മുഖ സൗന്ദര്യത്തിന് പിന്നിൽ ഫില്ലറുകൾ?; നീണ്ടു നിൽക്കുക ഒരു വർഷം മാത്രം; ന‌ടി ശോഭിതയെക്കുറിച്ച് ചർച്ച

ഒടിടി പ്രൊജക്ടുകളിലൂടെ കരിയറിൽ ശ്രദ്ധ നേടാൻ കഴിഞ്ഞ നടിയാണ് ശോഭിത ധുലിപാല. ആന്ധ്രക്കാരിയായ ശോഭിത മോഡലിം​ഗിൽ നിന്നുമാണ് അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. കരിയറിലെ തുടക്കകാലം ശോഭിതയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. മേഡ് ഇൻ ഹെവൻ എന്ന സീരാസിന് ശേഷം ശോഭിതയുടെ കരിയറിൽ വലിയ ചലനങ്ങളുണ്ടായി. താര എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച ശോഭിതയെ അപ്പോഴും ബോളിവുഡിലെ മുൻനിരയിലേക്ക് വന്നില്ല. താരമാകുന്നതിനപ്പുറം മികച്ച വേഷങ്ങൾ ചെയ്യാനാണ് ശോഭിത ശ്രമിക്കുന്നത്.

മലയാളത്തിൽ കുറുപ്പ് എന്ന ചിത്രത്തിൽ ശോഭിത ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. തമിഴ് ചിത്രം പൊന്നിയിൻ സെൽവനിൽ ചെറിയ വേഷമാണ് ശോഭിത ചെയ്തത്.കരിയറിൽ തിരക്കേറുന്ന ശോഭിത ഫാഷൻ രം​ഗത്തും പ്രശംസകൾ നേടുന്നു. ശോഭിതയുടെ ഫാഷൻ ചോയ്സുകൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ശോഭിത ചെയ്ത കോസ്മെറ്റിക് സർജറികളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. നടിയുടെ പഴയ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

Shobhita Dhulipala

മുമ്പത്തേതിൽ നിന്നും വലിയ വ്യത്യാസം ശോഭിതയുടെ മുഖത്തിന് വന്നിട്ടുണ്ട്. ഇതിൽ എടുത്ത് പറയേണ്ടത് ചുണ്ടുകളുടെ മാറ്റമാണ്. നടിയുടെ ആകർഷകമായ ചുണ്ടുകൾക്ക് പിന്നിൽ ലിപ് ഫില്ലേഴ്സ് ആണ്. മേൽച്ചുണ്ടിനും കീഴ്ച്ചുണ്ടിനും ശോഭിത ലിപ് ഫില്ലേഴ്സ് ഉപയോ​ഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഫില്ലേഴ്സിലൂടെ ഒരു വർഷം വരെ ചുണ്ടിന്റെ വലുപ്പം നിലനിൽക്കും. പിന്നീട് വീണ്ടും കുത്തിവെക്കണം. ശോഭിത ഈ ഫില്ലറുകൾ ഉപയോ​ഗിക്കുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം.

ഇതന് പുറമെ മുഖത്ത് താടിയെല്ലിന്റെ ഭാ​ഗത്തും ഫില്ലറുകൾ ഉപയോ​ഗിച്ചിട്ടുണ്ട്. കവിളിൽ വന്ന മാറ്റത്തിന് പിന്നിലും ഫില്ലേർസ് ആയിരിക്കാമെന്ന് ചില കോസ്മെറ്റോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും താരതമ്യം ചെയ്ത് പല വിധ കമന്റുകളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഫില്ലേർസ് ഉപയോ​ഗിക്കുന്നതിന് മുമ്പായിരുന്നു ശോഭിത ധുലിപാല സുന്ദരിയെന്ന് ചിലർ അഭിപ്രായപ്പെട്ടു. ചിലർ നടിയുടെ മാറ്റങ്ങളെ പ്രശംസിച്ചു. 2013 ൽ സൗന്ദര്യ മത്സര വേദികളിൽ സാന്നിധ്യം അറിയിച്ച ശോഭിത മിസ് ഫെമിന ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പാണ്.

Shobhita Dhulipala

2016 ൽ അനുരാ​ഗ് കശ്യപിന്റെ രമൺ രാഘവ് എന്ന സിനിമയിലൂ‌ടെയാണ് ശോഭിത അഭിനയ രം​ഗത്ത് കടന്ന് വരുന്നത്. ​​ഗോസ്റ്റ് സ്റ്റോറീസ്, മേഡ് ഇൻ ഹെവൻ തുടങ്ങിയ പ്രൊജക്ടുകളിലൂടെ ശ്രദ്ധ നേടി. ​ഗീതു മോഹൻദാസിന്റെ മൂത്തോൻ എന്ന സിനിമയിലൂടെ മലയാളത്തിലും തുടക്കം കുറിച്ചു. ഇന്ന് വിവിധ ഭാഷകളിലായി നിരവധി അവസരങ്ങൾ ശോഭിതയ്ക്ക് ലഭിക്കുന്നു. മേഡ് ഇൻ ഹെവനിന്റെ രണ്ടാം സീസൺ, ദ നൈറ്റ് മാനേജർ എന്നിവയാണ് ശോഭിതയുടെ ഒടുവിൽ പുറത്തിറങ്ങിയ സീരീസുകൾ. നടിയുടെ പുതിയ സിനിമകൾക്കും സീരീസുകൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ.

കരിയറിൽ പ്രശസ്തി വന്നതിന് പിന്നാലെ ശോഭിതയുടെ വ്യക്തി ജീവിതവും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. നടൻ നാ​ഗ ചൈതന്യയുമായി ശോഭിത പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ട് പേരും ഇക്കാര്യം നിഷേധിച്ചിട്ടില്ല. സമാന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് നാ​ഗചൈതന്യ ശോഭിതയുമായി തമ്മിൽ അടുത്തതെന്നാണ് സൂചന. 2021 ലാണ് സമാന്തയും നാ​ഗ ചൈതന്യയും വേർപിരിഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X