നമുക്ക് സഹോദരിമാരെ പോലെ കഴിയാം; ജാക്കി ഷെറോഫിന്റെ കാമുകിക്ക് കത്തയച്ച ഭാര്യ; അന്ന് നടന്നത്

എൺപതുകളിൽ ബോളിവുഡിൽ തരം​ഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടനാണ് ജാക്കി ഷെറോഫ്. 1983 ൽ ഹീറോ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ജാക്കി ഷെറോഫിന് പിന്നീട് കൈ നിറയെ അവസരങ്ങൾ ലഭിച്ചു. 200 ലേറെ സിനിമകളിൽ ജാക്കി ഷെറോഫ് അഭിനയിച്ചിട്ടുണ്ട്. മകൻ ടൈ​ഗർ ഷോറോഫ് ഇന്ന് ബോളിവുഡിൽ സജീവമാണ്. ആയിഷ ദത്ത് എന്നാണ് ജാക്കി ഷെറോഫിന്റെ ഭാര്യയുടെ പേര്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് ജാക്കിയും ആയിഷയും.

നാ‌ടകീയമായ ചില കാര്യങ്ങൾ ഇവരുടെ പ്രണയ ബന്ധത്തിൽ ഉണ്ടായിട്ടുണ്ട്. ഇതേക്കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ഇവർ തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ആയിഷയെ പരിചയപ്പെടുന്നതിന് മുമ്പ് ജാക്കി ഷെറോഫ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ പെൺകുട്ടി യുഎസിൽ പഠിക്കാൻ പോയി. ഇതിന് ശേഷമാണ് ആയിഷയെ ജാക്കി ഷെറോഫ് പരിചയപ്പെടുന്നത്. ജാക്കി ഷെറോഫിന് ആയിഷ വല്ലാതെ ഇഷ്ടപ്പെട്ടു.

Jackie Shroff

എന്നാൽ തനിക്ക് മറ്റൊരു പ്രണയമുണ്ടെന്ന് ജാക്കി ഷെറോഫ് വ്യക്തമാക്കി. എന്നിട്ടും പിന്മാറാൻ ആയിഷ തയ്യാറായില്ല. ആ പെൺകുട്ടിക്കൊപ്പം താൻ സഹോദരിയെ പോലെ കഴിയാമെന്നും രണ്ട് പേരെയും വിവാ​ഹം ചെയ്തൂടെയെന്നും ആയിഷ ചോദിച്ചു. ജാക്കി ഷെറോഫിന്റെ കാമുകിക്ക് കത്തെഴുതുകയും ചെയ്തു. അവൾ അത്രമാത്രം എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്റെ അന്നത്തെ കാമുകിക്ക് കത്തയച്ചു.

അവൾ ആ സമയത്ത് യുഎസിലായിരുന്നു. തിരിച്ച് വരുമെന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് ആയിഷയെ കണ്ടതും പ്രണയത്തിലായതും. ഈ പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് ആയിഷയോട് പറഞ്ഞു. അവൾക്ക് കത്തയച്ചോട്ടെയെന്ന് ആയിഷ എന്നോട് ചോദിച്ചു. നീ തിരിച്ച് വരൂ, നമുക്ക് സഹോദരിമാരെ പോലെ ജീവിച്ച് ജാക്കിയെ ഒരുമിച്ച് വിവാഹം ചെയ്യാമെന്ന് ആയിഷ കത്തിലെഴുതിയെന്ന് ജാക്കി ഷെറോഫ് തുറന്ന് പറഞ്ഞു.

Jackie Shroff

ഇതേക്കുറിച്ച് അന്ന് ആയിഷയും സംസാരിച്ചു. എനിക്ക് ഇദ്ദേഹത്തെ വേണമായിരുന്നു. ഇദ്ദേഹത്തെ നഷ്ടപ്പെടുക, അല്ലെങ്കിൽ അവൾക്കൊപ്പം ഇദ്ദേഹത്തെ തന്റെ കൂടെ നിർത്തുക എന്ന രണ്ട് ചോയ്സേ ഉണ്ടായിരുന്നുള്ളൂയെന്നും ആയിഷ തുറന്ന് പറഞ്ഞു. അതേസമയം ആദ്യം പ്രണയിച്ച പെൺകുട്ടി ജാക്കി ഷെറോഫിന്റെ ജീവിതത്തിലേക്ക് പിന്നീട് വന്നില്ല. ആയിഷയെ തന്നെയാണ് നടൻ വിവാഹം ചെയ്തത്.

അതേസമയം ആയിഷയുടെ അമ്മയ്ക്ക് ഈ ബന്ധത്തോട് ആദ്യം വലിയ താാൽ‌പര്യമുണ്ടായിരുന്നു. ജാക്കിയുടെ വ്യക്തിത്വമോ ബാഡ് ബോയ് ഇമേജോ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇന്നും സന്തോഷകരമായി ജീവിതം നയിക്കുകയാണ് ജാക്കി ഷെറോഫും ആയിഷയും. കൃഷ്ണ ഷെറോഫ്, ടൈ​ഗർ ഷെറോഫ് എന്നിവരാണ് മക്കൾ. 67 കാരനായ ജാക്കി ഷെറോഫ് ഇപ്പോഴും സിനിമാ രം​ഗത്ത് സാന്നിധ്യം അറിയിക്കുന്നു. തെന്നിന്ത്യൻ സിനിമകളിലും നടൻ സാന്നിധ്യം അറിയിക്കാറുണ്ട്. ടെലിവിഷൻ ഷോകളിലും ജാക്കി ഷെറോഫ് അവതാരകനായി എത്തിയിട്ടുണ്ട്.

More from Filmibeat

Read more about: jackie shroff
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X