സന്തോഷവും ആശ്വാസവും തോന്നി; ഏറ്റവും മനോഹര നിമിഷം; ​ഗർഭകാലത്തെ അനുഭവം പങ്കുവെച്ച് ഇല്യാന

തെന്നിന്ത്യൻ സിനിമകളിൽ നിന്നും ബോളിവുഡിലേക്ക് കടന്ന് വിജയം കൈവരിച്ച ഇല്യാന ഡിക്രൂസ് കരിയറിനപ്പുറം ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലാണ്. തന്റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി. അടുത്തിടെയാണ് താൻ അമ്മയാകാൻ പോവുന്നെന്ന സന്തോഷവാർത്ത ഇല്യാന ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ തന്റെ പങ്കാളി ആരാണെന്ന് ഇല്യാന വ്യക്തമാക്കിയില്ല. വ്യക്തിജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന ഇല്യാന പങ്കാളിയെക്കുറിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

കുഞ്ഞിന്റെ അച്ഛന്റെ ഫോട്ടോ പുറത്ത് വിടെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നെങ്കിലും നടി ഇതൊന്നും കാര്യമാക്കിയില്ല. ​ഗർഭകാലത്തെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇല്യാനയിപ്പോൾ. ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം. അമ്മയായ ശേഷം ശരീരഭാരം കൂടുന്നതിനെക്കുറിച്ച് ഇല്യാന സംസാരിച്ചു. വണ്ണം കൂടുന്നതിൽ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയാണ് നടി തന്റെ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചത്.

Ileana Dcruz

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ എന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളെ ഞാനിഷ്ടപ്പെടുന്നു. പക്ഷെ എല്ലാ മനുഷ്യരെയും പോലെ ചില ദിവസങ്ങളിൽ എനിക്ക് അത്ര നല്ലതായി തോന്നില്ല. പക്ഷെ എനിക്ക് പിന്തുണ തരുന്ന ഒരു കൂട്ടമാളുകൾ ചുറ്റുമുണ്ട്. അവർ‌ എന്നെ സ്നേഹിക്കുകയും ഒരു മനുഷ്യജീവന് ജന്മം നൽകാൻ പോവുകയാണെന്ന് എന്നെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ശരീരഭാരം ഒരു പ്രശ്നമല്ലെന്ന് ഇല്ല്യാന വ്യക്തമാക്കി.

വയറ്റിലുള്ള കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി അനുഭവിച്ചതിനെക്കുറിച്ചും ഇല്ല്യാന സംസാരിച്ചു. ജീവിതത്തിൽ ഇതുവരെയും അനുഭവിച്ചതിൽ ഏറ്റവും മനോഹരമായിരുന്നു ആ നിമിഷം. വാക്കുകളിൽ വിവരിക്കാൻ പറ്റില്ല. കണ്ണീരണിഞ്ഞു. വല്ലാത്ത സന്തോഷവും ആശ്വാസവും അപ്പോൾ തോന്നിയെന്നും ഇല്യാന തുറന്ന് പറഞ്ഞു. അടുത്തിടെ തന്റെ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇല്യാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നെങ്കിലും മുഖം വ്യക്തമായിരുന്നില്ല.

Ileana Dcruz

നടി കത്രീന കൈഫിന്റെ സഹോദരൻ സെബാസ്റ്റ്യൻ ലോറന്റ് മൈക്കലുമായി ഇല്ല്യാന പ്രണയത്തിലാണെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഇല്യാന പ്രതികരിച്ചില്ല. നേരത്തെ ഓസ്ട്രേലിയൻ ഫോട്ടോ​ഗ്രാഫർ ആൻഡ്ര്യു നീബോണുമായി ഇല്യാന പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരായെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നു. എന്നാൽ പിന്നീടിവർ പിരിഞ്ഞു.

തെലുങ്ക് സിനിമകളിലൂടെയാണ് ഇല്യാന ജനപ്രീതിയാർജിച്ചത്. ചുരുക്കം ചില തമിഴ് സിനിമകളിലും നടി അഭിനയിച്ചു. 2012 ൽ ബർഫി എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്ന ഇല്യാന പിന്നീട് ഹിന്ദി സിനിമകൾക്കാണ് പ്രാധാന്യം കൊടുത്തത്. അൺഫെയർ ആന്റ് ലവ്ലിയാണ് ഇല്യാനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

സിനിമകളിൽ സ്ലിം ബ്യൂട്ടിയായി ശ്രദ്ധിക്കപ്പെട്ട ഇല്യാന പിന്നീട് ഇത്തരം സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങൾക്കെതിരെ സംസാരിക്കുകയും ബോഡി പോസിറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ശരീര ഭാരം കൂടിയ നടി ആത്മവിശ്വാസത്തോടെ തന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ശരീരഭം​ഗിക്ക് അമിത ശ്രദ്ധ കൊടുത്തത് മൂലം താൻ കടന്ന് പോയ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് 2017 ൽ ഇല്യാന തുറന്ന് പറഞ്ഞു.

ശരീരഭം​ഗിയെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്ന ബോഡി ഡിസ്മോർഫിക് ഡിസോർഡർ എന്ന മാനസികാവസ്ഥ തന്നെ വലച്ചിരുന്നെന്നാണ് ഇല്യാന തുറന്ന് പറഞ്ഞത്. വിഷാദരോ​ഗവും നേരിട്ട ആ സമയത്ത് താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നെന്നും ഇല്യാന വെളിപ്പെടുത്തി. ഈ വിഷമഘട്ടത്തിൽ നിന്നും പുറത്ത് കടക്കൽ എളുപ്പമായിരുന്നില്ല. അമ്മയുടെ പിന്തുണയാണ് തനിക്ക് സഹായമായതെന്നും ഇല്യാന അന്ന് പറഞ്ഞു.

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X