'അച്ഛനേയും മകനെയും പ്രണയിച്ചു, പുരുഷന്മാരെ വീഴ്ത്താൻ മിടുക്കി'; രേഖയുടെ ശത്രുക്കളിൽ സൂപ്പർസ്റ്റാറിന്റെ അമ്മയും

ഒരുകാലത്ത് ബോളിവുഡ് ഭരിച്ചിരുന്ന താരറാണിയായിരുന്നു രേഖ. സൗന്ദര്യം കൊണ്ട് മാത്രമല്ല വ്യത്യസ്തമായ കഥപാത്രങ്ങളിലൂടെയും വളരെ പെട്ടെന്നായിരുന്നു അവർ ബോളിവുഡ് കീഴടക്കിയത്. വിഖ്യാത നടൻ ജെമിനി ഗണേശന്റെയും നടി പുഷ്പവല്ലിയുടെയും മകളായ രേഖ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയിരുന്നു. തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് അരങ്ങേറ്റം. പിന്നീട് ബോളിവുഡിൽ എത്തി. അന്ന് ബോളിവുഡിലെ വമ്പൻ താരങ്ങൾക്കൊപ്പമെല്ലാം രേഖ അഭിനയിച്ചു.

ഒറ്റയ്ക്ക് നിന്ന് പോരാടിയാണ് ഇന്ന് കാണുന്ന സാമ്രാജ്യം രേഖ കെട്ടിപ്പടുത്തത്. ബോളിവുഡിൽ ഏറ്റവും കൂടുതൽ ശത്രുക്കളുള്ള നടിയാണ് രേഖ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരത്തെ കണ്ണിന് മുമ്പിൽ കാണുന്നത് പോലും പല നടിമാർക്കും ഇഷ്ടമല്ല. എല്ലാവരും ഇതുവരെയും കരുതിയിരുന്നത് രേഖയ്ക്ക് ഒരേയൊരു ശത്രു ജയ ബച്ചൻ മാത്രമാണെന്നാണ്. എന്നാൽ അതല്ല സത്യം.

Jaya Bachchan, Rekha

സൂപ്പർതാരത്തിന്റെ അമ്മയും നടിയുമായ നർ​ഗീസ് ദത്ത് വരെ രേഖയുടെ ശത്രുക്കളുടെ ലിസ്റ്റിലുണ്ട്. ജയ ബച്ചനും രേഖയും കരിയറിന്റെ തുടക്കകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു. അത് ശത്രുതയിലേക്ക് വഴിമാറിയത് അമിതാഭ് ബച്ചനെ ജയ വിവാഹം ചെയ്തതോടെയാണ്. കുടുംബസ്ഥനായശേഷം അമിതാഭ് ബച്ചൻ രേഖയുമായി പ്രണയത്തിലായിരുന്നു. ബി​ഗ് ബി-രേഖ പ്രണയകഥ ഇന്നും ബോളിവുഡിലെ ഹോട്ട് ടോപ്പിക്കാണ്.

ഇരുവരുടെയും പ്രണയം ജയ ബച്ചനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും കണ്ടുമുട്ടുന്ന സാഹചര്യം പോലും ഉണ്ടാകാതിരിക്കാൻ ജയ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ബച്ചന്റെ ഷൂട്ടിങ് സെറ്റിൽ ചെന്ന ജയ കണ്ടത് ബച്ചനും രേഖയും സംസാരിച്ചിരിക്കുന്നതാണ്. ജയാ ബച്ചന് ഇത് സഹിക്കാനാകാതെ ഇരുവരും വഴക്കിട്ടു.

ജയ ബച്ചന് മാത്രമല്ല സൂപ്പർ സ്റ്റാർ സഞ്ജയ് ദത്തിന്റെ അമ്മയും സുനിൽ ദത്തിന്റെ ഭാര്യയുമായ നടി നർഗീസ് ദത്തും രേഖയെ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. രേഖയുമായി നർഗീസിന് കടുത്ത ശത്രുതയുണ്ടായിരുന്നു. ഒരു അഭിമുഖത്തിനിടെ നർഗീസ് രേഖയെ കുറിച്ച് മോശമായ പരാമർശം നടത്തിയത് വലിയ വാർത്തയുമായിരുന്നു.

രേഖയുടെ സ്വാഭാവത്തെ കുറിച്ച് അടക്കം നർ​ഗീസ് മോശമായി സംസാരിച്ചിരുന്നു. രേഖ പുരുഷന്മാരെ തന്റെ കെണിയിൽ കുടുക്കുകയാണെന്നാണ് വർഷങ്ങൾക്ക് മുമ്പുള്ള അഭിമുഖത്തിൽ നർഗീസ് പറഞ്ഞത്. അവൾ ഒരു മന്ത്രവാദിനിയെപ്പോലെയാണെന്നും നർ​ഗീസ് പറഞ്ഞിരുന്നു. മകൻ സഞ്ജയ് ദത്തിന്റെ പേരിനൊപ്പം രേഖയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞപ്പോൾ പ്രകോപിതയായാണ് നർഗീസ് ഇക്കാര്യം പറഞ്ഞത്.

Jaya Bachchan, Rekha

നേരത്തെ നർഗീസിന്റെ ഭർത്താവ് സുനിൽ ദത്തുമായും രേഖയുടെ പേരിൽ ​ഗോസിപ്പുകൾ വന്നിരുന്നു. സുനിൽ ദത്തിന് ശേഷം രേഖയുടെ പേര് മകൻ സഞ്ജയിയുടെ പേരിനൊപ്പം ചേർത്ത് പ്രചരിക്കപ്പെട്ടപ്പോൾ നർഗീസ് ദത്ത് വല്ലാതെ അസ്വസ്ഥയാവുകയായിരുന്നു. അതുപോലെ മൗഷ്മി ചാറ്റർജിയും രേഖയും ശത്രുക്കളാണ്. ഇരുവരും പലതവണ വഴക്കിട്ടിരുന്നു.

ഭോലാ ഭലാ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്. ഭോലാ ഭാല എന്ന ചിത്രത്തിന്റെ പോസ്റ്റർ അച്ചടിച്ചപ്പോൾ ആ പോസ്റ്ററിൽ രേഖയുടെ പേരാണ് മൗഷ്മിയുടെ പേരിന് മുമ്പ് നിർമ്മാതാക്കൾ അച്ചടിച്ചത്. മൗഷ്മിക്ക് ഈ കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ല.

അവൾ തന്റെ ദേഷ്യമെല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ ചൊരിഞ്ഞു. മറ്റ് നായികമാരെപ്പോലെ പബ്ലിസിറ്റിക്ക് തനിക്ക് ആർത്തിയില്ലെന്ന് മൗഷ്മി ഒരിക്കൽ ഒരു അഭിമുഖത്തിൽ രേഖയെക്കുറിച്ച് പറഞ്ഞതായി പറയപ്പെടുന്നു.

താൻ പേരുകളിൽ വിശ്വസിക്കുന്നില്ല പ്രവൃത്തികളിൽ വിശ്വസിക്കുന്നുവെന്നും മൗഷ്മി അന്ന് പറഞ്ഞിരുന്നു. രേഖയും റീന റോയിയും ഒരുസമയത്ത് ശക്തമായി വഴക്കിട്ടിരുന്നു. നാഗിൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് രേഖ റീന റോയിയുമായി വസ്ത്രത്തിന്റെ പേരിൽ വഴക്കിട്ടിരുന്നതായി പറയപ്പെടുന്നു.

More from Filmibeat

Read more about: jaya bachchan rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X