'വഞ്ചിക്കപ്പെട്ട കാമുകിയുടെ മുന്നിൽ വെച്ച് തന്നെ ഇത് പറയണം; രൺബീറിന് നാണമില്ലേ'; ദീപികയുടെ ആരാധകർ
ബോളിവുഡിൽ ദീപിക പദുകോണും രൺബീർ കപൂറും തമ്മിലുണ്ടായ പ്രണയവും വേർപിരിയലും ഇന്നും ചർച്ചാ വിഷയമാണ്. കരിയറിന്റെ തുടക്ക കാലത്ത് അടുത്ത ഇരുവരും ഒന്നരവർഷത്തോളം പ്രണയത്തിലായിരുന്നു. ദീപികയിൽ അടുമുടി മാറ്റങ്ങൾ വരുന്നത് ഈ പ്രണയം തകർന്നതോടെയാണ്. കരിയറിലേക്ക് പൂർണ ശ്രദ്ധ നൽകിയ നടി പിന്നീട് സൂപ്പർതാരമായി വളർന്നു. മറുവശത്ത് രൺബീറിന്റെ ജീവിതം പ്രണയങ്ങളും ബ്രേക്കപ്പുകളുമായി മുന്നോട്ട് പോയി.
രൺബീറുമായി കടുത്ത പ്രണയത്തിലായിരുന്ന ദീപിക നടന്റെ പേര് ശരീരത്തിൽ പച്ചകുത്തിയിരുന്നു. രൺബീറിനോടുള്ള പ്രണയം പൊതുവേദികളിൽ നടി മറച്ചു വെച്ചതുമില്ല. എന്നാൽ ദീപികയുടെ സ്വപ്നങ്ങൾ തകർത്ത സംഭവമാണ് പിന്നീട് നടന്നത്. പ്രണയത്തിൽ രൺബീർ ആത്മാർത്ഥത കാണിച്ചിരുന്നില്ല.
രൺബീറിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് സുഹൃത്തുക്കൾ ദീപികയോട് പറയുകയും ചെയ്തു. എന്നാൽ ദീപിക ഇതിനൊന്നും ചെവി കൊടുത്തില്ല. ഒടുവിൽ രൺബീറിന്റെ വഞ്ചന നടി നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. 2010 നൽകിയ അഭിമുഖത്തിൽ ദീപിക തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ബ്രേക്കപ്പ് സമയത്ത് രൺബീറിനോടുള്ള നീരസം ദീപിക പ്രകടിപ്പിച്ചെങ്കിലും പിന്നീടിവർ സുഹൃത്തുക്കളായി. ജയ് ജവാനി ഹെ ദിവാനി, തമാശ എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. തമാശ എന്ന സിനിമയുടെ പ്രൊമോഷൻ സമയത്ത് രൺബീർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. മറ്റൊരു പെൺകുട്ടിയെ കാണുമ്പോൾ സ്വന്തം കാമുകിയെ ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രൺബീർ.
അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നാണ് രൺബീർ നൽകിയ മറുപടി. ഒരുപക്ഷെ സാഹചര്യങ്ങൾ കൊണ്ട് സംഭവിച്ചേക്കാം എന്നും രൺബീർ പറഞ്ഞു. അന്ന് രൺബീറിന് സമീപം ദീപികയും ഇരിക്കുന്നുണ്ട്. രൺബീറിന്റെ മറുപടി കേട്ട ദീപികയുടെ മുഖഭാവമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. രൺബീറിന്റെ വഞ്ചനക്കിരയായ ദീപിക നടന്റെ വാക്കുകൾ കേട്ട് ഉള്ളിൽ ചിരിക്കുകയാണെന്ന് പലരും കമന്റ് ചെയ്തു.

രൺബീറിനെ അധിക്ഷേപിച്ച് കൊണ്ടുള്ള നിരവധി കമന്റുകളും വന്നു. കാമുകിയെ ചതിച്ച രൺബീറിന് ഇങ്ങനെ പറയാൻ നാണമില്ലേയെന്നാണ് സോഷ്യൽമീഡിയയിലെ ചോദ്യം. ഈ അഭിമുഖം നൽകുന്ന സമയത്ത് രൺബീർ കത്രീന കൈഫുമായി പ്രണയത്തിലാണ്.
ഈ ബന്ധവും പിന്നീട് തകരുകയാണുണ്ടായത്. അന്നും രൺബീറിനാണ് കുറ്റപ്പെടുത്തലുകൾ കേട്ടത്. രൺബീർ വിവാഹത്തിന് തയ്യാറാകാത്തത് മൂലമാണ് കത്രീന ഈ ബന്ധം ഉപേക്ഷിച്ചതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ആറ് വർഷത്തോളം ലിവിംഗ് ടുഗെദറിൽ ആയിരുന്നു രൺബീറും കത്രീനയും.
കത്രീനയുമായി പിരിഞ്ഞ ശേഷം രൺബീർ നടി ആലിയ ഭട്ടുമായി പ്രണയത്തിലായി. ഇരുവരും കഴിഞ്ഞ വർഷം വിവാഹവും ചെയ്തു. മറുവശത്ത് കത്രീന നടൻ വിക്കി കൗശലിനെ വിവാഹം ചെയ്തു. രൺവീർ സിംഗാണ് ദീപികയുടെ ഭർത്താവ്. ഇവരെല്ലാവരും നല്ല സുഹൃത്തുക്കളാണ്. ആലിയ-രൺബീർ വിവാഹത്തിന് കത്രീനയും ദീപികയും ആശംസകളും അറിയിച്ചിരുന്നു.
ദീപികയും രൺവീറും തമ്മിലുള്ള വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് നാളുകളായി ഗോസിപ്പുണ്ട്. കഴിഞ്ഞ ദിവസം രൺവീറിന്റെ ജന്മദിനത്തിൽ ദീപിക സോഷ്യൽ മീഡിയയിൽ പോസ്റ്റുകളൊന്നും ഇട്ടില്ല. ഇത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഇത്തരം ഗോസിപ്പുകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് താരങ്ങളുടെ അടുത്ത വൃത്തങ്ങൾ പറയുന്നു. 2018 ലാണ് ദീപികയും രൺവീറും വിവാഹിതരായത്. രാം ലീല എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും അടുക്കുന്നത്. രണ്ട് പേരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ഇത്.


Click it and Unblock the Notifications