തന്റെ ഉള്ളിലിരിപ്പ് മനസിലാക്കിയത് കാമുകി മലൈകയാണ്; എന്തേലും മറച്ച് വെച്ചാലും കണ്ടുപിടിക്കുമെന്ന് അര്‍ജുൻ കപൂർ

മലൈക അറോറയും നടന്‍ അര്‍ജുന്‍ കപൂറും തമ്മിലുള്ള വിവാഹത്തിന് വേണ്ടി ബോളിവുഡ് കാത്തിരിക്കുകയാണ്. ഇരുവരും ഒന്നിച്ചാണ് താമസമെങ്കിലും വിവാഹത്തെ കുറിച്ച് ഇനിയും വ്യക്തത വരുത്തിയിട്ടില്ല. അതേ സമയം പരസ്പരം എത്രത്തോളം സ്‌നേഹത്തിലാണെന്നും കരുതലുണ്ടെന്നും പലപ്പോഴായി ഇരുവരും തുറന്ന് പറഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ മലൈകയെ കുറിച്ച് അര്‍ജുന്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിനിടെ അര്‍ജുനെ ഏറ്റവും അടുത്ത് അറിയുന്നത് ആര്‍ക്കാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. മലൈകയുടെ പേരാണ് അര്‍ജുന്‍ പറഞ്ഞത്. തന്റെ ഗേള്‍ഫ്രണ്ട് ആണെന്ന് പരിചയപ്പെടുത്തി കൊണ്ടാണ് നടിയുടെ പേര് പറഞ്ഞത്. തന്റെ മനസ് അറിഞ്ഞ വ്യക്തി മലൈകയാണ്. താന്‍ എന്തെങ്കിലും അവരില്‍ നിന്നും മറച്ച് വെച്ചിട്ടുണ്ടെങ്കില്‍ അത് എളുപ്പത്തില്‍ കണ്ടുപിടിക്കും. മാത്രമല്ല എന്റെ മുഖം നോക്കി നല്ല മൂഡില്‍ അല്ലെന്നുള്ള കാര്യവും അവര്‍ വേഗത്തില്‍ മനസിലാക്കി എടുക്കുമെന്നും താരം പറയുന്നു.

malaika-arora-arjun-

വീണ്ടും മലൈകയുമായിട്ടുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് അര്‍ജുന്‍ തുറന്ന് പറയുകയാണ്. വര്‍ഷങ്ങളോളമായി തുടരുന്ന പ്രണയത്തെ കുറിച്ച് പറയാന്‍ ഇരുവരും മടിക്കുന്നില്ല. മുന്‍പ് എല്ലാ കാര്യങ്ങളും മറച്ച് വെച്ചെങ്കിലും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി. ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളിലേത് ഉള്‍പ്പെടെ നിരവധി ഫോട്ടോസാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വന്നിട്ടുള്ളത്.

വിവാഹശേഷം കൂടുതൽ സുന്ദരിയായി ശ്രിയ ശരൺ, ചിത്രങ്ങൾ കാണാം

Recommended Video

പ്രണയിനിക്കായി ഫ്‌ളാറ്റ് സ്വന്തമാക്കി താരപുത്രന്‍ | filmibeat Malayalam

നേരത്തെ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ മലൈക ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് അര്‍ജുനുമായി പ്രണയത്തിലായത്. നിര്‍മാതാവ് ബോണി കപൂറിന്റെ മകനായ അര്‍ജുന്‍ ബോളിവുഡിലെ മിന്നും താരമായി വളര്‍ന്ന് കഴിഞ്ഞു. അതേ സമയം മലൈകയെക്കാളും പ്രായക്കുറവുള്ളതിന്റെ പേരില്‍ ഇരുവരും നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X