ഭാര്യയുടെ കൂടെ അഭിനയിക്കാന്‍ തിരക്കൊന്നുമില്ല; കരീനയുടെ കൂടെ അഭിനയിക്കാത്തതിനെ കുറിച്ച് സെയിഫ് അലി ഖാന്‍

വിവാഹം കഴിയുന്നതോട് അഭിനയ ജീവിതത്തിന് അവസാനം കുറിക്കുന്നവരാണ് സിനിമാ നടിമാര്‍. ഭര്‍ത്താവും കുടുംബവും ഉത്തരവാദിത്തങ്ങളുമൊക്കെയായി അങ്ങനെ അങ്ങ് ജീവിക്കാനാണ് കൂടുതല്‍ പേരും ശ്രമിക്കാറുള്ളത്. എന്നാല്‍ പ്രൊഫഷനും കുടുംബവും ഒരുപോലെ കൊണ്ട് പോവുന്ന അപൂര്‍വ്വം നടിമാര്‍ കൂടി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പലപ്പോഴും മാതൃകാപരമായ തീരുമാനങ്ങളിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കരീന കപൂര്‍.

ഈ വര്‍ഷം തുടക്കത്തില്‍ കരീന രണ്ടാമതും ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഗര്‍ഭകാലത്തും അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ നടി ശ്രമിച്ചിരുന്നില്ല. സെയിഫ് അലി ഖാനുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് ശേഷം കരീന കൂടുതല്‍ ശക്തയായി സിനിമയിലേക്ക് വരികയാണ് ചെയ്തിരുന്നത്. ഇതിനിടെ ഭാര്യയുടെ കൂടെ നായകനായി അഭിനയിക്കുന്നതിനെ പറ്റി സെയിഫ് പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

ഭാര്യയും ഭർത്താവും ഒരുമിച്ച് അഭിനയിക്കുന്നില്ലേന്ന ചോദ്യം

2008 ല്‍ തര്‍ഷന്‍ എന്ന സിനിയമുടെ ലൊക്കേഷനില്‍ നിന്നുമാണ് സെയിഫ് അലി ഖാനും കരീന കപൂറും ഇഷ്ടത്തിലാവുന്നത്. ആ സമയത്ത് ഒന്‍പത് വര്‍ഷത്തോളം വിവാഹതിനായി കഴിയുകയും രണ്ട് കുട്ടികളുടെ പിതാവും ആയിരുന്നു സെയിഫ് അലി ഖാന്‍. എങ്കിലും ഇപ്പോഴും ബോളിവുഡിലെ ഏറ്റവും മനോഹരമായ ദാമ്പത്യം ഇവരുടേതാണെന്ന് പറയാം. ആറോളം സിനിമകളില്‍ സെയിഫും കരീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ കരീനയുടെ കൂടെ അഭിനയിക്കാന്‍ സെയിഫ് വലിയ താല്‍പര്യം കാണിക്കാത്തത് എന്താണെന്നാണ് ഇപ്പോള്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നത്.

സിനിമകൾ തിരഞ്ഞെടുക്കുന്നതിനെ പറ്റി സെയിഫ്

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സെയിഫും കരീനയും വ്യത്യസ്തമാണ്. ഒന്‍പത് വര്‍ഷം മുന്‍പാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചൊരു സിനിമ റിലീസ് ചെയ്യുന്നത്. അതേ സമയം താരദമ്പതിമാരെ വീണ്ടും ഒരുമിച്ച് കാണാനുള്ള ആഗ്രഹത്തിലാണ് ആരാധകര്‍. ഈ ചോദ്യം സ്ഥിരമായി വന്ന് തുടങ്ങിയതോടെ ഞാന്‍ അല്‍പം വിരസമായ ഉത്തരങ്ങളാണ് നല്‍കി കൊണ്ടിരിക്കുന്നതെന്നാണ് സെയിഫ് പറയുന്നത്. അതൊക്കെ തിരക്കഥയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. സത്യം പറഞ്ഞാല്‍ കരീനയുടെ കൂടെ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ എന്ത് കൊണ്ടാണ് കരീനയുടെ കൂടെ അഭിനയിക്കാന്‍ തിരക്ക് കാണിക്കുന്നില്ല എന്നൊക്കെ ചോദിച്ചാല്‍ അങ്ങനൊരു തിരക്ക് തനിക്കില്ലെന്നാണ് സെയിഫ് പറയുന്നത്.

കരീനയുടെ കൂടെ അഭിനയിക്കാൻ തിരക്കില്ല

ഈ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ബുദ്ധിപരമായ മാര്‍ഗം മാത്രമല്ല. കാര്യങ്ങള്‍ പക്വതയോടെയും ബുദ്ധിപരമായിട്ടും നോക്കി കാണണമെന്നാണ്. ഞാന്‍ ജോലിക്ക് പോവുന്നതും തിരിച്ച് വീട്ടിലേക്ക് മടങ്ങി വരുന്നതും ഒരു ബാലന്‍സിലാണ് പോവുന്നത്. എല്ലാം ബാലന്‍സ് ചെയ്ത് പോവുന്നത് ബുദ്ധിപരമായ കാര്യമാണ്. അടുത്ത കാലത്തൊന്നും ജോലിയ്ക്ക് പോവുമ്പോള്‍ കുടുംബത്തെയും കൊണ്ട് പോയിട്ടില്ല. അതിലെനിക്ക് തിരക്കൊന്നുമില്ല. എല്ലാ കാര്യങ്ങളും ക്രമിരിക്കുകയും അതില്‍ ശ്രദ്ധിക്കുകയും വേണമെന്നും സെയിഫ് പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
എല്ലാ കാര്യങ്ങളും പറയുന്ന ഭാര്യയും ഭർത്താവുമാണ്

ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആയത് കൊണ്ട് സിനിമയിലേക്ക് എടുക്കാതെ നല്ല താരങ്ങളാണെന്ന് കരുതി കാസ്റ്റ് ചെയ്യുന്ന സംവിധായകന്‍ കൂടി വേണം. ഞാനും കരീനയും ജോലി ചെയ്യുന്ന ആളുകളാണ്. ജീവിതം രസകരമായി തന്നെ നിലനിര്‍ത്താന്‍ മറ്റുള്ള ആളുകളുടെ കൂടെ ജോലി ചെയ്യേണ്ടി വരും. എന്നിട്ട് സന്തോഷത്തോടെ ജീവിക്കുന്നതും മനോഹരമാണെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും ആണെങ്കിലും വീട്ടില്‍ സിനിമയുടെ സ്‌ക്രീപ്റ്റുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താറുണ്ട്. എല്ലാ കാര്യങ്ങളും ഇതുപോലെ സംസാരിക്കാര്‍ ഉണ്ടെങ്കിലും അത്ര ആഴത്തിലേക്ക് പോവാറില്ല എന്നും സെയിഫ് വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X