ബിഗ് ബോസ് നേടി കൊടുത്ത സൗഭാഗ്യം; കോടികളുടെ ആസ്തി സ്വന്തമാക്കി നടി ഷെഹ്നാസ് ഗില്‍, റിപ്പോര്‍ട്ട് പുറത്ത്

ബിഗ് ബോസ് ഷോ കാരണം ജീവിതം മാറി മറിഞ്ഞ നടിയാണ് ഷെഹ്നാസ് ഗില്‍. പഞ്ചാബി, ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിമൂന്നാം സീസണില്‍ മത്സരിക്കുകയും ചെയ്തു. മൂന്നാം സ്ഥാനം നേടിയാണ് നടി അതില്‍ നിന്നും പുറത്തിറങ്ങുന്നത്.

ബിഗ് ബോസില്‍ നിന്നും നടന്‍ സിദ്ധാര്‍ഥ് ശുക്ലയുമായിട്ടുള്ള ഷെഹ്നാസിന്റെ പ്രണയം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ശക്തമായി പ്രണയിച്ചെങ്കിലും പുറത്ത് വന്നതിന് ശേഷം നടന്റെ അപ്രതീക്ഷിത മരണത്തിലൂടെ വേര്‍പിരിയുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ധാര്‍ഥ് പെട്ടെന്ന് മരിക്കുന്നത്. പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് നടിയിപ്പോഴും.

shehnaazgill-

2021 ലാണ് സിദ്ധാര്‍ഥ് മരിക്കുന്നത്. അവിടം തൊട്ട് 2022 പകുതി വരെ ആ വേദനയിലൂടെയാണ് നടിയുടെ ജീവിതം കടന്ന് പോയത്. എന്നാല്‍ ആരാധകരുടെ ശക്തമായ പിന്തുണയില്‍ നടി ജീവിതത്തിലേക്കും കരിയറിലേക്കും തിരിച്ച് വന്നു. സിനിമകളില്‍ നായികയായി അഭിനയിച്ച് കൊണ്ടാണ് ഷെഹ്നാസ് വീണ്ടും സജീവമായത്. 2023 ല്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച ചിത്രമാണ് നടിയുടേതായി വരാനിരിക്കുന്നത്.

ബോളിവുഡിലേക്ക് കൂടി ചുവടുറപ്പിച്ചതിന് പിന്നാലെ ഷെഹ്നാസിന്റെ സാമ്പാദ്യത്തെ പറ്റിയും ഇതുവരെയുള്ള ആസ്തികളെ കുറിച്ചുമൊക്കെ ചില വിവരങ്ങള്‍ പുറത്ത് വന്നു. സോഷ്യല്‍ മീഡിയ പേജില്‍ വലിയ ഫോളോവേഴ്‌സുള്ള നടി ഒരു ബ്രാന്‍ഡ് പ്രൊമോഷന്‍ ചെയ്യുന്നതിന് വരെ ലക്ഷങ്ങളാണ് പ്രതിഫലമായി വാങ്ങിക്കുന്നത്. ഒരൊറ്റ പ്രൊമേഷന് വേണ്ടി മാത്രം പത്ത് ലക്ഷത്തോളം വാങ്ങിക്കുന്നതായിട്ടാണ് വിവരം.

shehnaazgill-

ബിഗ് ബോസില്‍ നിന്നും ആഴ്ചയില്‍ 4.5 ലക്ഷം വീതമായിരുന്നു ഷെഹ്നാസിന് പ്രതിഫലമായി ലഭിച്ചിരുന്നത്. ആ സീസണില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പുറത്ത് വലിയ അവസരങ്ങളാണ് നടിയെ കാത്തിരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നിരവധി പ്രൊമോഷന്‍സുമായി നടി എത്താറുണ്ട്. എല്ലാത്തിനും എട്ട് മുതല്‍ പത്ത് ലക്ഷം വരെയാണ് വാങ്ങിക്കുന്നത്.

ഇതുവരെ നാല് സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നടി അഞ്ചാമതൊരു സിനിമയിലേക്ക് അഭിനയിക്കാനായി പ്രതിഫലം വലിയ രീതിയില്‍ വര്‍ധിപ്പിച്ചതായിട്ടും വിവരമുണ്ട്. അത്തരത്തില്‍ സല്‍മാന്‍ ഖാന്റെ സിനിമയ്ക്ക് വേണ്ടി വലിയൊരു തുകയാണ് നടി സ്വന്തമാക്കിയത്. ഇതിന് പുറമേ മുംബൈയില്‍ ആഡംബരത്തോട് കൂടിയൊരു അപാര്‍ട്ട്‌മെന്റും നടിയ്ക്കുള്ളതായിട്ടാണ് വിവരം.

shehnaazgill-

ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ വസതികളുള്ള അന്ധേരിയില്‍ തന്നെയാണ് ഷെഹ്നാസും വീട് സ്വന്തമാക്കയിരിക്കുന്നത്. സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കുന്നതിനാല്‍ വീടിന്റെ ചിത്രങ്ങളൊന്നും നടി പുറത്ത് വിട്ടിട്ടില്ല. വീടിന് പുറമേ അഞ്ച് ആഡംബര കാറുകളും നടിയുടെ കളക്ഷനിലുണ്ട്. റോഞ്ച് റോവര്‍, മെര്‍സിഡെസ് ബെന്‍സ്, ഓഡി, ജാഗ്വര്‍ തുടങ്ങിയ കാറുകളാണ് നടി സ്വന്തമാക്കിയിട്ടുള്ളത്.

അഭിനയത്തിന് പുറമേ മാസത്തില്‍ ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയാണ് നടി നേടിയെടുക്കുന്നത്. വര്‍ഷത്തില്‍ ഏകദേശം മൂന്ന് കോടിയോളം രൂപ വരുമാനം ഇങ്ങനെ തന്നെയുണ്ട്. കുറച്ച് കാലം കൊണ്ട് തന്നെ ഏകദേശം മുപ്പത് കോടിയോളം രൂപയുടെ ആസ്തിയാണ് നടിയ്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടി എത്തുന്നതോടെ നടിയുടെ കരിയര്‍ തന്നെ മാറുമെന്ന കാര്യം വ്യക്തമാണ്.

നിലവില്‍ പൊതുപരിപാടികളിലും പഞ്ചാബി സിനിമകളിലും സംഗീത ആല്‍ബങ്ങളിലുമൊക്കെ അഭിനയിച്ച് കരിയറുമായി മുന്നോട്ട് പോവുകയാണ് ഷെഹ്നാസ്. സിദ്ധാര്‍ഥിന്റെ അഭാവമുണ്ടാക്കിയത് മാത്രമാണ് നടിയുടെ ജീവിതത്തില്‍ ഏറ്റവും വേദന നിറഞ്ഞൊരു സംഭവമായി ആരാധകരുടെയും മനസിലുള്ളത്.

Read more about: Shehnaaz Gill
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X