നാല് ഫ്ലാറ്റുകൾ വിറ്റു; ശ്രീദേവിയുടെ കുടുംബത്തെക്കുറിച്ച് പുതിയ വിവരം; ചർച്ചയായി താരപുത്രിമാരുടെ ആഡംബര ജീവിതം

ബോളിവു‍ഡിലെ താരപുത്രിമാരായ ജാൻവി കപൂറും ഖുശി കപൂറും മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ മക്കളായതിനാൽ ജാൻവിയിലും ഖുശിയിലും പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുണ്ട്. അമ്മയെ പോലെ താരറാണിമാരായി ഇരുവരും മാറുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്. എന്നാൽ 2018 ൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ജാൻവി കപൂറിന് ഇതുവരെയും കാര്യമായ വിജയങ്ങളൊന്നും അവകാശപ്പെടാനില്ല. താരപുത്രിയുടെ പ്രിവിലേജുകൾ ഉപയോ​ഗിച്ച് കരിയറിൽ നിലനിൽക്കുന്നു എന്ന കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വന്നു.

അടുത്തിടെയാണ് ആർച്ചീസ് എന്ന സിനിമയിലൂടെ ഖുശി കപൂർ ബോളിവുഡിലേക്ക് കടന്ന് വന്നത്. ഷാരരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അ​ഗസ്ത്യ നന്ദ തുടങ്ങി ഒരുപിടി സ്റ്റാർ കിഡ്സുകൾ അണിനിരന്ന സിനിമയായിരുന്നു ഇത്. എന്നാൽ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഖുശിയുടെയുൾപ്പെടെ അഭിനയം വളരെ മോശമായെന്ന വിമർശനവും വന്നു. സിനിമാ കരിയറിൽ വിജയങ്ങൾ കൊയ്തില്ലെങ്കിലും ജാൻവിയുടെയും ഖുശിയുടെയും വ്യക്തിജീവിതത്തിൽ ഇതൊന്നും ബാധിക്കില്ല.

Boney Kapoor, Sridevi

അച്ഛൻ ബോണി കപൂറിനും അമ്മ ശ്രീദേവിക്കുമുള്ള സമ്പാദ്യങ്ങൾ അത്ര മാത്രമാണ്. ഇപ്പോഴിതാ താര കുടുംബത്തെക്കുറിച്ച് പുതിയൊരു വാർത്തയാണ് പുറത്ത് വരുന്നത്. മുംബൈയിലുള്ള നാല് പ്രോപ്പർട്ടികൾ ബോണിയും ജാൻവിയും ഖുശിയും വിറ്റിരിക്കുകയാണ്. 12 കോടി രൂപയ്ക്കാണ് വിൽപ്പന നട‌ന്നിരിക്കുന്നത്. നവംബർ മാസത്തിലാണ് വിൽപ്പന നടന്നത്. അടുത്തിടെ ബോണി കപൂറും മക്കളും 65 കോടി രൂപ ചെലവിട്ട് മറ്റൊരും ബം​ഗ്ലാവ് വാങ്ങിയിട്ടുണ്ട്. ഇതിന് പുറമെ 39 കോടി രൂപ ചെലവിട്ട് ജാൻവി മറ്റൊരു ഫ്ലാറ്റും വാങ്ങിയിട്ടുണ്ട്.

താരപുത്രിമാരുടെ ആഡംബര ജീവിതം നേരത്തെ പല തവണ ചർച്ചയായതാണ്. ലൈഫ് സ്റ്റെെലിനായി വലിയ തോതിൽ പണം ചെലവഴിക്കുന്നവരാണെന്ന് നേരത്തെ വാദങ്ങൾ വന്നിട്ടുണ്ട്. നടി കുട്ടി പത്മിനി ഇതേക്കുറിച്ച് നടത്തിയ പരാമർശം മുമ്പൊരിക്കൽ ചർച്ചയായി‌ട്ടുണ്ട്. ശ്രീദേവിയും മക്കളും അത്യാഡംബര ജീവിതമാണ് നയിച്ചതെന്നും ഇത് കാരണം സാമ്പത്തിക നഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു. ശ്രീദേവിയുടെ മരണ ശേഷം നടിയു‌ടെ നിരവധി സ്വത്തുക്കൾ ബോണിയും മക്കളും വിറ്റെന്നും വാദമുയർന്നു.

Sridevi, Janhvi Kapoor

ബോണി കപൂറിന് എല്ലാത്തിലും ഒപ്പിട്ട് നൽകുന്നത് കൊണ്ടാണ് ശ്രീദേവിയുമായി തനിക്ക് സ്വത്ത് തർക്കമുണ്ടായതെന്ന് നടിയുടെ സഹോദരി ശ്രീലത തന്നോട് പറഞ്ഞതായും കുട്ടി പത്മിനി വെളിപ്പെടുത്തി. സിനിമാ ലോകത്തെ താരറാണിയായിരുന്ന ശ്രീദേവിക്ക് മുംബൈയിലും ചെന്നെെയിലുമായി നിരവധി സ്വത്തുക്കൾ ഉണ്ടായിരുന്നു. ശ്രീദേവിയും കുട്ടി പത്മിനിയും ബാലതാരങ്ങളായി അഭിനയിക്കുന്ന കാലത്ത് സുഹൃത്തുക്കളായിരുന്നു. പിന്നീട് ശ്രീദേവി നായിക നടിയാവുകയും ബോളിവുഡിലെ താരമാവുകയും ചെയ്തു.

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ശ്രീദേവിയെ. മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയർന്നു. അടുത്തിടെ പോലും ഇതേക്കുറിച്ച് പല ഊഹാപോഹങ്ങളും വന്നു. എന്നാൽ ഇത്തരം വാദങ്ങളൊന്നും അധികകാലം നീണ്ടുനിൽക്കാറില്ല. മം ആണ് ശ്രീദേവി അഭിനയിച്ച അവസാനത്തെ സിനിമ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ ശ്രീദേവിയെ തേടിയെത്തി. ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് അവാർഡ് പ്രഖ്യാപനം നടന്നത്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X