twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീ നല്ല നടനല്ല, മറ്റ് എന്തെങ്കിലും നോക്കുന്നതാവും നല്ലത്, ആമിര്‍ ഖാന്റെ വാക്കുകളെ കുറിച്ച് ഫൈസല്‍ ഖാന്‍

    By Midhun Raj
    |

    ബോളിവുഡില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് ആമിര്‍ ഖാന്‌റെ സഹോദരന്‍ ഫൈസല്‍ ഖാന്‍. താരകുടുംബത്തില്‍ നിന്നുുളള ആളാണെങ്കിലും ആമിര്‍ ഖാനെ പോലെ ഹിന്ദി സിനിമാ ലോകത്ത് തിളങ്ങാന്‍ ഫൈസലിന് സാധിച്ചിരുന്നില്ല. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ഫൈസല്‍ തന്‌റെ കരിയറില്‍ അഭിനയിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഫാക്ടറി എന്ന പുതിയ ചിത്രവുമായി ഫൈസല്‍ ഖാന്‍ എത്തുന്നത്. അഭിനയത്തിനൊപ്പം സിനിമയുടെ സംവിധാനവും ഫൈസല്‍ ഖാന്‍ തന്നെയാണ് ചെയ്തിരിക്കുന്നത്.

    aamirkhan-faisalkhan

    കരിയറിന്‌റെ തുടക്കത്തില്‍ ആമിര്‍ ഖാനൊപ്പവും ഫൈസല്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. 1988ല്‍ പുറത്തിറങ്ങിയ ആമിര്‍ ചിത്രം ഖയാമത്ത് സേ ഖയാമത്ത് തക് എന്ന ചിത്രത്തില്‍ ഫൈസല്‍ സഹോദരനൊപ്പം അഭിനയിച്ചു. തുടര്‍ന്ന് 2000ത്തില്‍ മേള എന്ന ആമിര്‍ ചിത്രത്തിലും ഫൈസല്‍ എത്തി. ട്വിങ്കിള്‍ ഖന്നയായിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ മേള ബോക്‌സോഫീസില്‍ വലിയ പരാജയമായി മാറി. അതേസമയം മേള പരാജയപ്പെട്ടതിന് പിന്നാലെ ആമിര്‍ തന്നോട് പറഞ്ഞ കാര്യം അടുത്തിടെ ഒരഭിമുഖത്തില്‍ ഫൈസല്‍ വെളിപ്പെടുത്തിയിരുന്നു.

    കോടതി വിധി വന്നപ്പോള്‍ എന്നെ വിലക്കിയത് ശരിയായില്ല എന്ന് അമ്മയില്‍ പറഞ്ഞത് മമ്മൂക്ക: വിനയന്‍കോടതി വിധി വന്നപ്പോള്‍ എന്നെ വിലക്കിയത് ശരിയായില്ല എന്ന് അമ്മയില്‍ പറഞ്ഞത് മമ്മൂക്ക: വിനയന്‍

    സിനിമ പരാജയമായതിന് പിന്നാലെ നീ ഒരു നല്ല ആക്ടറല്ല എന്ന് ആമിര്‍ പറഞ്ഞതായി ഫൈസല്‍ ഓര്‍ത്തെടുത്തു. അഭിനയത്തിന് പകരം മറ്റ് എന്തെങ്കിലും കരിയര്‍ തിരഞ്ഞെടുക്കണമെന്നും ആമിര്‍ ഫെെസലിനോട് പറഞ്ഞു. ആ സിനിമ ഫ്ളോപ്പ് ആയ ശേഷം സിനിമയില്‍ തുടരാന്‍ ആമിര്‍ തന്നെ സഹായിച്ചിരുന്നില്ലെന്നും ഫൈസല്‍ വെളിപ്പെടുത്തി. എന്നാല്‍ ഇന്ന് ഫാക്ടറി എന്ന സിനിമയിലൂടെ എന്റെ കഴിവ് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇനി എന്തിനാണ് എന്നെ ആരെങ്കിലും സഹായിക്കേണ്ടത്, ഫൈസല്‍ പറഞ്ഞു.

