ഓരോ മിനുട്ടിനും വില; കോടികൾ സമ്പാദിച്ച് ദീപിക പദുകോൺ; അമ്പരന്ന് ആരാധകർ; ദീപികയുടെ സമ്പാദ്യങ്ങൾ

ഇന്ത്യൻ സിനിമ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന നടിയാണ് ദീപിക പദുകോൺ. ദീപികയ്ക്ക് മുമ്പും ശേഷവും പ്ര​ഗൽഭരായ ഒരുപാട് പേർ വന്നിട്ടുണ്ടെങ്കിലും ഇവരിൽ തുരിക്കം പേർക്കേ അഭിനയ മികവും താരമൂല്യവും ഒരുപോലെ ലഭിച്ചിട്ടുള്ളൂ. മോഡലിം​ഗ് രം​ഗത്ത് നിന്നും സിനിമയിലേക്ക് ക‌‌ടന്ന് വന്ന ദീപികയ്ക്ക് കരിയറിലെ തുടക്ക നാളുകളിൽ ചില പ്രതിസന്ധികൾ ഉണ്ടായെങ്കിലും 2012 ന് ശേഷം നടിക്ക് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകളുടെ വലിയൊരു നിര തന്നെ ദീപിക സൃഷ്ടിച്ചു.

ആഘോഷ സിനിമകളിലും നിരൂപക പ്രശംസ നേടിയ സിനിമകളിലും ദീപിക ഒരുപോലെ സാന്നിധ്യം അറിയിച്ചു. ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ദീപികയാണ്. 15 കോടിക്കും 25 കോടിക്കും ഇടയിലാണ് നടിയുടെ പ്രതിഫലം. നായകൻമാരുടെ പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെറിയ പ്രതിഫലം ആണെങ്കിലും ഇന്ത്യൻ സിനിമയിൽ ഇത്രയും പ്രതിഫലം അവകാശപ്പെടാൻ മാത്രം ബോക്സ് ഓഫീസ് മൂല്യമുള്ള മറ്റൊരു നടിയില്ല.

Deepika Padukone

കഴിഞ്ഞ ദിവസമായിരുന്നു ദീപകയുടെ പിറന്നാൾ ദിനം. 38 വയസ് പൂർത്തിയായിരിക്കുകയാണ് ദീപികയ്ക്ക്. ദീപിക പദുകോണിന്റെ സമ്പാദ്യങ്ങളാണ് ബി ടൗൺ മാധ്യമങ്ങളിൽ ഇപ്പോഴത്തെ ചർ‌ച്ച. കോടികൾ വിലമതിക്കുന്ന അപ്പാർട്മെന്റുകൾ, മറ്റ് പ്രോപ്പർട്ടികൾ, ആഡംബര കാറുകൾ, ആഭരണങ്ങൾ തുടങ്ങി ദീപികയുടെ സമ്പാദ്യങ്ങൾ ഏറെയാണ്. റിപ്പോർട്ടുകൾ പ്രകാരം 500 കോടി രൂപയുടെ ആസ്തി ദീപികയ്ക്ക് മാത്രമായുണ്ട്.

ഭർത്താവ് രൺവീർ സിം​ഗിനുള്ള സമ്പാദ്യം വേറെയും. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലാണ് നടിയുടെ വരുമാനം കുതിച്ചുയർന്നത്. സിനിമയും പരസ്യങ്ങളും ബിസിനസും മറ്റുമായി ഒരു വർഷം 40 കോടിക്കടുത്ത് ദീപികയ്ക്ക് ലഭിക്കുന്നുണ്ട്. വരാനിരിക്കുന്ന കൽകി 2898 എഡി എന്ന സിനിമയ്ക്കായി 20 കോടി രൂപയാണ് ദീപിക വാങ്ങുന്ന പ്രതിഫലം. റിപ്പോർട്ടുകൾ പ്രകാരം ഒരു ദിവസം മാത്രം നടിക്ക് ലഭിക്കുന്ന തുക 10 ലക്ഷം രൂപയാണ്. കണക്കുകൾ പ്രകാരം ഓരോ മിനുട്ടിലും 50 ലക്ഷം രൂപ.

Deepika Padukone

കാ എന്ന പ്രൊഡക്ഷൻ ഹൗസ് ദീപികയ്ക്ക് സ്വന്തമായുണ്ട്. അലിബാ​ഗിലുള്ള 25 കോടി രൂപയുടെ ഫ്ലാറ്റിന് പുറമെ പ്രഭാദേവിയിൽ 16 കോടി രൂപയുടെ ഫ്ലാറ്റ്, ബാന്ദ്രയിൽ 7 കോടി രൂപയുടെ ഫ്ലാറ്റ് എന്നിവയും ദീപികയ്ക്ക് സ്വന്തമായുണ്ട്. ഫൈറ്റർ ആണ് ദീപികയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ചിത്രത്തിൽ ഹൃതിക് റോഷനാണ് നായകൻ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഫൈറ്ററിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

പ്രഭാസ് നായകനായെത്തുന്ന കൽകി എഡി 2898 എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നാ​ഗ് അശ്വിനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ജവാൻ, പഥാൻ എന്നിവയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ജവാനിൽ അതിഥി വേഷമായിരുന്നെങ്കിലും സിനിമയിലെ നിർണായക കഥാപാത്രങ്ങളിലൊന്നാണ് ദീപിക പദുകോൺ ചെയ്തത്.

ദീപികയുടെ വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നടിയുടെ ഭർത്താവ് രൺവീർ സിം​ഗും കരിയറിലെ തിരക്കുകളിലാണ്. ദീപികയും രൺവീറും ഒരുമിച്ചെത്തിയ ഭൂരിഭാ​ഗം സിനിമകളും ഹിറ്റാണ്. പദ്മാവത്, രാം ലീല തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്.

Read more about: deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X