വിക്കി കൗശാലിനെ പരിഹസിച്ച് മുന്‍ കാമുകി; ഹാര്‍ലീന്‍ സേത്തിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ബോളിവുഡിലെ യങ് കപ്പിളാണ് വിക്കി കൗശാലും കത്രീന കൈഫും. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷമുള്ള ഇരുവരുടെയും വിവാഹം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
ബോളിവുഡ് ഏറെ ആഘോഷമാക്കിയ വിവാഹമാമാങ്കമായിരുന്നു വിക്കി കൗശാല്‍- കത്രീന കൈഫ് വിവാഹം. കഴിഞ്ഞ ഡിസംബര്‍ 9-ാം തീയതി രാജസ്ഥാനിലെ മധോപൂരിലുള്ള റിസോര്‍ട്ടില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹത്തിനു മുന്‍പ് ഇരുവര്‍ക്കും വേറെ പ്രണയബന്ധങ്ങളുണ്ടായിരുന്നു. കത്രീന കൈഫിന് സല്‍മാന്‍ ഖാനുമായും രണ്‍ബീര്‍ കപൂറുമായുള്ള അടുപ്പം ബോളിവുഡ് പാപ്പരാസികളുടെ സ്ഥിരം കോളം വാര്‍ത്തയായിരുന്നു. അതേപോലെ വിക്കി കൗശാലിനും ഒരുനാള്‍ ഒരു പ്രണയമുണ്ടായിരുന്നു. നടി ഹാര്‍ലീന്‍ സേത്തിയായിരുന്നു വിക്കിയുടെ ആദ്യ പ്രണയിനി.
ബോളിവുഡിലേക്ക് അവസരം തിരഞ്ഞ് ഒന്നിച്ചെത്തിയതായിരുന്നു ഹാര്‍ലീന്‍ സേത്തിയും വിക്കി കൗശാലും. അക്കാലത്ത് അവര്‍ പ്രണയത്തിലായി. എന്നാല്‍ ഇരുവരുടെയും വഴികള്‍ വേര്‍പിരിയാന്‍ അധികതാമസമുണ്ടായില്ല. വിക്കി കൗശാല്‍ പടികളൊന്നൊന്നായി കയറി മുന്‍നിര നായകനായപ്പോള്‍ ഇരുവരും ഒരുപാട് അകന്നിരുന്നു. അപ്പോഴേക്കും വിക്കി കത്രീനയില്‍ തന്റെ പുതിയ ഇഷ്ടം കണ്ടെത്തിക്കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ ഹാര്‍ലീന്‍ സേത്തി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. തന്റെ പഴയ കാമുകനെ പരിഹസിച്ചുകൊണ്ടെന്ന മട്ടില്‍ ഹാര്‍ലീന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

'കോസ് റോഡുകള്‍ക്ക് എന്റെ ബോയ്ഫ്രണ്ട്‌സ് ചെയ്തതിനേക്കാള്‍ ആഴമുണ്ട്.' ബോയ്ഫ്രണ്ടിന്റെ ട്രാക്ക് സ്യൂട്ടാണ് ധരിച്ചിരിക്കുന്നതെന്നും നടി പറയുന്നു. ലൈലാക്ക് നിറത്തിലുള്ള ട്രാക്ക് സ്യൂട്ടും തോളില്‍ ഒരു ബാഗുമായി വളരെ സന്തോഷവതിയായാണ് നടി ചിത്രത്തിനായി പോസ് ചെയ്യുന്നത്.
തന്റെ മുന്‍ കാമുകന്‍ വിക്കി കൗശാലിനെ ഉദ്ദേശിച്ചു തന്നെയാണ് നടിയുടെ ഈ പോസ്‌റ്റെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി ആളുകളാണ് ഹാര്‍ലീന്റെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. പലര്‍ക്കും നടിയുടെ നര്‍മ്മബോധം ഏറെയിഷ്ടപ്പെട്ടു. ചിലര്‍ നടിയെ ട്രോളുന്നുമുണ്ട്. എന്നിരുന്നാലും നടി അതിനൊന്നും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.


Click it and Unblock the Notifications