മുൻ ഭർത്താവിന്റെ രണ്ടാം ഭാര്യ കരീനയുമായി മകൾ സാറയ്ക്കുള്ള സൗഹൃദത്തിൽ‌ അമൃതയ്ക്ക് അസംതൃപ്തി, നടി പറഞ്ഞത്!

90കളിൽ ബോളിവുഡിൽ നിറഞ്ഞ് നിന്ന നടിമാരിൽ ഒരാളായിരുന്നു അമൃത സിങ്. ആ കാലഘട്ടത്തിലെ മികച്ച നടി‌യും താരമൂല്യമുള്ള പ്രതിഭയുമായിരുന്നു അമൃത. ബേതാബ്, മർദ്, ഐന, വരിസ്, നാം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അമൃത സിങ് നായികയായി അഭിനയിച്ചിട്ടുണ്ട്.

അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിജീവിതത്തിലെ ചില സംഭവങ്ങൾ കൊണ്ടും ആളുകളെ അമ്പരപ്പിച്ച നടിയായിരുന്നു അമൃത. പതിമൂന്ന് വയസിന്റെ വ്യത്യാസത്തിലാണ് സെയ്ഫ് അലി ഖാനെ അമൃത സിങ് വിവാഹം കഴിച്ചത്. വധുവിന് വരനേക്കാൾ പതിമൂന്ന് വയസ് കൂടുതൽ എന്നത് വലിയൊരു തെറ്റായിട്ടാണ് അക്കാലത്ത് കാണപ്പെട്ടിരുന്നത്.

Sara ali khan

അതുകൊണ്ട് തന്നെ സെയ്ഫ്-അമൃത പ്രണയവും വിവാഹവും ആരാധകരെ അത്ഭുതപ്പെടുത്തി. ഈ വിവാഹത്തെ അമൃതയുടേയും സെയ്ഫിന്റേയും കുടുംബങ്ങൾ ശക്തമായി എതിർത്തിരുന്നു. പിന്നീട് ഇരുവർക്കും മക്കളായി സാറാ അലി ഖാനും ഇബ്രാഹിം അലി ഖാനും ജനിച്ചു. അകകാലത്ത് ഇരുവരുടേയും ദാമ്പത്യം എല്ലാവരേയും അസൂയപ്പെടുത്തിയ ഒന്നായിരുന്നു. മെയ്ഡ് ഫോർ ഈച്ച് അദർ എന്നാണ് ആരാധകർ ഇരുവരേയും വിശേഷിപ്പിച്ചിരുന്നത്.

വിവാഹശേഷം അമൃതയും സെയ്ഫും വീട് വാങ്ങി താമസം മാറി. കുഞ്ഞുങ്ങൾ പിറന്നതും അവിടെയാണ്. ശേഷമാണ് സെയ്ഫ് അലി ഖാനും അമൃതയും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 13 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2004ൽ സെയ്ഫും അമൃതയും വേർപിരിഞ്ഞു.

സെയ്ഫുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ രണ്ട് കുട്ടികളുടേയും സംരക്ഷണം അമൃതയ്ക്ക് ലഭിച്ചു. അമൃതയിൽ നിന്നുള്ള വിവാഹമോചനത്തിന് ശേഷം സെയ്ഫ് അലി ഖാൻ 20ൽ നടി കരീന കപൂറിനെ രണ്ടാം വിവാഹം കഴിച്ചു. അന്ന് അത് എല്ലാവരേയും അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു.

ഒരു രണ്ടാം കെട്ടുകാരനെ എന്തിന് ജീവിത പങ്കാളിയാക്കുന്നുവെന്നാണ് അന്ന് പലരും കരീനയോട് ചോദിച്ചത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഒട്ടനവധി ആരാധകരുടെ സ്വപ്ന സുന്ദരിയായിരുന്ന കരീന രണ്ട് കുട്ടികളുടെ അച്ഛനെ വിവാ​ഹം കഴിക്കുന്നതിനോട് ആരാധകർക്കും എതിർപ്പായിരുന്നു.

Sara ali khan

ഷാഹിദ് കപൂറുമായുള്ള പ്രണയം തകർന്ന ശേഷമാണ് കരീന സെയ്ഫിനെ കണ്ടെത്തുന്നത്. കരീനയെ സെയ്ഫ് വിവാ​ഹം ചെയ്യാൻ തീരുമാനിച്ചപ്പോൾ പട്ടൗഡി ഫാമിലി ഒപ്പം നിന്നു. പരമ്പരാ​ഗത വിവാഹ വസ്ത്രത്തിൽ രാജകീയ പ്രൗഢിയിൽ നിൽക്കുന്ന സെയ്ഫിന്റേയും കരീനയുടേയും ചിത്രങ്ങൾ നിരവധിയുണ്ച്. പിതാവിന്റെ രണ്ടാം വിവാഹത്തിന് സാറ പങ്കെടുത്തിരുന്നു.

കരീനയുമായുള്ള സെയ്ഫിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാറയെ ഒരുക്കി വിട്ടത് അമൃത തന്നെയായിരുന്നു. സാറയും കരീനയും തമ്മിൽ നല്ല സൗഹൃദം വെച്ചിരിക്കുന്നതിൽ അമൃതയ്ക്ക് അസംതൃപ്തിയുണ്ടെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

എന്നാൽ അതിൽ ഒരു ശതമാനം പോലും ശരിയില്ലെന്നും അങ്ങനെയുണ്ടായിരുന്നുവെങ്കിൽ വിവാഹത്തിൽ പങ്കെടുക്കാൻ മകളെ അയക്കില്ലായിരുന്നുവെന്നുമാണ് അമൃത സിങ് പിന്നീട് പ്രതികരിച്ച് പറഞ്ഞത്. കരീന-സെയ്ഫ് ദമ്പതികളുടെ ​രണ്ട് ആൺമക്കളുടേയും ഉറ്റ ചങ്ങാതിമാർ സാറയും ഇബ്രാഹിമും തന്നെയാണ്. അവരുടെ പിറന്നാളുകൾ ആഘോഷമാക്കാൻ കരീനയ്ക്ക് ഒപ്പം ചുറുചുറുക്കോടെ നിൽക്കാറുള്ളതും സാറയും ഇബ്രാഹിമുമാണ്.

അച്ഛന്റെ കുടുംബത്തോട് സാറയ്ക്ക് വെറുപ്പില്ലെങ്കിലും സാറയുടെ ലോകം അമ്മയാണ്. അമ്മ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാറ് പോലുമില്ലെന്നും അങ്ങനൊരു ജീവിതമാണ് താൻ ഏറെ ഭയപ്പെടുന്നതെന്നും സാറ അടുത്തിടെ പറഞ്ഞിരുന്നു. ഇരുപത്തിയേഴുകാരിയായ സാറാ ഇന്ന് ബോളിവുഡിലെ യുവ താരങ്ങളുടെ ലിസ്റ്റിൽ‌ മുന്നിലാണ്. ഏറ്റവും അവസാനം റിലീസ് ചെയ്ത് ഹിറ്റായ സാറയുടെ സിനിമ ധനുഷ് നായകനായ അത്രം​ഗിരേയാണ്.

Read more about: kareena kapoor sara ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X