അന്ന് ഈ ബന്ധം വേണ്ടെന്ന് കരുതി; നുപുറിനോട് തുറന്ന് സംസാരിച്ചു; പ്രണയത്തിലായതങ്ങനെ; ഇറ ഖാൻ

വിവാഹജീവിതത്തിലേക്ക് ക‌ടക്കാനുള്ള ഒരുക്കത്തിലാണ് ന‌ടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ. അ‌‌ടുത്ത വർഷം ജനുവരി മാസത്തിലാണ് ആമിറും കാമുകൻ നുപുർ ശിഖാരയു‌ടെയും വിവാഹം. 2022 ൽ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. സെലിബ്രിറ്റി ഫിറ്റ്നെസ് ട്രെയ്നറാണ് നുപുർ ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രണ്ട് പേരും വിവാഹിതരാകുന്നത്. വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തന്റെ പ്രണയകാലത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇറ ഖാൻ.

വിഷാദരോ​ഗം മൂലം ബുദ്ധിമുട്ടിയ കാലത്ത് നുപുർ തന്നെ ചേർത്ത് പിടിച്ചെന്ന് ഇറ ഖാൻ പറയുന്നു. അവൻ എനിക്ക് സ്പേസ് തരികയല്ല ചെയ്തത്. സ്പേസ് പി‌ടിച്ച് നിർത്തുകയാണ്. ഞാൻ പറയാൻ ശ്രമിക്കുന്നത് മനസിലാക്കാൻ നുപുർ സമയം ചെലവഴിച്ചു. കാരണം എനിക്കത് കൃത്യമായി മനസിലാക്കി കൊ‌ടുക്കാൻ കഴിഞ്ഞില്ല. ഡിപ്രഷനിലായായിരിക്കുമ്പോൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ എനിക്കറിയില്ല എന്നായിരിക്കും ഉത്തരം.

Ira Khan

ഇനി എന്താണ് ചെയ്യേണ്ട‌തെന്ന് അവൻ എങ്ങനെ മനസിലാക്കി എന്നെനിക്ക് അറിയില്ല. ക്ഷമയോടെ കാത്തിരുന്നു. എനിക്ക് 22-23 വയസായിരുന്ന സമയത്ത് മൂന്ന് വയസുള്ള കുട്ടിയെ പോലെ ഞാൻ പെരുമാറിയ ഘട്ടമുണ്ട്. പതിയെ ബന്ധം വളർന്നു. ആശയവിനിമയത്തിൽ ഞങ്ങൾ മിടുക്കരാണെന്ന് കരുതുന്നു. അതിലേക്കെത്താൻ കുറച്ച് സമയമെടുത്തെന്നും ഇറ ഖാൻ ചൂണ്ടിക്കാട്ടി. അതേസമയം ബന്ധത്തിലേക്ക് കടക്കും മുമ്പ് താനൊരുപാട് ആലോചിച്ചിരുന്നെന്ന് ഇറ ഖാൻ തുറന്ന് പറഞ്ഞു.

ഡേറ്റ് ചെയ്യേണ്ടെന്ന് കരുതി. കാരണം എന്റെ മനസിൽ കൂടി എന്താണ് പോകുന്നതെന്ന് എനിക്കറിയില്ലായിരുന്നു. കുറച്ചധികം നാൾ ഈ ചിന്തയിൽ പോയി. പിന്നീട് മുതിർന്ന വ്യക്തിയാണെന്ന് ഞാൻ മനസിലാക്കി. എന്തുകൊണ്ട് അവനോട് ഇക്കാര്യങ്ങൾ പറഞ്ഞ് കൂടെന്ന് ചിന്തിച്ചു. തുറന്ന് സംസാരിച്ച ശേഷമാണ് ഡേറ്റിം​ഗിലേക്ക് ക‌ടന്നതെന്നും ഇറ ഖാൻ വ്യക്തമാക്കി.

Ira Khan

അടുത്തിടെ നൽകിയ അഭിമുഖത്തിൽ ആമിർ ഖാനാണ് മകൾ ഇറയുടെ വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. അ‌ടുത്ത വർഷം ജനുവരി മൂന്നാം തിയതി വിവാഹം നടക്കുമെന്നും നുപുർ നല്ല പയ്യനാണെന്നും ആമിർ‍ ഖാൻ വ്യക്തമാക്കി. ആമിറിനും ആദ്യ ഭാര്യ റീന ദത്തയ്ക്കും ജനിച്ച മകളാണ് ഇറ ഖാൻ. ജുനൈദ് ഖാൻ എന്ന സഹോദരനും ഇറയ്ക്കുണ്ട്. ജുനൈദ് സിനിമാ രം​ഗത്തേക്ക് കടന്ന് വരാനുള്ള തയ്യാറെ‌ടുപ്പിലാണ്.

ലൈം ലൈറ്റിൽ നിന്നും മാറി നിന്നിരുന്ന ഇറ ഖാൻ തന്റെ വിഷാദരോ​ഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് ശേഷമാണ് വാർത്താ പ്രാധാന്യം നേടിയത്. വിഷാദരോ​ഗം കാരണം താൻ നേരിട്ട ബുദ്ധുമുട്ടുകൾ തുറന്ന് പറഞ്ഞ ഇറ ഖാൻ പിന്നീട് മാനസികാരോ​ഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കായി അ​ഗസ്തു ഫൗണ്ടേഷൻ എന്ന സ്ഥാപനവും തുടങ്ങി.

ഇക്കഴിഞ്ഞ ലോക മാനസികാരോ​ഗ്യ ദിനത്തിൽ ഇറ ഖാനൊപ്പം ആമിർ ഖാനും സോഷ്യൽ മീഡിയയിൽ സംസാരിക്കുകയുണ്ടായി. താനും തെറാപ്പിസ്റ്റിനെ കാണാറുണ്ടെന്നും ഇത് തനിക്ക് ഒരുപാട് ഉപകരിച്ചെന്നും ആമിർ ഖാൻ തുറന്ന് പറഞ്ഞു. സിനിമകളുടെ തിരക്ക് കുറച്ച് കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് ആമിർ ഇന്ന് പ്രാധാന്യം നൽകുന്നത്. ലാൽ സിം​ഗ് ഛദ്ദയാണ് ആമിറിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X