Don't Miss!
- Automobiles
മറ്റൊരു മാരുതി ഹിറ്റ് ജോഡി; 20,000 ബുക്കിംഗ് പിന്നിട്ട് ഫ്രോങ്ക് & ജിംനി എസ്യുവികൾ
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- News
കേരള ബജറ്റ് 2023: മദ്യത്തിനും പെട്രോളിനും ഡീസലിനും വില ഉയരും
- Sports
IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്‍
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
'അവളെ ഞാൻ അഭിനന്ദിക്കുന്നു'; അർബാസ് ഖാന്റെ മുൻ ഭാര്യ മലൈകയെക്കുറിച്ച് കാമുകി
ബോളിവുഡിലെ ഒരു കാലത്തെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു അർബാസ് ഖാനും മലൈക അറോറയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 1998 ലായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. ബോളിവുഡിൽ കരിയർ വളർത്തിക്കൊണ്ടിരിക്കുന്ന ഒരു മോഡൽ ആയിരുന്നു അന്ന് മലൈക.
അർബാസ് ഖാൻ ആവട്ടെ നിർമാതാവും നടനും. വിവാഹ ശേഷം കുടുംബ ജീവിതത്തിലേക്ക് കടന്ന മലൈകയും അർബാസിനും അർഹാൻ ഖാൻ എന്ന മകനും ജനിച്ചു. എന്നാൽ 2017 ഓടെ അർബാസ് ഖാനും മലൈകയും വേർപിരിഞ്ഞു.

പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്ന് വ്യക്തമാക്കിയ ഇരുവരും വിവാഹ മോചന ശേഷവും സുഹൃത്തുക്കളായി തുടർന്നു. മകൻ അർഹാന്റെ ആവശ്യങ്ങൾക്കായി ഇരുവരും ഒരുമിച്ച് എത്താറുമുണ്ട്. വിവാഹ മോചനത്തിന് ശേഷം കരിയറിൽ മുഴുവൻ ശ്രദ്ധയും നൽകിയ മലൈക ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന താരമാണ്. ഫിറ്റ്നസ് ഐക്കൺ ആയും മലൈക അറിയപ്പെടുന്നു. റിയാലിറ്റി ഷോ ജഡ്ജ്, ഫാഷൻ ഷോകളിലെ താരം തുടങ്ങി പല നിലകളിൽ മലൈക തന്റെ കരിയർ വളർത്തി എടുത്തു.

രണ്ട് പേരും മറ്റൊരു പ്രണയ ബന്ധത്തിലേക്കും കടന്നു. നടൻ അർജുൻ കപൂറാണ് മലൈകയുടെ ഇപ്പോഴത്തെ പങ്കാളി. അർബാസ് ഖാൻ ഇറ്റലിക്കാരിയായ ജോർജിയ ആനഡ്രിയയുമായി പ്രണയത്തിലാണ്. ഇപ്പോഴിതാ മലൈകയെ പറ്റി അർബാസിന്റെ കാമുകി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബോളിവുഡ് ഹംഗാമയുമായുളള അഭിമുഖത്തിൽ മലൈകയെ പരിചയപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

തനിക്ക് മലൈകയെ അറിയാമെന്നും ഇടയ്ക്ക് നേരിൽ കണ്ടിട്ടുണ്ടെന്നും ജോർജിയ വ്യക്തമാക്കി. എനിക്കവളെ ഒരുപാട് ഇഷ്ടമാണ്. അവളുടെ കരിയറിലെ ഈ യാത്രയെ ഞാൻ അഭിനന്ദിക്കുന്നു.അവൾ സീറോയിൽ നിന്നാണ് തുടങ്ങിയത്. ഒരു മോഡലായിരുന്ന അവൾ പതിയെ ഇന്നത്തെ നിലയിലേക്കെത്തി. ഞാനതിൽ അവളെ അഭിനന്ദിക്കുന്നു. ഞാൻ ആരാധിക്കുന്ന വ്യക്തിയാണവർ, ജോർജിയ പറഞ്ഞതിങ്ങനെ.
അർബാസിന്റെ കുടുംബവുമായി തനിക്ക് നല്ല അടുപ്പമാണെന്നും അവർ വളരെ നല്ല ആളുകളാണെന്നും ജോർജിയ പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ കാമുകിയുമായി തനിക്കുള്ള പ്രായ വ്യത്യാസത്തെക്കുറിച്ച് അർബാസ് ഖാൻ സംസാരിച്ചിരുന്നു. അർബാസ് ഖാന്റെ പ്രായം 55 ആണ്. കാമുകിയുടെ പ്രായം 33 ഉം. ഇത് ചൂണ്ടിക്കാട്ടി പലപ്പോഴും അർബാസിനെതിരെ സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്.

എന്നാൽ പ്രായ വ്യത്യാസം തങ്ങളുടെ ബന്ധത്തിൽ പ്രശ്നമല്ലെന്നും അതേപറ്റി ചിന്തിക്കുന്നു പോലുമില്ലെന്നാണ് അർബാസ് ഖാൻ വ്യക്തമാക്കിയത്. മലൈകയും അർജുൻ കപൂറും തമ്മിലും ഈ പ്രായ വ്യത്യാസമുണ്ട്. മലൈകയുടെ പ്രായം 49 ആണ്. അർജുൻ കപൂറിന്റെ പ്രായം 37 ഉം. ഇതിന്റെ പേരിൽ മലൈകയ്ക്കെതിരെയും സൈബർ ആക്രമമണം ഉണ്ടാവാറുണ്ട്.

പ്രായത്തെക്കുറിച്ചുള്ള പരിഹാസത്തിനെതിരെ നേരത്തെ മലൈകയും രംഗത്ത് വന്നിട്ടുണ്ട്. കാലത്തിനനുസരിച്ച് പുരോഗമിക്കാൻ തയ്യാറാവാത്ത സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പ്രായമായ പുരുഷൻ ചെറുപ്പക്കാരിയെ പ്രണയിച്ചാൽ അത് വാഴ്ത്തപ്പെടും. പക്ഷെ സ്ത്രീക്കാണ് പ്രായക്കൂടുതൽ എങ്കിൽ അവളെ എന്തിനും തുനിഞ്ഞ സ്ത്രീയെന്നും കിളവിയെന്നും വിളിക്കുമുെന്നും മലൈക നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മലൈകയും അർജുനും വിവാഹത്തിനൊരുങ്ങുന്നെന്നും ഗോസിപ്പുകളുണ്ട്. എന്നാൽ താരങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.