Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
അതൊന്നും ത്യാഗം ആയിരുന്നില്ല; ഞാനാഗ്രഹിച്ചതാണ്; വിവാഹ ശേഷമെടുത്ത തീരുമാനത്തെക്കുറിച്ച് ജയ ബച്ചൻ
ബോളിവുഡിൽ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് അമിതാബ് ബച്ചൻ. ആംഗ്രി യംങ് മാൻ എന്ന ലേബലിൽ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച അമിതാബ് ബച്ചന് പ്രായമായപ്പോഴും ആ താരമൂല്യം നിലനിർത്താൻ കഴിഞ്ഞു. സിനിമാ ലോകത്തെ എല്ലാവരും ആദരവോടെയാണ് അമിതാബ് ബച്ചനെ കാണുന്നത്.
ഗുഡ്ബൈ ആണ് അമിതാബ് ബച്ചന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ. നിറയെ താരങ്ങളുള്ള കുടുംബമാണ് അമിതാബ് ബച്ചന്റേത്. ഭാര്യ ജയ ബച്ചൻ അഭിനേത്രിയും രാഷ്ട്രീയക്കാരിയുമാണ്. മകൻ അഭിഷേക് ബച്ചനും അഭിനേതാവ്. മരുമകൾ ഐശ്വര്യ റായ് ആവട്ടെ ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന മുൻനിര നായിക നടിയും. കൊച്ചുമകൾ നവ്യ നവേലിയും സിനിമാ രംഗത്തേക്ക് വരാൻ തയ്യാറെടുക്കുന്നു.

കരിയറിനൊപ്പം തന്നെ കുടുംബ ജീവിതത്തിനും വലിയ പ്രധാന്യം നൽകുന്ന ആളാണ് അമിതാബ് ബച്ചൻ. ആഘോഷ ദിവസങ്ങളിൽ ബച്ചൻ കുടുംബത്തിലെ എല്ലാവരും ഒത്തു ചേരുന്നു. ബോളിവുഡിലെ പാർട്ടികളേക്കാളും ബച്ചൻ കുടുംബത്തിലെ അംഗങ്ങൾ കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് പ്രാധാന്യം നൽകുന്നത്.
ഇപ്പോഴിതാ ജയ ബച്ചൻ തന്റെ കുടുംബ ജീവിതത്തെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമിതാബ് ബച്ചനെ വിവാഹം കഴിച്ച ശേഷം സിനിമകളിൽ നിന്ന് ജയ ഇടവേള എടുത്തിരുന്നു. എന്നാൽ ഇത് ത്യാഗം അല്ലായിരുന്നെന്ന് ജയ പറയുന്നു.

നമ്മൾ ഉള്ളിൽ ആഗ്രഹിച്ച് ഒരു കാര്യം ചെയ്യുമ്പോൾ അത് ത്യാഗമല്ല. സിനിമാ രംഗം വിട്ട് കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നൽകണമെന്നത് തന്റെ ആഗ്രഹം ആയിരുന്നെന്നും ജയ ബച്ചൻ പറയുന്നു. ഞാൻ അഭിനയം നിർത്തുകയാണെന്ന് പറഞ്ഞപ്പോൾ എല്ലാവരും പറഞ്ഞു, വിവാഹത്തിനും കുട്ടികൾക്കും വേണ്ടി അവൾ ത്യാഗം ചെയ്യുന്നു എന്ന്.
പക്ഷെ അത് അങ്ങനെ ആയിരുന്നില്ല. കുടുംബസ്ഥയെന്ന റോൾ ജോലിയേക്കാളും ഞാൻ ആസ്വദിച്ചു. സിനിമയിൽ ചെയ്തത് തന്നെ വീണ്ടും ചെയ്യുകയായിരുന്നെന്നും ജയ ബച്ചൻ പറഞ്ഞു.

1981 ലെ സിൽസില എന്ന സിനിമയ്ക്ക് ശേഷമാണ് ജയ ബച്ചൻ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തത്. ഇക്കാലഘട്ടത്തിൽ ഭർത്താവ് അമിതാബ് ബച്ചൻ സൂപ്പർ സ്റ്റാർ ആയി വളർന്നു വന്നു. 2000 ൽ നടി സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഹൃതിക് റോഷൻ ഫിസ എന്ന സിനിമയിലാണ് ജയ ഇടവേളയ്ക്ക് ശേഷം ആദ്യമായി അഭിനയിച്ചത്.

ബോളിവുഡിൽ ജയയും അമിതാബ് ബച്ചനും തമ്മിലുള്ള വിവാഹവും ഗോസിപ്പുകളും എപ്പോഴും ചർച്ച വിഷയമാവാറുണ്ട്. നടി രേഖയെയും ബച്ചനെയും ചേർത്ത് വന്ന ഗോസിപ്പുകളാണ് ഇതിന് കാരണം. ഓൺസ്ക്രീനിലെ സൂപ്പർ ഹിറ്റ് ജോഡി ആയിരുന്നു രേഖയും ബച്ചനും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പും അന്ന് ശക്തമായിരുന്നു.

ഇതിനിടെ ആണ് രേഖ ബച്ചനെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷവും ബച്ചൻ-രേഖ ഗോസിപ്പ് തുടർന്നു. രേഖ ഇപ്പോഴും ബച്ചന്റെ രഹസ്യ കാമുകി ആണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്നാൽ ഇത്തരം ഗോസിപ്പുകളൊന്നും ജയ ബച്ചൻ കാര്യമാക്കാറില്ല. ജയയുടെ ഭർത്താവ് അമിതാബ് ബച്ചനും ഇതിനോട് മൗനം പാലിക്കാറാണ് പതിവ്.
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു