കാത്തിരിപ്പിനൊടുവിൽ ആൺകുഞ്ഞ് പിറന്നു; 36ാം വയസ്സിൽ അമ്മയായി ഇല്യാന ഡിക്രൂസ്

തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷം ബോളിവുഡിലേക്ക് കടന്ന നടിയാണ് ഇല്യാന ഡിക്രൂസ്. ബർഫി എന്ന ചിത്രത്തിലൂടെ നടി ഹിന്ദി സിനിമാ രം​ഗത്തേക്ക് എത്തിയപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ബോളിവുഡിലെ പതിവ് സൗന്ദര്യ സങ്കൽപ്പങ്ങളോട് ചേർന്ന് നിൽക്കുന്ന നടിയായിരുന്നു അക്കാലത്ത് ഇല്യാന. ഫിറ്റ്നെസിനും ഫാഷനും പ്രാധാന്യം നൽകുന്ന നടി. എന്നാൽ പിന്നീട് ഇല്യാനയുടെ കരിയറിലും ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു. വണ്ണം വെച്ച ഇല്യാനയെ പൊതുവേദികളിൽ കണ്ടതോടെ ആരാധകർക്ക് അമ്പരപ്പായി.

എന്നാൽ മറ്റുള്ളവരുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഇനി താൽപര്യമില്ലെന്ന് ഇല്യാന വ്യക്തമാക്കി. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം സംസാരിച്ച ഇല്യാന താൻ ഭം​ഗിക്ക് അധികം ശ്രദ്ധ കൊടുത്തത് മൂലം നേരിട്ട ബുദ്ധിമുട്ടുകളും തുറന്ന് പറഞ്ഞു. സ്വന്തം ശരീരത്തെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്ന ബോഡി ഡിസ്മോർഫിക് ഡിസോർഡർ എന്ന മാനസികാവസ്ഥ തന്നെ വലച്ചിരുന്നെന്ന് ഇല്യാന തുറന്ന് പറഞ്ഞു. അടുത്തിടെയാണ് ജീവിതത്തിലെ സന്തോഷകരമായ വാർത്ത ഇല്യാന പങ്കുവെച്ചത്.

 Ileana Dcruz

താൻ അമ്മയാകാൻ പോകുന്ന സന്തോഷമാണ് നടി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എന്നാൽ വാർത്തയറിഞ്ഞ പലർക്കും കൗതുകമായി. 36 കാരിയായ ഇല്യാനയുടെ പങ്കാളി ആരെന്ന് ആരാധകർക്ക് അറിയില്ലായിരുന്നു. കുഞ്ഞിന്റെ അച്ഛനാരാണെന്ന ചോദ്യങ്ങൾ കമന്റ് ബോക്സുകളിൽ നിറഞ്ഞു. അടുത്തിടെയാണ് നടി പങ്കാളിയുടെ ചിത്രം പങ്കുവെച്ചത്. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ ഇല്യാന ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. കോ ഫൊനിക്സ് ഡോളൻ എന്നാണ് കുഞ്ഞിന്റെ പേര്.

 Ileana Dcruz

കുഞ്ഞിന്റെ ഫോട്ടോയും ഇല്യാന പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ പൊന്നോമനയായ മകനെ ലോകത്തേക്ക് സ്വാ​ഗതം ചെയ്യുന്നതിന്റെ സന്തോഷം വാക്കുകൾക്കും അപ്പുറമാണെന്ന് നടി ഫോട്ടോയ്ക്കൊപ്പം കുറിച്ചു. നിരവധി പേർ ഇല്യാനക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. സഹപ്രവർത്തകരായ ഹുമ ഖുറേഷി, ആതിദ്യ ഷെട്ടി, നർ​ഗിസ് ഫഖ്രി തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ സന്തോഷത്തിൽ പങ്കുചേർന്നു.

ഓസ്ട്രേലിയൻ ഫോട്ടോ​ഗ്രാഫർ ആൻഡ്ര്യൂ നീബോണായിരുന്നു ഇല്യാനയുടെ മുൻ പങ്കാളി. ഇവർ വിവാഹിതരാണെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2019 ൽ രണ്ട് പേരും പിരിഞ്ഞു. മുംബൈയിലാണ് ഇല്യാന ജനിച്ചത്. നടിക്ക് പത്ത് വയസുള്ളപ്പോൾ കുടുംബം ​ഗോവയിലേക്ക് താമസം മാറി.

തെലുങ്ക് സിനിമാ രം​ഗത്താണ് ഇല്യാന അഭിനയത്തിൽ തുടക്കം കുറിച്ചത്. 2006 ൽ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തുടക്കം. വൈവിഎസ് ചൗധരിയാണ് ചിത്രം സംവിധാനം ചെയ്തത്. അതേവർഷം തന്നെ കെഡി എന്ന ചിത്രത്തിലൂടെ തമിഴകത്തേക്കും കടന്നെങ്കിലും ഈ ചിത്രം വിജയിച്ചില്ല. തെലുങ്ക് സിനിമകളിലാണ് നടി കൂടുതലും ശ്രദ്ധ നൽകിയത്. ജൽസ, കിക്ക്, റെജിപൊ, ശക്തി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ നടി അഭിനയിച്ചു.

2012 ലാണ് തമിഴ് സിനിമാ രം​ഗത്തേക്ക് നടി വീണ്ടും എത്തുന്നത്. വിജയ് ചിത്രം നൻപനിലൂടെയായിരുന്നു ഇത്. സിനിമ വൻ ഹിറ്റായി. ബർഫി എന്ന സിനിമയിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട ശേഷം ഇല്യാന തെന്നിന്ത്യൻ സിനിമാ രം​ഗത്ത് സജീവമല്ലാതായി. ബർഫിക്ക് ശേഷം രസ്തം ആണ് ഇല്യാനയുടെ ബോളിവുഡ് കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം. അൺ ഫെയർ ആന്റ് ലവ്ലിയാണ് ഇല്യാനയുടെ പുറത്തിറങ്ങാനുള്ള സിനിമ. രൺദീപ് ഹൂഡയാണ് ചിത്രത്തിലെ നായകൻ.

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X