ഭാര്യയും ഭര്‍ത്താവുമെന്ന പദവി കളഞ്ഞിട്ടും ഇങ്ങനെ നടക്കണോ? ആരാധകരെ പോലും അമ്പരിപ്പിച്ച ഹൃത്വികും മുന്‍ഭാര്യയും

ഇന്നും ബോളിവുഡില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെടാറുള്ള താരദമ്പതിമാരാണ് ഹൃത്വിക് റോഷനും സുസന്നെ ഖാനും. 2000 ത്തില്‍ വിവാഹിതരായ താരങ്ങള്‍ പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യം 2014 ല്‍ അവസാനിപ്പിച്ചു. എന്നിരുന്നാലും ഇരുവരെയും ചുറ്റിപ്പറ്റി ഇടയ്ക്കിടെ ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ താരങ്ങള്‍ വീണ്ടും ഒരുമിക്കുമെന്നും രണ്ടാമതും വിവാഹം കഴിച്ചേക്കുമെന്നും അഭ്യൂഹം പ്രചരിച്ചിരുന്നു. താരങ്ങള്‍ ഒരുമിച്ച് കൂടുന്നതും പരസ്പരം പുകഴ്ത്തുന്നതുമൊക്കെയാണ് അതിന് കാരണമായി ആരാധകര്‍ ചൂണ്ടി കാണിച്ചത്. എന്നാല്‍ നിലവില്‍ രണ്ടാളും രണ്ട് പ്രണയത്തിലേക്ക് പ്രവേശിച്ചതോടെ അത്തരം അഭ്യൂഹങ്ങള്‍ക്ക് അവസാനമായി.

എന്നിട്ടും ഹൃത്വികിനെയും മുന്‍ഭാര്യയെയും കുറിച്ചുള്ള കൗതുകരമായ വാര്‍ത്തകള്‍ തീര്‍ന്നിട്ടില്ല. കഴിഞ്ഞ ദിവസം സുസന്നൈയുടെ കാമുകന് ആശംസ അറിയിച്ച് കൊണ്ടാണ് നടനെത്തിയത്. മുന്‍ഭാര്യയുടെ കാമുകനെ പ്രശംസിക്കാന്‍ ഹൃത്വിക്കിന് എങ്ങനെ തോന്നി എന്ന ചോദ്യവും ഇതിനിടയില്‍ ഉയര്‍ന്ന് വന്നു. എന്നാല്‍ ഇതാദ്യമായിട്ടല്ല, വേര്‍പിരിഞ്ഞ ഭാര്യയുമായിട്ടുള്ള അടുപ്പം ഹൃത്വിക് തുറന്ന് കാണിക്കുന്നത്.

 susanne-hrithik-pic

വിവാഹമോചനത്തിന് ശേഷം ശത്രുക്കളായി മാറുന്ന താരങ്ങളെയാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ പഴയതിനെക്കാളും സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരാണ് ഹൃത്വികും സുസന്നെയും. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി സംവദിക്കുന്നത് തന്നെ അതിന് ഉദ്ദാഹരണമാ്. മുന്‍പ് ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുന്ന ഫോട്ടോയുമായി സുസന്നെ എത്തിയിരുന്നു.

മൂന്ന് മാസമായി പ്രാക്ടീസ് ചെയ്തില്ലെന്നും തന്റെ തലച്ചോറും കാലുകളും കറച്ച് പ്രശ്‌നമാണെന്നുമാക്കെ ഫോട്ടോയ്ക്കുള്ള ക്യാപ്ഷനില്‍ സുസന്നെ കുറിച്ചു. ഇതിന് താഴെ ശക്തയായി ഇരിക്കൂ എന്ന കമന്റാണ് ഹൃത്വിക് നല്‍കിയത്.

 susanne-hrithik-pic

മാസങ്ങള്‍ക്ക് മുന്‍പ് പുതിയ പ്രൊജക്ടുമായി സുസന്നെ എത്തിയിരുന്നു. അന്ന് പിന്തുണ നല്‍കി എത്തിയ ഹൃത്വികിന്റെ കൂടെ നില്‍ക്കുന്ന മുന്‍ഭാര്യ തന്നെ പുറത്ത് വിട്ടിരുന്നു. തനിക്ക് ഊര്‍ജം പകരുന്നവരാണ് ഇവരെന്ന് പറഞ്ഞാണ് അന്ന് ഹൃത്വിക് അടക്കമുള്ളവരുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ സുസന്നെ പങ്കുവെച്ചത്. ഇതിന് താഴെയും സുസന്നെ പുകഴ്ത്തി പറഞ്ഞുള്ള കമന്റുമായിട്ടാണ് നടനെത്തിയത്. ഒപ്പം ആ വീഡിയോ തന്റെ പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

മക്കള്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നവരാണ് ഇരുവരും. അത് വേര്‍പിരിഞ്ഞ കാലം മുതലേ അങ്ങനെയാണ്. അവധിക്കാലങ്ങളില്‍ രണ്ട് ആണ്മക്കളുടെയും കൂടെ താരങ്ങള്‍ വിദേശത്തേക്ക് അടക്കം യാത്ര ചെയ്യാറുണ്ട്. ഹൃത്വിക് മക്കളുടെ കളിക്കുന്ന ഫോട്ടോ സുസന്നെയും നേരെ മറിച്ച് സുസന്നെയുടെ കൂടെയുള്ളത് ഹൃത്വികും പങ്കുവെക്കുമെന്നാണ് മറ്റൊരു രസകരമായ കാര്യം. മാതാപിതാക്കളെന്ന നിലയില്‍ വേര്‍പിരിഞ്ഞതൊന്നും അവരെ ബാധിക്കുന്ന കാര്യമേയല്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

 susanne-hrithik-pic

ഹൃത്വിക് ഏറ്റവും മികച്ച പിതാവാണെന്നാണ് സുസന്നെ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. ഹൃത്വിക് റോഷന്റെ ജന്മദിനത്തിന് ആശംസകള്‍ അറിയിച്ച് എത്തിയതായിരുന്നു അന്ന് സുസന്നെ. മക്കളുടെ കൂടെയുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം നല്ലൊരു പിതാവാണെന്ന് ഉദ്ദാഹരണ സഹിതം സുസന്നെ പറഞ്ഞത്.

മക്കളുടെ കൂടെയുള്ള വീഡിയോ മുന്‍ഭാര്യ പകര്‍ത്തുന്നതിനെ പറ്റി പറഞ്ഞ് ഒരിക്കല്‍ ഹൃത്വിക് രംഗത്ത് വന്നിരുന്നു. സുസന്നെ എന്റെ അടുത്ത സുഹൃത്തും മുന്‍ഭാര്യയുമാണ്. നമ്മുടെ കുട്ടികളോട് കഥ പറയുകയും വരകളും ആശയങ്ങളും കൊണ്ട് ഈ ലോകത്തെ പരിചയപ്പെടുത്താനുമൊക്കെ അവള്‍ക്ക് സാധിച്ചു. എന്ന് തുടങ്ങി മുന്‍ഭാര്യയെ പുകഴ്ത്തി പറഞ്ഞുള്ള എഴുത്തുമായിട്ടാണ് അന്ന് നടന്‍ വന്നത്. മാത്രമല്ല മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും പരസ്പരമുള്ള ഐക്യവും സ്‌നേഹവും രണ്ടാളും കളഞ്ഞില്ലെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

More from Filmibeat

Read more about: sussanne khan hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X