പ്രതിഫലം കോടികൾ... പക്ഷെ ഇപ്പോഴും താമസം ഒറ്റ മുറി ഫ്ലാറ്റിൽ, സൽമാൻ ഖാൻ ബംഗ്ലാവ് വാങ്ങാത്തതിന് പിന്നിലെ കാരണം!
ഹീറോയിസം കാണിക്കാനായി സിനിമകൾ ചെയ്യാതെ അഭിനയത്തിന് പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ സൽമാൻ ശ്രദ്ധിക്കണമെന്നാണ് അടുത്തിടെയായി സൂപ്പർ താരത്തോട് ആരാധകർ ആവശ്യപ്പെടുന്നത്
സൽമാൻ ഖാനെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു ബോളിവുഡ് നടന്റെ പേര് പറയാൻ ആവശ്യപ്പെട്ടാൽ കൊച്ചുകുട്ടികൾ പോലും ആദ്യം പറയുന്ന പേരുകളിലൊന്നാണ് സൽമാൻ ഖാന്റേത്. അമ്പത്തിയേഴുകാരനായ സൽമാന്റെ സിനിമകൾ ഇപ്പോഴും പ്രേക്ഷകർക്ക് ആവേശമാണ്.
അദ്ദേഹത്തിന്റെ ഡാൻസിനും ഫൈറ്റ് സീനിനുമെല്ലമാണ് ആരാധകർ കൂടുതൽ. അടുത്തിടെയായി സിനിമയിൽ സൽമാന് അത്ര നല്ല സമയമല്ല. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമകളൊന്നും വലിയ വിജയം കണ്ടിട്ടില്ല. അവസാനം സൽമാൻ പ്രത്യക്ഷപ്പെട്ടത് ഷാരൂഖിന്റെ പതാനിൽ ഗസ്റ്റ് റോളിലാണ്.

സൽമാൻ നായകനായി അവസാനം റിലീസ് ചെയ്ത സിനിമ രാധേ, അൻതിം തുടങ്ങിയവയാണ്. ഹീറോയിസം കാണിക്കാനായി സിനിമകൾ ചെയ്യാതെ അഭിനയത്തിന് പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ സൽമാൻ ശ്രദ്ധിക്കണമെന്നാണ് അടുത്തിടെയായി സൂപ്പർ താരത്തോട് ആരാധകർ ആവശ്യപ്പെടുന്നത്.
ബോളിവുഡിലെ മുൻനിര താരങ്ങളെല്ലാം കൊട്ടാരത്തിന് തതുല്യമായ വീട്ടിലാണ് താമസം. അതുകൊണ്ട് തന്നെ ഷാരൂഖ് അടക്കമുള്ള താരങ്ങളുടെ വീടുകളും ആരാധകർക്കിടയിൽ വൈറലാണ്. ഷാരൂഖിന്റെ മന്നത്ത് ബംഗ്ലാവിന് വരെ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.
പകുതിയിലേറെ താരങ്ങളും തങ്ങളുടെ പ്രതിഫലം ചിലവഴിക്കുന്നത് പോലും വിദേശത്തും ഇന്ത്യയിലുമായി കോടികൾ മുടക്കി പടുകൂറ്റൻ ആഡംബര വീടുകൾ നിർമിക്കാൻ വേണ്ടിയാണ്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സെയ്ഫ് അലി ഖാൻ, ആലിയ ഭട്ട് തുടങ്ങിയവരുടെയെല്ലാം വസതികൾ കോടികൾ ചെലവിച്ച് നിർമിച്ചവയാണ്.
എന്നാൽ സൽമാൻ ഖാൻ ഇപ്പോഴും താമം ഒറ്റ മുറി ഫ്ലാറ്റിലാണ്. സിനിമയിലെത്തി ഇത്ര വർഷം പിന്നിട്ടിട്ടും സ്ഥിരമായി താമസിക്കാനായി ഒരു ബംഗ്ലാവ് സൽമാൻ ഖാൻ വാങ്ങിയിട്ടില്ല. മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരു വീട് പണിയുക എന്നതല്ലാം സൽമാന് വളരെ നിസാരമാണ്.

അത്രയേറെ ആസ്തി ഇന്ന് താരത്തിനുണ്ട്. മുംബൈയിലെ മുപ്പത്തിയഞ്ച് റൂമുകളുള്ള ഫ്ലാറ്റിൽ ഒരു മുറിയുള്ള ഒരു ഫ്ലാറ്റിലാണ് സൽമാന്റെ താമസം. അത് പക്ഷെ ഇപ്പോഴും പല ആരാധകർക്കും അറിയാത്ത കാര്യമാണ്. അദ്ദേഹത്തെ കാണാനും ആരാധന അറിയിക്കാനുമായി നിരവധി പേർ ഈ ഫ്ലാറ്റിന് താഴെ വരാറുണ്ട്. ഇൻഡസ്ട്രിയിൽ സൽമാന് ഇപ്പോഴും നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ ഒരു ബംഗ്ലാവ് വാങ്ങാൻ വളരെ എളുപ്പമാണ് താരത്തിന്. മുംബൈയിലെ ഒറ്റമുറി ഫ്ലാറ്റിൽ ഇത്ര വലിയ താരമായിട്ടും സൽമാൻ താമസിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ ആരാധകർ ചിന്തിക്കുന്നതാണ്.
ഒരിക്കൽ ഇന്ത്യ ടിവിയുമായുള്ള പ്രത്യേക സംഭാഷണത്തിൽ സൽമാൻ തന്നെ ഫ്ലാറ്റ് ജീവിതത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരുന്നു.
2019ലെ തന്റെ ഒരു അഭിമുഖത്തിലാണ് കാരണം സൽമാൻ വെളിപ്പെടുത്തിയത്. 'കുറച്ച് കാലം മുമ്പ് ഞങ്ങൾ ഒരു ബംഗ്ലാവ് കണ്ടു. ഏകദേശം 10-12 വർഷം മുമ്പ്. ഡാഡി സലിം ഖാനാോട് ഒരിക്കൽ ഞാൻ പറഞ്ഞു ഒരു സ്ഥലത്തിന്റെ കാര്യം.'
'അതിന്റെ വില 22 കോടിയാണെന്നും ഞാൻ പറഞ്ഞു. കേട്ടതും ഡാഡി പറഞ്ഞു... ഉടമയോട് സംസാരിക്കൂ... നിനക്ക് ഇഷ്ടമായാൽ വാങ്ങിക്കോളൂവെന്ന്. പിന്നെ ഉടമ ഡാഡിയെ കണ്ട് സംസാരിച്ചു.... സ്ഥലം നല്ലതാണെന്ന് ഡാഡിയും പറഞ്ഞു. സൽമാന് അത് വളരെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം ഉടമയോട് പറഞ്ഞു.'
'ശേഷം ഉടമയും ഡാഡിയും കൈകൾ കൊടുത്ത് ഓക്കെ പറഞ്ഞു. എന്നിട്ട് കൂട്ടിച്ചേർത്തു... നിങ്ങളുടെ സ്ഥലത്തിന്റെ വില 22 കോടിയാണ് ഞങ്ങളുടെ കൈയ്യിൽ ഒരുപ 20 കോടിയുടെ ഷോർട്ട് ഉണ്ടെന്ന്' എന്നാണ് തമാശ കലർത്തി ബംഗ്ലാവ് പണിയാത്തിന് പിന്നിലെ കാരണം ചോദിച്ചപ്പോൾ സൽമാൻ പറഞ്ഞത്.


Click it and Unblock the Notifications