ്ങളായ വിക്കി കൗശല്‍, കിയാര അദ്ധാനി എന്നിവരാണ് പങ്കെടുത്തത്. ഇരുവരോടും സംസാരിക്കുന്നതിനിടയിലാണ് ജയ ബച്ചന്റെ ആദ്യ സിനിമയില്‍ നായകനായി തീരുമാനിച്ചത് തന്നെയായിരുന്നു.
എന്നാല്‍ പിന്നീട് സംവിധായകന്റെ നിര്‍ബന്ധം പ്രകാരം തന്നെ അതില്‍ നിന്നും പുറത്താക്കിയതാണെന്നും അതല്ലെങ്കില്‍ ജയയുടെ ആദ്യ സിനിമയിലെ നായകന് താനാവുമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

'ജയയുടെ ആദ്യ സിനിമയില്‍ എന്നെയാണ് നായകനായി തീരുമാനിച്ചത്. ഞാന്‍ പത്ത് ദിവസം ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. അതിന് ശേഷമാണ് എന്നോട് പോകാന്‍ പറയുന്നത്. ഈ സമയത്ത് രാജേഷ് ഖന്നയ്ക്കൊപ്പം ആനന്ദ് എന്ന സിനിമയിലും ഞാന്‍ അഭിനയിക്കുന്നുണ്ട്. ഈ ചിത്രവുമായി മത്സരിക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് കൊണ്ടാണ് സംവിധായകന് എന്നോട് ഈ സിനിമയില്‍ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വന്നതെന്നാണ്', ബച്ചന് പറയുന്നത്.

ആദ്യ സിനിമയില്‍ ഒന്നിക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് ജയയുടെ നായകനായി തന്നെ അമിതാഭ് എത്തി. നിരവധി ചിത്രങ്ങളിലാണ് പിന്നീട് താരങ്ങള്‍ ഒന്നിച്ചത്. ഇതോടെ പ്രണയവും തുടങ്ങി. 1973 ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ എന്ന സിനിമയോട് കൂടിയാണ് ഇരുവരും വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്.
ആ ചിത്രം വിജയമായതിന് പിന്നാലെ അമിതാഭ് ബച്ചനും ജയയും വിവാഹം കഴിച്ചു. അമ്പത് വര്‍ഷത്തോട് അടുക്കുന്ന ദാമ്പത്യം ഇപ്പോഴും മുന്നോട്ട് കൊണ്ട് പോവുകയാണ് താരങ്ങള്‍.

മുന്‍പൊരു എപ്പിസോഡില്‍ ജയ ബച്ചനുമായിട്ടുള്ള ജീവിതത്തെ കുറിച്ചും അമിതാഭ് പറഞ്ഞിരുന്നു. നോര്‍ത്ത് ഇന്ത്യയിലെ സ്ത്രീകള്‍ ഭര്‍ത്താവിന് വേണ്ടി ആചരിക്കുന്ന കര്‍വ ചൗത്ത് എന്ന ചടങ്ങില്‍ താന്‍ ഉപവാസം എടുത്തിരുന്നുവെന്നാണ് അമിതാഭ് പറഞ്ഞത്. ജയയുമായിട്ടുള്ള വിവാഹം കഴിഞ്ഞ നാളുകളിലാണ് താനിങ്ങനെ ഉപവസിച്ചിട്ടുള്ളത്. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അത് അവസാനിപ്പിച്ചതയിട്ടും നടന് സൂചിപ്പിച്ചു.

ഇത്രയും കാലത്തെ ദാമ്പത്യത്തിനിടയില്‍ നടി രേഖയുമായി ബച്ചനുണ്ടായ അടുപ്പമാണ് ഏക കല്ലുകടി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരിക്കുന്ന സാഹചര്യത്തിലാണ് രേഖയോട് ബച്ചന് ഇഷ്ടം വരുന്നത്. ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളുടെ ലൊക്കേഷനില്‍ ഇതൊരു പാട്ടായി മാറി. എന്നാല്‍ പ്രണയം പുറംലോകത്തോട് സമ്മതിക്കാനോ അതംഗീകരിക്കാനോ നടനിത് വരെ ശ്രമിച്ചിട്ടില്ലെങ്കിലും രേഖ തുറന്ന് പറയുകയായിരുന്നു.
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ
-
അസീസിക്കാ വായ പൊത്തിപ്പിടിച്ചു; മക്കളെ ഇതൊന്നും പുറത്ത് പറയല്ലേ എന്നായി! തെറിവിളിയെ പറ്റി ശ്രീവിദ്യയും രാഹുലും
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!