സൽമാനുമായി ഞാൻ പ്രണയത്തിലായിരുന്നെന്ന് ഭർത്താവിനോട്; പ്രസവിച്ച് കിടക്കുകയാണ് അന്ന്; ഭാഗ്യശ്രീ
ബോളിവുഡിലെ സൂപ്പർ സ്റ്റാറാണ് സൽമാൻ ഖാൻ. അന്നും ഇന്നും സൽമാൻ ഖാൻ സിനിമകൾ ബോക്സ് ഓഫീസിലുണ്ടാക്കുന്ന തരംഗം ചെറുതല്ല. പണം വാരി ചിത്രങ്ങളുടെ അമരക്കാരനായി അറിയപ്പെടുന്ന സൽമാന് പക്ഷെ തന്റെ അഭിനയ മികവ് കാഴ്ച വെക്കാൻ കഴിഞ്ഞത് കുറച്ച് സിനിമകളിൽ മാത്രമാണ്. സുൽത്താൻ, ബോഡിഗാർഡ്, ബംജ്രംഗി ഭായ്ജാൻ തുടങ്ങിയ ചുരുക്കം സിനിമകളാണ് സൽമാനെ നടനെന്ന രീതിയിൽ അടയാളപ്പെടുത്തിയ്. മാസ് മസാല സിനിമകളിലെ നായകനായിരുന്നു സൽമാൻ എപ്പോഴും.
ഓഫ് സ്ക്രീനിൽ വിവാദ പുരുഷനാണ് സൽമാൻ. കേസുകൾ, പ്രണയത്തകർച്ചകൾ, സിനിമാ ലോകത്തെ വഴക്ക് തുടങ്ങി പല വിധ കാരണങ്ങൾ സൽമാന് ഇത്തരമൊരു പ്രതിച്ഛായ വരാൻ കാരണമായി. അന്നും ഇന്നും നടിമാരുമായി ചേർത്ത് സൽമാന്റെ പേരിൽ ഗോസിപ്പുകളും വരാറുണ്ട്, സൽമാനൊപ്പം ചേർത്ത് തനിക്കെതിരെ വന്ന തെറ്റായ ഗോസിപ്പിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി ഭാഗ്യശ്രീ.

കുഞ്ഞിനെ പ്രസവിച്ച് കിടക്കവെ തനിക്ക് ഈ ഗോസിപ്പിന്റേ പേരിലുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചാണ് നടി സംസാരിച്ചത്. 'നാത്തൂൻ റൂമിൽ ഉണ്ടായിരുന്നില്ല. വലിയൊരു ബൊക്കയുമായി ഒരു റിപ്പോർട്ടർ വന്നു. എന്നെ കാണാൻ പറ്റുമോ എന്ന് ചോദിച്ചു'
'അവരെ അകത്തേക്ക് വിട്ടു. അവർ വന്ന് ഹിമാലയെ ( ഭർത്താവ്) നോക്കി സൽമാൻ ഖാനുമായുള്ള ഭാഗ്യശ്രീയുടെ ബന്ധത്തെ നിങ്ങളെങ്ങനെ കണ്ടു എന്ന് ചോദിച്ചു' തനിക്കിത് ഞെട്ടലായെന്ന് ഭാഗ്യശ്രീ പറയുന്നു. 'ആരും എന്നോട് അതുവരെ അത്തരത്തിൽ സംസാരിച്ചിരുന്നില്ല. മേനെ പ്യാർ കിയ ചെയ്യുന്ന സമയത്ത് സൽമാൻ ഒരു ജെന്റിൽമാനായിരുന്നു. ഞങ്ങൾ തമ്മിൽ ഒന്നുമില്ല. ആരും അങ്ങനെ ഒരു കാര്യം പറഞ്ഞിരുന്നുമില്ല'
'ഡെലിവറി കഴിഞ്ഞതിന്റെ അടുത്ത ദിവസമാണ് ഇങ്ങനെ സംഭവിച്ചത്. ആളുകൾക്ക് എങ്ങനയൊക്കെ മോശമായി പെരുമാറാം എന്ന് കണ്ട് ഞാൻ ഞെട്ടി. ഈ സംഭവം എന്നെ വിഷമിപ്പിച്ചു. ഫിലിം മാഗസിനുകൾ വായിക്കുന്നത് ഞാൻ നിർത്തി. ഫിലിം മാഗസിനുകൾ വീട്ടിൽ വാങ്ങിക്കാതെയായി. സിനിമാ ലോകത്ത് നിന്നും അകൽച്ച പാലിക്കാനും ഞാൻ തീരുമാനിച്ചു,' ഭാഗ്യശ്രീ പറഞ്ഞതിങ്ങനെ. 1989 ൽ പുറത്തിറങ്ങിയ മേനേ പ്യാർ കിയ എന്ന സിനിമയുടെ വൻ ജനശ്രദ്ധ നേടിയ നടിയാണ് ഭാഗ്യശ്രീ.

സൽമാൻ ഖാനായിരുന്നു നായകൻ. എന്നാൽ പിന്നീട് സിനിമാ കരിയറിൽ നിന്നു ഭാഗ്യശ്രീ മാറി. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്തതോടെയായിരുന്നു തീരുമാനം. നടനും നിർമാതാവുമായ ഹിമാലയ ദസാനിയാണ് ഭാഗ്യശ്രീയുടെ ഭർത്താവ്. അവന്തിക, അഭിമന്യു എന്നീ രണ്ട് മകളും ഇരുവർക്കും പിറന്നു. വർഷങ്ങൾക്കിപ്പുറം സൽമാൻ ഖാന്റെ തന്നെ കിസി കാ ഭായ് കിസി കാ ജാൻ പുതിയ സിനിമയിൽ ഭാഗ്യശ്രീ അഭിനയിച്ചു. അടുത്തിടെയാണ് സിനിമ റിലീസ് ചെയ്തത്.
1990 ലായിരുന്നു ഭാഗ്യശ്രീയുടെ വിവാഹം. കരിയറിൽ വിജയത്തളക്കത്തിൽ
നിൽക്കുമ്പോഴായിരുന്നു വിവാഹം. വിവാഹ ശേഷം മൂന്ന് സിനിമകളിൽ ഭാഗ്യശ്രീ അഭിനയിച്ചിരുന്നു. ഇതിലെല്ലാം ഭർത്താവ് ഹിമാലയ തന്നെയായിരുന്നു നായകൻ. മേനെ പ്യാർ കിയയിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ഭാഗ്യശ്രീക്ക് ലഭിച്ചിരുന്നു.
കരിയറിൽ പിന്നീട് തിരിച്ചെത്തിയ ഭാഗ്യശ്രീ സീരിയലുകളിലും അഭിനയിച്ചു. തെന്നിന്ത്യൻ സിനിമകളിലും നടി സാന്നിധ്യമറിയിച്ചു. പ്രഭാസ് നായകനായ രാധേ ശ്യാം എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിലും നടി എത്തി. ഒടുവിൽ പുറത്തിറങ്ങിയ കിസി കാ ഭായ് കിസി കാ ജാൻ എന്ന സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.


Click it and Unblock the Notifications











