For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേര് ചോദിച്ച യാത്രക്കാരനോട് സാറ പ്രതികരിച്ചത് ഇങ്ങനെ, താരപുത്രിയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

  |

  ബോളിവുഡിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന താരപുത്രിയാണ് സാറ അലി ഖാന്‍. സുശാന്ത് സിംഗ് രജ്പുത്തിന്‌റെ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയായിരുന്നു സാറ അലി ഖാന്‌റെ അരങ്ങേറ്റം. 2018ല്‍ പുറത്തിറങ്ങിയ ആദ്യ സിനിമയിലൂടെ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ നടിക്ക് ലഭിച്ചു. കേദാര്‍നാഥിന് പിന്നാലെ രണ്‍വീര്‍ സിംഗിന്‌റെ നായികയായി സിമ്പ എന്ന ചിത്രമാണ് നടിയുടെതായി പുറത്തിറങ്ങിയത്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിനിമ ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് തിയ്യേറ്ററുകളില്‍ നേടിയത്. സിമ്പയ്ക്ക് പിന്നാലെ ലവ് ആജ്കല്‍, കൂലി നമ്പര്‍ വണ്‍ എന്നീ സിനിമകളും സാറയുടെതായി പുറത്തിറങ്ങി.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  നിലവില്‍ അക്ഷയ് കുമാറും ധനുഷും നായകന്മാരാവുന്ന അട്‌റംഗി രേ ആണ് താരപുത്രിയുടെ പുതിയ സിനിമ. സിനിമയില്‍ എത്തിയതുമുതല്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുളള താരപുത്രി കൂടിയാണ് സാറ അലി ഖാന്‍. നടി പോവുന്നിടത്തെല്ലാം പാപ്പരാസികള്‍ പിന്തുടരാറുണ്ട്. സാറ അലി ഖാന്റെതായി വരാറുളള പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകാറുളളത്.

  സെയ്ഫ് അലി ഖാന്റെയും മുന്‍ഭാര്യ അമൃത സിംഗിന്‌റെയും മകളാണ് സാറ. അമൃതയില്‍ നിന്ന് വിവാഹ മോചനം നേടിയ സെയ്ഫ് പിന്നീട് കരീന കപൂറിനെ വിവാഹം കഴിക്കുകയായിരുന്നു. സെയ്ഫും അമൃതയും വേര്‍പിരിഞ്ഞെങ്കിലും അച്ഛന്‌റെയും അമ്മയുടെയും അടുത്ത് മാറിമാറി നില്‍ക്കാറുണ്ട് സാറ. സിനിമയില്‍ വരുന്നതിന് മുന്‍പ് ശരീരവണ്ണം കൂടുതലായതിന്‌റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടി കളിയാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് മെലിഞ്ഞ് പുതിയ മേക്കോവറില്‍ താരപുത്രി എത്തിയിരുന്നു.

  പുതിയ രൂപത്തിലാണ് സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമ തിരക്കുകള്‍ക്കിടെയിലും ഫിറ്റ്‌നെസിന്‌റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട് നടി. സാറ അലി ഖാന്‌റെതായി വന്ന പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുകയാണ്. മുംബൈ ഏയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പാപ്പരാസികള്‍ നടിയുടെതായി പകര്‍ത്തിയ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

  അമ്മ അമൃത സിംഗിനൊപ്പമാണ് നടി ഏയര്‍പോര്‍ട്ടില്‍ എത്തിയത്. വിഐപി എന്‍ട്രിയിലൂടെ പോകാതെ സാധാരണ ഗേറ്റിലൂടെയാണ് സാറയും അമ്മയും ഏയര്‍പോര്‍ട്ടിനുളളിലേക്ക് കടക്കാനായി നിന്നത്.. ടെര്‍മിനലില്‍ നില്‍ക്കുമ്പോള്‍ അവിടെ എത്തിയ ഫോട്ടോഗ്രാഫേഴ്‌സ് എല്ലാം നടിയുടെ പിറകെ തന്നെയാണ്. സാറയോട് പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ഇവര്‍.

  ദിലീപിന് മുന്‍പ് നായകനായി തീരുമാനിച്ചത് ചാക്കോച്ചനെ, അന്ന് സംഭവിച്ചത് പറഞ്ഞ് തിരക്കഥാകൃത്ത്‌

  ഇതിനിടെയാണ് സാറയെ തിരിച്ചറിയാതെ ഒരാള്‍ അപ്രതീക്ഷിതമായി ഒരു ചോദ്യം ചോദിച്ചത്. സാറ മാസ്‌ക്ക് ധരിച്ചതിനാല്‍ ഇവര്‍ക്ക് പെട്ടെന്ന് കണ്ടപ്പോള്‍ മനസിലായില്ല. 'നിങ്ങളുടെ പേര് എന്താണ്' എന്നാണ് വരിയില്‍ നിന്ന യാത്രക്കാരില്‍ ഒരാള്‍ താരപുത്രിയോട് ചോദിച്ചത്. ഇതിന് ചിരിച്ചുകൊണ്ട് 'എന്റെ പേര് സാറാ എന്നാണ് സാര്‍' എന്ന് നടി മറുപടി നല്‍കി.

  50 വയസിന് അടുത്തായി, തിരിച്ചുവരണം, പുതുതായി പഠിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ആഗ്രഹമെന്ന് കനക

  അതേസമയം സാറയുടെ വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും എത്തിയ താരമാണ് സാറ അലി ഖാന്‍. സെലക്ടീവായിട്ടാണ് താരപുത്രി ബോളിവുഡില്‍ സിനിമകള്‍ ചെയ്യുന്നത്. നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ കൂലി നമ്പര്‍ വണ്‍ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ കാര്‍ത്തിക്ക് ആര്യന്‌റെ നായികയായി അഭിനയിച്ച ലവ് ആജ്കല്‍ എന്ന സിനിമ സാറയുടെതായി വിജയം നേടി. 2019ലാണ് ഈ ലവ് ആജ്കല്‍ പുറത്തിറങ്ങിയത്.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  വീഡിയോ

  English summary
  Viral: Here's How Sara Ali Khan Responded When A Passenger Asked For Her Name.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X