വിവിയന്‍ റിച്ചാര്‍ഡ്‌സിന്‌റെ ആ സ്വഭാവം മകളോട് പറഞ്ഞ നീന ഗുപ്ത, വീണ്ടും വൈറലായി അഭിമുഖം

By Midhun Raj

ബോളിവുഡ് സിനിമാ ലോകത്തെ ശ്രദ്ധേയ നടിമാരില്‍ ഒരാളാണ് നീന ഗുപ്ത. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സുമായുളള ബന്ധത്തിലൂടെയാണ് നടി വാര്‍ത്തകളില്‍ നിറഞ്ഞത്. എണ്‍പതുകളിലാണ് റിച്ചാര്‍ഡ്‌സുമായി നീന പ്രണയത്തിലായത്. അന്ന് ഗര്‍ഭിണിയായ നടി റിച്ചാര്‍ഡ്‌സ് വിവാഹിതനായതിനാല്‍ മകളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ തീരുമാനിച്ചു. മസബ ഗുപ്ത എന്നാണ് നീനയുടെയും വിവിയന്‍ റിച്ചാര്‍ഡ്‌സിന്‌റെയും മകളുടെ പേര്. സിംഗിള്‍ മദറായി മസബയെ വളര്‍ത്തിയതിനെ കുറിച്ച് തന്‌റെ ആത്മകഥയായ 'സച്ച് കഹൂന്‍ തോ'യില്‍ നടി പറയുന്നുണ്ട്.

neenagupta-family

അതേസമയം ഒരഭിമുഖത്തില്‍ ചെറുപ്പം മുതല്‍ പിതാവിനോടുളള മസബയുടെ മാനസികാവസ്ഥ എങ്ങനെയായിരുന്നു എന്ന് പറയുകയാണ് നീന ഗുപ്ത. വളര്‍ന്നുവരുന്ന സമയത്ത് പിതാവ് അധികം സംസാരിക്കാത്തതില്‍ മസബയ്ക്ക് വിഷമം തോന്നിയിരുന്നതായി നടി പറയുന്നു. 'ചെറുപ്പം മുതല്‍ അവളുമായിട്ട് അദ്ദേഹം അങ്ങനെ സംസാരിച്ചിട്ടില്ല. റിച്ചാര്‍ഡ്‌സ് എങ്ങനെയുളള ആളാണെന്ന് മസബയോട് നീന പറഞ്ഞുകൊടുത്തിരുന്നു. അദ്ദേഹം എന്തുക്കൊണ്ടാണ് ഒരു ഫാമിലി മാന്‍ അല്ലാത്തതെന്നും, എങ്ങനെയാണ് അദ്ദേഹം ഇതുപോലെ ആയതെന്നും ആണ്' മകളോട് നീന പറഞ്ഞത്.

'ഇരുപത് വയസ് വരെ മസബയോട് റിച്ചാര്‍ഡ്‌സ് അത്ര അടുപ്പം കാണിച്ചിരുന്നില്ലെന്ന്' നീന പറയുന്നു. 'എന്നാല്‍ പിന്നീട് മകളോട് സംസാരിക്കാനൊക്കെ തുടങ്ങി. അദ്ദേഹം നെറ്റില്‍ ആത്ര ആക്ടീവല്ല, അതിനാല്‍ അദ്ദേഹവുമായി സംസാരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. വിവിയന്‍ ഒരിക്കലും അദ്ദേഹത്തിന്‌റെ ഫീലിംഗ്‌സില്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും' നടി പറഞ്ഞു. 'വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അറിയാത്ത ഒരാളാണ് അദ്ദേഹം'.

യോഗാ ചിത്രങ്ങളുമായി ഇന്ത്യന്‍ സെലിബ്രീറ്റിസ്, ഫോട്ടോസ് കാണാം

Recommended Video

List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

'ചില സമയത്ത് മകളുടെ പിറന്നാളിന് അദ്ദേഹം വിളിക്കും. എന്നാല്‍ പിന്നീട് മൂന്ന് വര്‍ഷത്തേക്ക് കോളുകള്‍ ഒന്നും ഉണ്ടാവില്ല. ചിലപ്പോഴൊക്കെ അദ്ദേഹം ഇവിടെ വന്ന് ഞങ്ങളെ കാണും. പിന്നീട് അത് തീരെ ഉണ്ടാവില്ല. ഇപ്പോള്‍ അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെന്ന് പറഞ്ഞാല്‍ അത് തീര്‍ച്ചയായും എത്തിച്ചുതരും, എന്നാല്‍ അദ്ദേഹം സ്വന്തമായി ഒന്നും കൊണ്ടുവരില്ല, വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത വ്യക്തിയാണ് അദ്ദേഹം', നീന വ്യക്തമാക്കി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X