For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകന്റെ വേര്‍പാടിന് പിന്നാലെ നടി ഷെഹനാസ് മറ്റൊരു ബന്ധത്തിലേക്ക്; നടിയെ കുറിച്ചുള്ള പുതിയ അഭ്യൂഹം പുറത്ത്

  |

  ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായിട്ടുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. സല്‍മാന്‍ അവതാരകനായിട്ടെത്തുന്ന ഹിന്ദിയ്ക്കാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും. ബിഗ് ബോസിലെ പ്രണയകഥകള്‍ അറിയാനാണ് ഭൂരിഭാഗം ആരാധകരും കാത്തിരിക്കുന്നത്. അത്തരത്തില്‍ ഹിന്ദി ബിഗ് ബോസ് കണ്ട ഏറ്റവും ശക്തമായ പ്രണയമായിരുന്നു ഷെഹനാസ് ഗില്ലും നടന്‍ സിദ്ധാര്‍ഥ് ശുക്ലയും തമ്മില്‍ ഉണ്ടായത്.

  ബിഗ് ബോസ് പതിമൂന്നാം സീസണിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു ഇരുവരും. ഷോ യിലെത്തിയതോടെ താരങ്ങള്‍ പ്രണയത്തിലായി. സിദ്ധാര്‍ഥ് ഈ മത്സരത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിധി മരണത്തിന്റെ രൂപത്തില്‍ സിദ്ധുവിനെ തട്ടിയെടുത്തു. അന്ന് ഷെഹനാസിനെ ഓര്‍ത്താണ് എല്ലാവരും സങ്കടപ്പെട്ടത്. ഇപ്പോഴിതാ നടി മറ്റൊരു പ്രണയത്തിലായെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്.

  ഇന്ത്യന്‍ സിനിമാലോകം ഏറ്റവുമധികം ചര്‍ച്ചയാക്കിയ പ്രണയമാണ് ഷെഹനാസിന്റെയും സിദ്ധാര്‍ഥിന്റെയും. ഇരുവരും വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ അപ്രതീക്ഷിതമായി നടന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും പുറത്ത് വന്ന ഷെഹനാസ് അഭിനയമടക്കമുള്ള തന്റെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് തിരിഞ്ഞു. ഇതിനിടയിലാണ് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ നടി ഒരുങ്ങുന്നതായിട്ടുള്ള വിവരം വരുന്നത്.

  Also Read: ഭക്ഷണം കിട്ടിയില്ലെന്ന് പറഞ്ഞു കരഞ്ഞു; ഡോക്ടറെ കാണന്‍ പോയതോടെ ആ കാര്യത്തിലൊരു തീരുമാനമായി, മഷൂറ

  പ്രശസ്ത ടെലിവിഷന്‍ താരവും പ്രൊഫഷണല്‍ ഡാന്‍സറുമായ രാഘവ് ജുയലുമായി ഷെഹനാസ് പ്രണയത്തിലായെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. നിലവില്‍ സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിക്കുന്ന 'കഭി ഈദ് കഭി ദീവാലി' എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഷെഹനാസ്. ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഡാന്‍സ് കൊറിയോഗ്രാഫറും നര്‍ത്തകനുമായ രാഘവ് ജുയലിനെ ഷെഹനാസ് പരിചയപ്പെടുന്നത്.

  Also Read: ജീവിതം ഇവിടെ അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചു; പ്രസവശേഷമുണ്ടായ അവസ്ഥയെ കുറിച്ച് നടി ലക്ഷണ

  ഇരുവരും ഈ ലൊക്കേഷനില്‍ നിന്ന് തന്നെ പ്രണയത്തിലായെന്നാണ് സൂം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. നല്ല സുഹൃത്ത് എന്നതിലുപരി ഷെഹനാസിന്റെ വ്യക്തി ജീവിതത്തില്‍ വളരെ അടുപ്പം കാണിക്കുന്ന രീതിയിലേക്ക് രാഘവിന്റെ സൗഹൃദം വളര്‍ന്നുവെന്നും പറയപ്പെടുന്നു. ഇരുവരും ഒരുമിച്ച് ഋഷികേശിലേക്ക് യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ കിംവദന്തികള്‍ ശക്തമായി പുറത്ത് വന്ന് തുടങ്ങി. വൈകാതെ താരങ്ങള്‍ തന്നെ ഇതിലൊരു വിശദീകരണം നല്‍കുമെന്നാണ് ആരാധകരും കരുതി കാത്തിരിക്കുന്നത്.

  Also Read: രണ്ടാം വിവാഹം നടക്കില്ല, താടി കളഞ്ഞതിന്റെ കഥ മറ്റൊന്നാണ്; ദില്‍ഷയും ബ്ലെസ്ലിയുമാണ് യഥാര്‍ഥ ഗെയിമേഴ്‌സ്, രജിത്

  സിദ്ധാര്‍ഥുമായി ശക്തമായ പ്രണയമുണ്ടായത് പോലെ അദ്ദേഹത്തിന്റെ വേര്‍പാടില്‍ നിന്നുള്ള നടിയുടെ തിരിച്ച് വരവും ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഷെഹനാസ് എത്രത്തോളം ശക്തിയുള്ളവളാണെന്ന് അന്നേരമാണ് മനസിലായതെന്നാണ് ആരാധകരും പറഞ്ഞത്. ഇനിയൊരു ജീവിതം നടി വേഗം തന്നെ തിരഞ്ഞെടുക്കുയാണെങ്കില്‍ അത് വേദനയുടെ ആഴം കുറയ്ക്കുമെന്നും ആരാധകര്‍ കമന്റിലൂടെ പറയുന്നു. എന്നാല്‍ ഇതുള്‍കൊള്ളാന്‍ കഴിയാത്തവര്‍ നെഗറ്റീവ് കമന്റുകളുമായിട്ടും വരുന്നുണ്ട്.

  Read more about: Shehnaaz Gill
  English summary
  Viral: Is Shehnaaz Gill Dating Raghav Juyal After Sidharth Shukla Demise
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X