ഹൃത്വിക് റോഷന്റെ കാമുകിയാണെന്ന് പറഞ്ഞ് പെണ്‍കുട്ടി; നടനുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് സബ പറയുന്നു
ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയത് മുതല്‍ അദ്ദേഹത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ പ്രചരിക്കുകയാണ്. ആദ്യ ഭാര്യയെ തന്നെ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചേക്കും എന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാലിപ്പോള്‍ നടന്‍ മറ്റൊരു താരസുന്ദരിയുമായി പ്രണയത്തിലാണെന്ന വിവരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരുന്ന ഹൃത്വിക് റോഷന്റെ വീഡിയോ വൈറലായിരുന്നു. താരത്തിനൊപ്പം നടിയും സംഗീതഞ്ജയുമായ സബ ആസാദും ഉണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മുന്‍പും വന്നിട്ടുണ്ടെങ്കിലും അതില്‍ വ്യക്തത വന്നിരുന്നില്ല. ഒടുവില്‍ പുതിയ ദൃശ്യങ്ങള്‍ വൈറലായതോടെ വീണ്ടും പ്രണയകഥ ചര്‍ച്ചയാവുകയാണ്. ഈ വിഷയത്തില്‍ സബ ആസാദിന്റെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്.

വ്യക്തി ജീവിതത്തെ കുറിച്ചോ കുടുംബത്തെ കുറിച്ചോ കൂടുതലായി ഒന്നും പറയാന്‍ ആഗ്രഹിക്കാത്ത ആളാണ് ഹൃത്വിക് റോഷന്‍. ആദ്യ ഭാര്യ സൂസന്നെ ഖാനുമായി പിരിഞ്ഞപ്പോഴും താരം ഇതില്‍ വിശദീകരണം നല്‍കിയിരുന്നില്ല. പിന്നീട് കങ്കണ അടക്കമുള്ള താരസുന്ദരിമാരുടെ പേരിനൊപ്പം വാര്‍ത്തകള്‍ വന്നെങ്കിലും അതിനെ കുറിച്ചും വ്യക്തത വരുത്തിയില്ല. ഇതിനിടയിലാണ് സബയുടെ കൂടെ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസും ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

രസകരമായ കാര്യം മുംബൈയിലെ റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക് വരുന്ന ഹൃത്വികിന്റെ കൈയില്‍ സബ കൈ കോര്‍ത്ത് പിടിച്ചിരുന്നു എന്നതാണ്. ഇരുവരും കമിതാക്കള്‍ ആണെന്നുള്ളതിന്റെ ഉദ്ദാഹരണം അതായിരുന്നു എന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല സബയെ മാധ്യമങ്ങളില്‍ നിന്നും സുരക്ഷിതയാക്കി കാറിനുള്ളില്‍ പ്രവേശിപ്പിക്കുന്നത് വരെ ഹൃത്വിക് എടുത്ത മുന്‍കരുതലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. പ്രണയകഥ വീണ്ടും ചര്‍ച്ചയായതോടെ ഇതേ കുറിച്ച് സബ ആസാദിനോട് ചോദ്യങ്ങളും വന്നിരുന്നു. ഈ ടൈംസ് നടിയെ വിളിച്ചിരുന്നെങ്കിലും കാര്യമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

നടന്‍ ഹൃത്വിക് റോഷനുമായി സബ പ്രണയത്തിലാണോ എന്നായിരുന്നു ചോദിച്ചതെങ്കിലും അതിനവര്‍ പ്രതികരിച്ചില്ല. പകരം തിരിച്ച് വിളിക്കാമെന്നുള്ള മറുപടിയായിരുന്നു നല്‍കിയത്. 'ക്ഷമിക്കണം, ഞാന്‍ ഒരു കാര്യം ചെയ്ത് കൊണ്ടിരിക്കുന്നതിന്റെ നടുവിലാണ്. ഞാന്‍ നിങ്ങളെ തിരികെ വിളിക്കാം' എന്ന് പറഞ്ഞ് സബ പെട്ടെന്ന് സംസാരം അവസാനിപ്പിക്കുകായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്തായാലും ഇക്കാര്യത്തെ കുറിച്ച് പറയാന്‍ സമയം ആയിട്ടില്ലാത്തത് കൊണ്ടാവും നടി ഒഴുക്കന്‍ മട്ടിലുള്ള മറുപടി നല്‍കിയതെന്നാണ് ആരാധകര്‍ കരുതുന്നത്.

പ്രചരിക്കുന്നതൊക്കെ അഭ്യൂഹങ്ങള്‍ ആയിരുന്നെങ്കില്‍ നടി വ്യക്തമാക്കുമായിരുന്നു. അതിന് പകരം തിരക്ക് കാണിച്ചത് ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇരുവരും തമ്മില്‍ പതിനെട്ട് വയസോളം വ്യത്യാസം ഉള്ളതാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നതില്‍ പ്രധാന കാര്യം. നിലവില്‍ ഹൃത്വിക് റോഷന് 48 വയസും സബയ്ക്ക് മുപ്പത് വയസുമാണ്. അതൊക്കെ വെറും നമ്പറുകള്‍ മാത്രമാണെന്ന നിലപാടിലാണ് താരങ്ങള്‍.


Click it and Unblock the Notifications