    ഈ സിനിമയും പരാജയപ്പെട്ടിരിക്കുന്നു. ഇനി ജീവിതത്തില്‍ മറ്റ് എന്തെങ്കിലും കാര്യം നീ ചെയ്തുനോക്കണം എന്ന് ആമിര്‍ തന്നോട് പറഞ്ഞു. നീ ഒരു നടനാണ് എന്ന് എനിക്ക് തോന്നുന്നില്ല എന്നാണ് സഹോദരന്‍ പറഞ്ഞതെന്നും ഫെെസല്‍ വെളിപ്പെടുത്തി. സിനിമ പരാജയപ്പെട്ടതിന് കാരണം ഞാനും ആമിറും ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ ആമിറും ഞാനും സംസാരിച്ചപ്പോള്‍ എന്നെകുറിച്ച് അദ്ദേഹത്തിന് തോന്നിയ കാര്യങ്ങള്‍ പറയുകയായിരുന്നു. നീ ഒരു നല്ല നടനല്ലെന്നും നിനക്ക് അഭിനയിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ നീ മറ്റെന്തെങ്കിലും ചെയ്യാന്‍ തുടങ്ങുന്നതാണ് നല്ലത് എന്നും പറഞ്ഞു.

    ജീവിതത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇനി നീ ചിന്തിക്കണം എന്നായിരുനനു ആമിറിന്റെ വാക്കുകള്‍. അപ്പോ ഞാന്‍ ഒരു നല്ല നടനല്ലെന്നും എനിക്ക് അഭിനയിക്കാനാകില്ലെന്നും ആമിര്‍ പറയുമ്പോള്‍ ഞാന്‍ എങ്ങനെ അദ്ദേഹത്തോട് ജോലി ചോദിക്കും, എങ്ങനെ അവനോട് സഹായം ചോദിക്കും. ഫൈസല്‍ ഖാന്‍ പറഞ്ഞു. അതേസമയം ഫാക്ടറിയുടെ കഥ, തിരക്കഥ, സംഭാഷണം തുടങ്ങിയവയും ഫൈസല്‍ തന്നെയാണ് മറ്റൊരാള്‍ക്കൊപ്പം എഴുതിയത്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഫൈസല്‍ ഖാന്‍ സിനിമ ചിത്രീകരിച്ചത്. പ്യാര്‍ കാ മോസം എന്ന ചിത്രത്തിലൂടെയാണ് ഫൈസല്‍ ഖാന്‍ ബോളിവുഡില്‍ അരങ്ങേറിയത്. തുടര്‍ന്ന് പതിനഞ്ചിലധികം സിനിമകളില്‍ ആമിര്‍ ഖാന്റെ സഹോദരന്‍ അഭിനയിച്ചു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

    അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും അസിസ്റ്റന്റ് ഡയറക്ടറായും ഫൈസല്‍ ഖാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബോളിവുഡ് നിര്‍മ്മാതാവും നടനും സംവിധായകനുമായ താഹിര്‍ ഹുസൈന്‌റെ മക്കളാണ് ആമിറും ഫൈസലും. ഫര്‍ഹത്ത് ഖാന്‍, നിഖാത്ത് ഖാന്‍ തുടങ്ങിയവരാണ് ഇവരുടെ സഹോദരങ്ങള്‍. ആമിര്‍ ഖാന്‍ ബോളിവുഡില്‍ സജീവമായ സമയത്താണ് ഫൈസല്‍ ഖാനും ഹിന്ദി സിനിമാലോകത്ത് എത്തിയത്. അതേസമയം ലാല്‍സിംഗ് ഛദ്ദയാണ് ആമിര്‍ ഖാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ. വലിയ പ്രതീക്ഷകളോടെയാണ് സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.

    മറ്റാര്‍ക്കും വേണ്ടി എംടി ഇത് ചെയ്യില്ല, മമ്മൂട്ടിയുടെ സമര്‍പ്പണത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്‌മറ്റാര്‍ക്കും വേണ്ടി എംടി ഇത് ചെയ്യില്ല, മമ്മൂട്ടിയുടെ സമര്‍പ്പണത്തെ കുറിച്ച് സത്യന്‍ അന്തിക്കാട്‌

    Read more about: aamir khan
    English summary
    Viral: Faisal Khan reveals why he didn't ask for any help from brother aamir khan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X