അച്ഛനും അമ്മയും രണ്ട് വഴിക്ക് മകൻ അർഹാൻ താരപുത്രിക്കൊപ്പം കറക്കം; മലൈകയുടെ മകനെക്കുറിച്ച് റിപ്പോർട്ട്

ബോളിവുഡിൽ മിക്കപ്പോഴും ചർച്ചയാകുന്നവരാണ് മലൈക അറോറയും അർബാസ് ഖാനും. ഇരുവരും വിവാഹമോചനം നേടി രണ്ട് വഴിക്ക് പിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടു. മകൻ അർഹാൻ ഖാന്റെ കാര്യങ്ങളിൽ രണ്ട് പേരും ഒരുപോലെ ശ്രദ്ധ നൽകുന്നു. മലൈകയ്ക്കൊപ്പമാണ് മകൻ കഴിയുന്നതെങ്കിലും അർഹാനെ കാണാൻ ഇടയ്ക്കിടെ പിതാവ് അർബാസ് ഖാൻ വരാറുണ്ട്. . 1998 ലാണ് മലൈകയും അർബാസ് ഖാനും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സഹോദരനാണ് അർബാസ് ഖാൻ.

വിവാഹബന്ധം മുന്നോട്ട് പോകവെ കാലക്രമേണ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉ‌ടലെടുത്തു. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. മലെെക അറോറ ന‌ടൻ അർജുൻ കപൂറുമായി പ്രണയത്തിലായി. മറുവശത്ത് അർബാസ് ഖാൻ ഒന്നിലേറെ പ്രണയ ബന്ധങ്ങളിലേക്ക് കടന്നു. അടുത്തിടെയാണ് ന‌ടൻ രണ്ടാമത് വിവാഹിതനായത്. മേക്കപ്പ് ആർട്ടിസ്റ്റ് ഷൂര ഖാനെയാണ് അർബാസ് ഖാൻ വിവാഹം ചെയ്തത്.

Malaika, Raveena

മോഡലായ ജിയോർജിയുമായുള്ള പ്രണയ ബന്ധം അവസാനിച്ച ശേഷമാണ് അർബാസ് ഖാൻ ഷൂര ഖാനെ ജീവിത പങ്കാളിയാക്കിയ്. വിവാഹ ദിനത്തിൽ പാപ്പരാസികളുടെ ശ്രദ്ധയാകർഷിച്ചത് അർബാസിന്റെ മകൻ അർഹാന്റെ സാന്നിധ്യമാണ്. അച്ഛനെ വിവാഹത്തിൽ പങ്കെടുക്കുന്ന മകൻ പലർക്കും കൗതുകമായി. അമ്മ മലെെക അറോറയും അർജുൻ കപൂറും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചും അർഹാന് അറിയാം.

അച്ഛനമ്മമാരുടെ വ്യക്തി ജീവിതത്തിലേക്ക് ഇടപെടാതെ തന്റേതായ തിരക്കുകളിലാണ് അർഹാൻ ഖാൻ. 21 കാരനായ അർഹാൻ ഖാനെക്കുറിച്ചുള്ള മറ്റൊരു വിവരമാണിപ്പോൾ പുറത്ത് വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം നടി രവീണ ടണ്ടന്റെ മകളായ റാഷ ടണ്ടാനിയുമായി പ്രണയത്തിലാണ് അർഹാൻ ഖാൻ. ഇരുവരെയും ഒന്നിച്ച് ഒന്നിലേറെ തവണ ഇവന്റുകളിലും മറ്റും കാണാറുണ്ട്. കഴിഞ്ഞ ദിവസവും ഇവർ ഒരുമിച്ച് യാത്ര ചെയ്യുന്ന വീഡിയോ പുറത്ത് വന്നു.

Arhaan Khan, Rasha Tandani, Malaika Arora

ബോളിവുഡിലെ മോഡേൺ ഫാമിലിയാണ് അർഹാന്റേതെന്ന് ആരാധകർ പറയുന്നുണ്ട്. അച്ഛനും അമ്മയും തങ്ങളുടേതായ ജീവിതത്തിലേക്ക് കടന്നു. ഇപ്പോൾ മകൻ അർഹാനും പങ്കാളിയെ കണ്ടെത്തി. ബോളിവുഡിലെ സ്റ്റാർ കിഡുകളിൽ ജനപ്രീതിയുള്ളത് അർഹാനാണ്. താര പുത്രനാണെന്ന ചിന്തയൊന്നും അർഹാനില്ലെന്ന് ആരാധകർ പറയുന്നു. മകന്റെ കാര്യങ്ങളിൽ വലിയ ശ്രദ്ധ മലൈക കൊടുക്കാറുണ്ട്. മലൈകയുമായുള്ള തന്റെ ബന്ധം അർഹാനെ ഒരു തരത്തിലും ബാധിക്കരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്ന് അർജുൻ കപൂർ മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

പ്രായ വ്യത്യാസം മൂലം അർജുൻ കപൂറും മലൈക അറോറയും ഇടയ്ക്കിടെ സോഷ്യൽ മീ‍ഡിയയിൽ ചർച്ചയാകാറുണ്ട്. 50 കാരിയാണ് മലൈക അറോറ. അർജുൻ കപൂറിന്റെ പ്രായം 38 ഉം. ഈ പ്രായവ്യത്യാസമാണ് പലരും ചൂണ്ടിക്കാണിക്കാറ്. എന്നാൽ ട്രോളുകൾ ഇരുവരും കാര്യമാക്കാറില്ല. സോഷ്യൽ മീഡിയ കമന്റുകൾ ശ്രദ്ധിക്കാറില്ലെന്ന് അർജുൻ കപൂർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

പ്രായത്തെക്കുറിച്ചുള്ള പരിഹാസത്തിനെതിരെ ഒരിക്കൽ മലൈകയും രംഗത്ത് വന്നു. പ്രായമായ പുരുഷൻ ചെറുപ്പക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചാൽ അത് വാഴ്ത്തപ്പെടും. പക്ഷെ സ്ത്രീക്കാണ് പ്രായക്കൂടുതലെങ്കിൽ അവളെ കിളവിയെന്നും വിളിക്കുമെന്ന് മലൈക അറോറ തുറന്നടിച്ചു.

Read more about: malaika arora
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X