ഹൃത്വിക് റോഷനെക്കാൾ ചെറുപ്പമാണ് പിതാവ്, ചെറുമക്കളോടൊപ്പം പൂളിൽ ഉല്ലസിച്ച് രാകേഷ് റോഷൻ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. താരങ്ങൾ പോലും നടന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. ബോളിവുഡിലെ ഏറ്റവും സുന്ദരനായ നടൻ എന്നാണ് ഹൃത്വിക് റോഷൻ അറിയപ്പെടുന്നത്. മികച്ച അഭിനോതാവ് എന്നതിൽ ഉപരി നല്ലൊരു ഫാാമിലിമാൻ കൂടിയാണ് ഹൃത്വിക്. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ഇരിക്കാൻ താരം സമയം കണ്ടെത്താറുണ്ട്.

ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് ഹൃത്വിക് റോഷന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പിതാവ് രാകേഷ് റോഷന്റേയും മക്കളുടേയും രസകരമായ ഒരു ചിത്രമാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചെറുമക്കളോടൊപ്പം പൂളിൽ കളിക്കുന്ന പിതാവിന്റെ ചിത്രമാണ് ഹൃത്വിക് റോഷൻ പങ്കുവെച്ചിരിക്കുന്നത്. നടന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആരാധകർ മാത്രമല്ല താരങ്ങളും നടന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.
ലോക്ക്ഡൗൺ കാലം കുടുംബത്തിനോടൊപ്പമായിരുന്നു ഹൃത്വിക് റോഷൻ ചെലവിട്ടത്. ഈ ചിത്രങ്ങൾ നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ഹൃത്വിക് പുതിയ വീട് സ്വന്തമാക്കിയത്.100 കോടി രൂപയ്ക്കാണ് പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്.മുംബൈയിലെ ജുഹു - വെർസോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് പുതിയ അപ്പാർട്ട്മെന്റുകൾ. കടലിന് അഭിമുഖമായിട്ടാണ് പുതിയഅപ്പാർട്ട്മെന്റുകൾ.
പുതിയ വീട് കൂടാതെ മറ്റൊരു ഭാഗ്യവും കൂടി നടനെ തേടിയെത്തിയിട്ടുണ്ട്. ഹോളിവുഡിലേയ്ക്ക് ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് നടൻ. ഹൃത്വികിന്റെ ഹോളിവുഡ് പ്രവേശനത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഗെര്‍ഷ് ഏജന്‍സിയുമായി ഹൃത്വിക് കരാറില്‍ ഒപ്പിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശസ്ത താരങ്ങളായ ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട്, ജെകെ സിമണ്‍സ്, ആഡം ഡ്രിവര്‍ തുടങ്ങിയവരെ പ്രതിനിധീകരിക്കുന്ന ഏജന്‍സിയാണിത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications