മലൈകയുടെ മുന്‍കാല ചരിത്രം എന്നെ ബാധിക്കുന്നില്ല; എല്ലാത്തിനും അതിര്‍വരമ്പുകള്‍ ഉണ്ടെന്ന് അര്‍ജുന്‍ കപൂര്‍
അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള വിവാഹത്തിന് വേണ്ടിയാണ് ബോളിവുഡ് ഇനി കാത്തിരിക്കുന്നത്. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. 2019 മുതല്‍ ഇരുവരും ഔദ്യോഗികമായ ഇക്കാര്യം പുറംലോകത്തെ അറിയിച്ചു. അന്ന് മുതല്‍ ഇരുവരും ലിവിങ് ടുഗദെറായി ജീവിക്കുകയാണ്. വിവാഹത്തെ കുറിച്ച് ഇനിയും സൂചിപ്പിച്ചിട്ടില്ലെങ്കിലും ശക്തമായ പ്രണയത്തിലാണ് താരങ്ങള്‍.
മലൈകയെക്കാളും അര്‍ജുന് വളരെ പ്രായം കുറവ് ഉള്ളതാണ് എക്കാലത്തും വിമര്‍ശനങ്ങള്‍ നേടി കൊടുത്തത്. മാത്രമല്ല മലൈക വിവാഹിതയും ഒരു ആണ്‍കുഞ്ഞിന്റെ അമ്മയാണെന്നതും അര്‍ജുന്‍ വിവാഹം കഴിക്കാത്തത് കൊണ്ടും താരപ്രണയത്തിന് രൂക്ഷവിമര്‍ശനം ലഭിക്കാറുണ്ട്. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് ഇരുവരും.

മലൈകയെ പ്രണയിക്കുന്നതിനെ കുറിച്ചും അവളുടെ മുന്‍കാല ബന്ധത്തെ കുറിച്ചും അര്‍ജുന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലാവുന്നത്. തന്റെ പങ്കാളിയുടെ ഭൂതകാലത്തെ താന്‍ ബഹുമാനിക്കുകയാണെന്നാണ് അര്‍ജുന്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം കുട്ടികളെയാണ് ബാധിക്കുന്നത്. താനും സമാനമായ അവസ്ഥയിലൂടെ കടന്ന് വന്നതാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് കൂടുതലായി സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം നമ്മുടെ പങ്കാളിയെയും അവരുടെ മുന്‍കാലങ്ങളെയും നമ്മള്‍ ബഹുമാനിക്കണം.
Recommended Video
കാര്യങ്ങളെ പൊതുവായി കാണുന്ന സാഹചര്യത്തിലാണ് ഞാന്‍ ഉല്‌ളത്. എല്ലായിപ്പോഴും ഇത് മനോഹരമല്ല. മാന്യമായൊരു അതിര്‍ത്തി നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാറുണ്ട്. എന്റെ കരിയറിനെ ഈ ബന്ധം ബാധിക്കാന്‍ ഇടയാവരുത് എന്നേയുള്ളു. അതുകൊണ്ട് തന്നെ ചില അതിരുകള്‍ എപ്പോഴും സൃഷ്ടിക്കണം. നമ്മുടെ ബന്ധങ്ങളില്‍ എപ്പോഴും പ്രത്യേകമായൊരു ബഹുമാനവും ആദരവും കൊടുക്കണമെന്നും അര്‍ജുന്‍ പറയുന്നു.


Click it and Unblock the Notifications











