For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുഷ്‌കയുമായുളള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് വിരാട് കോഹ്ലി, അന്ന് സംഭവിച്ചത്‌

  |

  ബോളിവുഡില്‍ നിരവധി ആരാധകരുളള താരദമ്പതികളാണ് അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയും. ഇവരുടെ പ്രണയവും വിവാഹുമെല്ലാം മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ താരമായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് വിരാട് അനുഷ്‌കയുമായി പ്രണയത്തിലായത്. തുടര്‍ന്ന് 2017ല്‍ ഇരുവരും വിവാഹിതരായി. വിവാഹ ശേഷം സിനിമയില്‍ സജീവമാണ് അനുഷ്‌ക. കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷം ജനുവരിയിലാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. വാമിക എന്ന താരപുത്രിയുടെ പേര് ആരാധകര്‍ ഏറ്റെടുത്തിരുന്നു. കുഞ്ഞിനൊപ്പമുളള കോലിയുടെയും അനുഷ്‌കയുടെയും ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി മാറി.

  anushka-virat

  കുഞ്ഞിന്‌റെ മുഖം ഇതുവരെ കാണിച്ചില്ലെങ്കിലും വാമിഖ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. താരപുത്രിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിരിക്കാറുണ്ട്. അനുഷ്‌കയാണ് കുഞ്ഞിന്‌റെ വിശേഷങ്ങള്‍ കൂടുതലായി പങ്കുവെക്കാറുളളത്. നിലവില്‍ കോലിക്കൊപ്പം ഇംഗ്ലണ്ടിലാണ് അനുഷ്‌കയും കുഞ്ഞും ഉളളത്. അതേസമയം ഇംഗ്ലണ്ടുമായുളള ടെസ്റ്റ് സീരിസിന് മുന്‍പായി ദിനേഷ് കാര്‍ത്തിക്കിന് നല്‍കിയ അഭിമുഖത്തില്‍ തന്‌റെ പിതാവിനെ കുറിച്ചും അനുഷ്‌കയുമായുളള ആദ്യ ഇന്ററാക്ഷനെ കുറിച്ചും മനസുതുറന്നിരിക്കുകയാണ് കോഹ്ലി.

  വിവാഹത്തിനായി ഒരുങ്ങി ആന്റണി വര്‍ഗീസ്, എന്‍ഗേജ്‌മെന്‌റ്, ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

  2006ലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് വിരാടിന്‌റെ പിതാവിന്‌റെ വിയോഗം. ഞാന്‍ കളിക്കുന്നതും, ഇപ്പോള്‍ എന്‌റെ മകളെയും കാണാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് വിരാട് പറയുന്നു. അമ്മയുടെ മുഖത്താണ് അദ്ദേഹത്തിന്‌റെ സന്തോഷവും ഞാന്‍ കാണുന്നത്. അദ്ദേഹം ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ചിന്തിക്കാറുണ്ടെന്ന് വിരാട് പറഞ്ഞു. അനുഷ്‌കയുമായുളള ആദ്യ കൂടിക്കാഴ്ചയെ കുറിച്ചും കോലി മനസുതുറന്നു. ഞാന്‍ എല്ലാവരോടും തമാശകള്‍ പറയാറുണ്ട്. അവള്‍ അടുത്തുളള സമയത്തും തമാശകള്‍ പറഞ്ഞിരുന്നു.

  ഹണിമൂണിനായി മൂന്നാറിലേക്ക്‌, വിവാഹ ശേഷമുളള ആദ്യ യാത്രയെ കുറിച്ച് മൃദുലയും യുവയും

  അന്ന് അനുഷ്‌ക പറഞ്ഞു; കുട്ടിക്കാലത്ത് ഞാന്‍ അനുഭവിച്ച കാര്യങ്ങളെ കുറിച്ച് ചുറ്റുമുളള ഒരാള്‍ തമാശ പറയുന്നത് ആദ്യമായാണ് കണ്ടത് എന്ന്. അപ്പോ അതാണ് ഞങ്ങളെ തമ്മില്‍ കണക്ട് ചെയ്യിപ്പിച്ചത്. 2013ല്‍ ഒരു പരസ്യ ചിത്രീകരണത്തിനിടെ ആണ് വിരാടും അനുഷ്‌കയും ആദ്യമായി കണ്ടത്. അനുഷ്‌കയെ ആദ്യമായി കണ്ട ദിവസം പറഞ്ഞ തമാശയെ കുറിച്ച് മുന്‍പ് ഒരു അമേരിക്കന്‍ ചാനലിനോട് കോഹ്ലി പറഞ്ഞിട്ടുണ്ട്. ഒരു ഹെയര്‍ ഷാംപൂവിന്‌റെ പരസ്യ ചിത്രത്തിനായാണ് ഇരുവരും എത്തിയത്. അന്ന് അനുഷ്‌കയുടെ ചെരുപ്പിന്‌റെ ഹീലിനെ കുറിച്ചുളള ഒരു തമാശ കുറച്ച് അതിരുകടന്നോ എന്ന് കോഹ്ലിക്ക് തോന്നി. അത് അന്ന് തന്നെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്ന് താരം പറയുന്നു.

  അനുഷ്‌കയെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ വളരെ പരിഭ്രാന്തനായിരുന്നു, അതുകൊണ്ട് തന്നെയാണ് അങ്ങനെയൊരു തമാശ പറഞ്ഞത്. വളരെ പൊക്കമുളള അനുഷ്‌ക ഹീലുളള ചെരുപ്പ് ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു തമാശ. ഇതിലും വലിയ ഹീല്‍സ് കിട്ടിയില്ലെ എന്നാണ് താന്‍ ചോദിച്ചത്. ആ ഹീല്‍ കൂടി ആയപ്പോള്‍ അനുഷ്‌കയ്ക്ക് എന്നെക്കാള്‍ പൊക്കമുണ്ടായിരുന്നു. അന്ന് അത് കൈവിട്ടുപോയ ഒരു തമാശയായി മാറി. സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു മണ്ടനായി എന്ന് പറയാം. ആ സമയത്ത് ആ ഒരു തമാശ അത്രയ്ക്കും വിചിത്രമായി തോന്നി, വിരാട് കോഹ്ലി അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. ഇറ്റലിയില്‍ വെച്ചാണ് അനുഷ്‌കയുടെയും വിരാടിന്‌റെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങാണ് താരദമ്പതികളുടെതായി നടന്നത്.

  താരപുത്രി ജാന്‍വി കപൂറിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  Read more about: anushka sharma virat kohli
  English summary
  Viral: Indian Skipper Virat Kohli Opens Up His First Interaction With Anushka Sharma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X