അവൾക്കിഷ്ടം ആ നടനെ ആയിരുന്നു; കജോളിനെക്കുറിച്ച് കരൺ ജോഹർ
ബോളിവുഡിലെ അടുത്ത കൂട്ടുകാർ ആണ് കരൺ ജോഹറും കജോളും. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സിനിമാ മേഖയിൽ രണ്ട് രണ്ട് പേരുടെയും കരിയർ ഏകദേശം ഒരേ സമയത്താണ് വിജയം കൈവരിക്കുന്നത്. സംവിധായകനും നിർമാതാവുമായി കരൺ ജോഹർ പേരേടുത്തപ്പോൾ കജോൾ ബോളിവുഡിലെ മൻനിര നായിക നടിയായി.
ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കജോൾ കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന ഘട്ടത്തിൽ കരൺ നടിയെ വെച്ച് നിരവധി സിനിമകൾ ചെയ്തിരുന്നു.

സിനിമയ്ക്ക് പുറത്തും ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയി. കജോൾ പിന്നീട് നടൻ അജയ് ദേവ്ഗണിനെ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടന്നു. അപ്പോഴേക്കും കരൺ ബോളിവുഡിലെ നെടുംതൂൺ ആയ ഫിലിം മേക്കർ ആയി മാറി.
ഇപ്പോഴിതാ കജോളിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കരൺ, കരൺ ജഡ്ജായി പങ്കെടുക്കുന്ന ജലക് ദിഖൽ ആജാ എന്ന ഷോയിൽ കജോൾ അതിഥി ആയെത്തിയിരുന്നു. ഇവിടെ വെച്ചാണ് കജോളിന്റെ രസകരമായ രഹസ്യം കരൺ തുറന്ന് പറഞ്ഞത്.

അജയ് ദേവ്ഗൺ അല്ലാതെ കജോളിന് ക്രഷ് തോന്നിയ നടൻ ആരാണെന്ന് ഷോയിൽ ചോദ്യം വന്നു. അക്ഷയ് കുമാർ ആയിരുന്നു കജോളിന്റെ ഒരു കാലത്തെ ക്രഷ് എന്നാണ് കരൺ നൽകിയ മറുപടി. 1994 ൽ യെ ദിലെംഗി എന്ന സിനിമയിൽ കജോളും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ അടുത്ത സുഹൃത്തുക്കൾ ആയ കരണും കജോളും തമ്മിൽ മുമ്പൊരിക്കൽ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. 2016 ലായിരുന്നു സംഭവം.

കരൺ ഏറെ നാളുകൾക്ക് ശേഷം സംവിധാനം ചെയ്ത ഹേ ദിൽ ഹെ മുഷ്കിൽ എന്ന സിനിമ റിലീസ് ചെയ്തത് ഈ വർഷം ആയിരുന്നു. കജോളിന്റെ ഭർത്താവിന്റെ ശിവയ് എന്ന സിനിമയോടൊപ്പമായിരുന്നു റിലീസ്. തന്റെ സിനിമ വിജയിക്കാൻ വേണ്ടി ശിവായ് എന്ന സിനിമയെക്കുറിച്ച് മോശം അഭിപ്രായം എഴുതാൻ കരൺ പണം നൽകി എന്നായിരുന്നു ഉയർന്ന് വന്ന ആരോപണം. അജയ് ദേവഗ്ണും കജോളും ഇത് വിശ്വസിക്കുകയും കരണിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു.

ഇതോടെ കരൺ-കജോൾ സൗഹൃദത്തിന് ഉലച്ചിൽ തട്ടി. വിഷയത്തിൽ പ്രതികരണം ചോദിച്ചപ്പോൾ കരൺ നടത്തിയ പ്രതികരണം ഇതിന് തെളിവ് ആയിരുന്നു. ഇതേക്കുറിച്ച് ഒന്നും പറയാനില്ല, 25 വർഷമായി അവളോട് ഉണ്ടായിരുന്ന സൗഹൃദം അവൾ പൂർണമായും ഇല്ലാതാക്കി. അവളെന്നെ അർഹിക്കുന്നില്ല എന്നായിരുന്നു കരൺ ജോഹർ പറഞ്ഞത്.

പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം കരണും കജോളും പിണക്കം മറന്ന് വീണ്ടും സുഹൃത്തുക്കൾ ആയി. സമാനമായി നേരത്തെ കരീന കപൂറുമായും കരൺ ജോഹർ അകൽച്ചയിലായിരുന്നു. കരണിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് കരീന. പക്ഷെ പ്രതിഫലത്തിന്റെ പേരിൽ ഇരുവരും തമ്മിൽ പിണങ്ങി. പിന്നീട് ഇരുവരും വീണ്ടും സുഹൃത്തുക്കൾ ആവുകയായിരുന്നു.


Click it and Unblock the Notifications