'പ്രണയിക്കാൻ കരീന നിർബന്ധിച്ചു?'; അവളുടെ കാര്യത്തിൽ വിഷമമുണ്ട്; ഹൃതിക്ക് പറഞ്ഞത്

42ാം വയസ്സിലും കരീന കപൂറിന് ബോളിവുഡിലുള്ള താരത്തിളക്കത്തിന് കോട്ടം വന്നിട്ടില്ല. സമാകാലീനരായ മിക്ക നടിമാരുടെയും കരിയർ ​ഗ്രാഫ് ഇടിഞ്ഞെങ്കിലും കരീനയ്ക്ക് ഇന്നും സിനിമാ രം​ഗത്ത് മുൻനിരയിൽ സ്ഥാനമുണ്ട്. സിനിമാ വ്യവസായത്തെ കൃത്യമായി മനസ്സിലാക്കിയ കരീന കാലത്തിനനസരിച്ചുള്ള മാറ്റങ്ങൾക്ക് തയ്യാറായി. കരീനയുടെ ബോളിവുഡ് ജീവിതത്തെ രണ്ട് ഘട്ടങ്ങളായി കാണാൻ കഴിയും. പക്വതയുള്ള, ​ഗോസിപ്പുകളിൽ നിന്ന് പരമാവധി മാറി നിൽക്കുന്ന കരീനയെയാണ് ഇന്ന് ആരാധകർ കാണുന്നത്. എന്നാൽ നടിയുടെ തുടക്ക കാലം ഇങ്ങനെയായിരുന്നില്ല.

കാര്യങ്ങൾ തുറന്നടിച്ച് പറയുന്ന, വിവാദങ്ങളെയോ ​ഗോസിപ്പുകളെയോ ​ഗൗനിക്കാത്ത താരമായിരുന്നു ഒരു കാലത്ത് കരീന. അക്കാലത്ത് ​ഗോസിപ്പുകൾ കരീനയെ തേടി തുടരെ വന്നു. ഷാഹിദ് കപൂറുമായുള്ള പ്രണയവും വേർപിരിയലുമാണ് ഇതിൽ കോളിളക്കം സൃഷ്ടിച്ച സംഭവം. രണ്ട് പേരും പ്രണയബന്ധം അവസാനിപ്പിച്ചിട്ട് വർഷങ്ങളായെങ്കിലും ഇന്നും ഇടയ്ക്കിടെ ഈ സംഭവം ചർച്ചയാവാറുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് കരീനയെ വലച്ച മറ്റൊരു ​ഗോസിപ്പായിരുന്നു ഹൃതിക് റോഷനുമായി പ്രണയത്തിലാണെന്ന പ്രചരണം.

 Kareena Kapoor, Hrithik Roshan

കഭി ഖുശി കഭി ​ഗം, മേം പ്രേം കീ ദീവാനി ഹൂ, മുജ്സെ ദോസ്തി കരോ​ഗി തുടങ്ങിയ സിനിമകളിൽ കരീനയും ഹൃതിക്കും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് ഈ ജോഡി ഹിറ്റായി. പിന്നാലെ പ്രണയ ​ഗോസിപ്പുകളും വന്നു. ഹൃതിക്ക് സൂസൻ ഖാനുമായുള്ള വിവാഹ ജീവിതം തുടങ്ങിയ നാളുകളിലാണ് നടനെയും കരീനയെയും ചേർത്ത് ​ഗോസിപ്പുകൾ വരുന്നത്. അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ​ഗോസിപ്പുകൾ കാരണം കരീനയും ഹൃതിക്കും പിന്നീട് ഒരുമിച്ച് സിനിമ ചെയ്യേണ്ടെന്ന് തീരുമാനിച്ചു.

ഹൃതിക്കിന്റെ കുടുംബത്തിന്റെ ഇടപെടൽ കൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നും അന്ന് അഭ്യൂഹങ്ങളുണ്ടായി. എന്നാൽ തങ്ങൾ പ്രണയത്തിൽ അല്ലെന്ന് കരീനയും ഹൃതിക്കും മാധ്യമങ്ങൾക്ക് മുമ്പിൽ ആവർത്തിച്ചിട്ടുണ്ട്. അങ്ങേയറ്റം ബാലിശമായ വാർത്തകളാണ് ഇതെന്നായിരുന്നു ഹൃതിക്കിന്റെ പ്രതികരണം.

 Kareena Kapoor, Hrithik Roshan

കരീന തന്നെ പ്രണയിക്കാൻ നിർബന്ധിച്ചു, ഞാൻ അവളോട് തന്റെ മുന്നിൽ നിന്ന് പോകാൻ പറഞ്ഞു എന്ന് വരെ ​ഗോസിപ്പുകൾ വന്നു. എന്നാൽ താൻ ഇത് ​ഗൗനിക്കുന്നില്ല, പക്ഷെ കരീനയെ ഇത്തരം ​പ്രചരണങ്ങൾ ബാധിക്കുന്നതിൽ വിഷമം ഉണ്ടെന്നും അന്ന് ഹൃതിക് പറഞ്ഞു. കരീന വളരെ സ്വീറ്റ് ആയ
വ്യക്തിയാണ്. മാധ്യമങ്ങൾ നടിക്ക് തെറ്റായ പ്രതിച്ഛായ നൽകുന്നെന്നും അന്ന് ഹൃതിക് തുറന്നടിച്ചു.​

ഗോസിപ്പുകളെക്കുറിച്ച് അന്ന് കരീനയും പ്രതികരിച്ചിട്ടുണ്ട്. ഇത്തരം വാർത്തകൾ സത്യമല്ലെന്നാണ് നടി ആവർത്തിച്ചത്. എനിക്ക് വിവാഹിതരുമായി ബന്ധം വെക്കാൻ താൽപര്യം ഇല്ല. അത് എന്റെ കരിയറിനെ ബാധിക്കും. ഹൃതിക്കിനെയും എന്നെയും ഒരുമിച്ച് അഭിനയിപ്പിക്കുന്നതിന് കാരണം എന്തെന്ന് സംവിധായകരോടും നിർമാതാക്കളോടും ചോദിക്കൂ. ഞങ്ങൾ മികച്ച ജോഡി ആയത് കൊണ്ടാണെന്നും കരീന വ്യക്തമാക്കി.

കരിയറിനപ്പുറം ജീവിതത്തിൽ കരീനയും ഹൃതിക്കും രണ്ട് വഴിക്കാണ് നീങ്ങിയത്. സെയ്ഫ് അലി ഖാനെയാണ് കരീന വിവാഹം ചെയ്തത്. ഇരുവർക്കും ഇന്ന് രണ്ട് മക്കളുമുണ്ട്. മറുവശത്ത് സൂസൻ ഖാനുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞ ഹൃതിക് നടി സബ അസദുമായി പ്രണയത്തിലാണ്. 2014 ലാണ് ഹൃതിക്കും സൂസനും വേർപിരിയുന്നത്. പരസ്പരം ഒരുമിച്ച് പോകാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ ഇരുവരും ബന്ധം വേർപെടുത്തിയ ശേഷം സുഹൃത്തുക്കളായി തുടർന്നു. മക്കളുടെ കാര്യങ്ങൾക്ക് ഇരുവരും ഒരുമിച്ച് എത്താറുണ്ട്.

Read more about: kareena kapoor hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X