For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങൾക്കൊന്നും നാണമില്ലേ; സെൽഫി എടുക്കാനെത്തിയ ആരാധകരോട് ദേഷ്യപ്പെട്ട് ജയ ബച്ചൻ

  |

  ബോളിവുഡിലെ താര കുടുംബമാണ് അമിതാബ് ബച്ചന്റേത്. ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുകൾ ഐശ്വര്യ റായ്, മകളുടെ മകൾ നവ്യ നവേലി തുടങ്ങി എല്ലാവരും സിനിമാ രം​ഗത്ത് നിന്നാണ്. ജയ ബച്ചൻ സിനിമകളിൽ നിന്ന് മാറി രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  1973 ലാണ് ജയ ബച്ചനും അമിതാബ് ബച്ചനും വിവാഹം കഴിക്കുന്നത്. 49 വർഷമായി ഒരുമിച്ച് ജീവിക്കുന്ന ഇരുവരും ബി ടൗണിലെ മാതൃകാ ദമ്പതികളായും അറിയപ്പെടുന്നു. ബച്ചന്റെ കരിയറിൽ ഉടനീളം വലിയ പിന്തുണയാണ് ജയ നൽകിയത്.

  Also Read: ദീലിപ് എനിക്ക് സഹോദരനാണ്, കാവ്യ സുഹൃത്തും; കാവ്യ-ദിലീപ് സൗഹൃദത്തെ കുറിച്ച് കൃഷ്ണപ്രഭ

  ബച്ചൻ അവസരങ്ങൾ തേടി നടക്കുന്ന കാലത്ത് ജയ അറിയപ്പെടുന്ന നടിയാണ്. അക്കാലത്ത് ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. അതേസമയം അമിതാബ് ബച്ചൻ-ജയ ബച്ചൻ ബന്ധം എല്ലാക്കാലത്തും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. നടി രേഖയുമായി അമിതാബിന് പ്രണയമുണ്ടെന്ന ​ഗോസിപ്പുകളാണ് ഇതിന് കാരണം ആയത്.

  വർഷങ്ങൾക്കിപ്പുറവും ഈ അഭ്യൂഹങ്ങൾ അതുപോലെ നിലനിൽക്കുന്നു. ​അതിനാൽ തന്നെ പാപ്പരാസികളോട് വലിയ ദേഷ്യത്തിലാണ് ജയ ബച്ചൻ പെരുമാറുള്ളത്. അനാവശ്യ ചോദ്യങ്ങളെയൊന്നും ജയ ബച്ചൻ പ്രോത്സാഹിപ്പിക്കാറില്ല. മാധ്യമങ്ങളോട് ജയ ദേഷ്യപ്പെട്ട പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

  Also Read: 'എല്ലാ ഉഡായിപ്പുകളും വള്ളികളും പിടിക്കുന്ന് ഷൈന്‍, ഞങ്ങള്‍ ടാര്‍സണ്‍ എന്ന് വിളിക്കുന്നത്';ബാലു വര്‍ഗീസ്

  ഇപ്പോഴിതാ ആരാധകരോടും ദേഷ്യപ്പെട്ടിരിക്കുകയാണ് ജയ ബച്ചൻ. ഭോപ്പാലിൽ മകൻ അഭിഷേക് ബച്ചനൊപ്പം പൊതുസ്ഥലത്ത് വെച്ച് ആരാധകർ വളഞ്ഞതാണ് ജയ ബച്ചനെ ചൊടിപ്പിച്ചത്. സെൽഫിയെടുക്കാൻ ജനക്കൂട്ടം അഭിഷേകിനെ വളഞ്ഞതോടെ ജയ ബച്ചൻ ദേഷ്യപ്പെട്ടു.

  നിങ്ങളെന്താണ് ചെയ്യുന്നത്. ഞങ്ങൾ പറ്റില്ലെന്ന് പറഞ്ഞതല്ലേ. കുറച്ച് മര്യാദ കാണിക്കൂ. ഭോപാലിലെ ആളുകൾക്ക് കുറച്ച് മര്യാദ വേണം. എന്നാണ് ജയ ബച്ചൻ പറഞ്ഞത്. എന്നാൽ അതൊന്നും കാര്യമാക്കാതെ വീണ്ടും ആളുകൾ സെൽഫി എടുത്ത് തുടങ്ങി. നിങ്ങൾക്കൊന്നും നാണമില്ലേ എന്നാണ് ജയ ബച്ചൻ വീണ്ടും ദേഷ്യത്തോടെ ചോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

  Also Read: കല്യാണിക്കൊപ്പമുള്ള സിനിമ?; മകളുടെ സിനിമാ പ്രവേശത്തിനെ കുറിച്ച് ബിന്ദു പണിക്കർ പറഞ്ഞത്!

  ആളുകൾ ഇത്തരത്തിൽ വളഞ്ഞത് തെറ്റാണെങ്കിലും ജയ ബച്ചൻ മോശമായ ഭാഷയിലാണ് പ്രതികരിച്ചതെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. മുൻപും പല തവണ പൊതുസ്ഥലത്ത് വെച്ച് ജയ ബച്ചൻ ദേഷ്യപ്പെടുന്നത് കണ്ടിട്ടുണ്ടെന്നും മുൻകോപക്കാരിയായ ജയയെ ആരാധിക്കേണ്ടതില്ലെന്നും പലരും ചൂണ്ടിക്കാട്ടി. മുൻപൊരിക്കൽ ഒരു പരിപാടിയിൽ വെച്ച് മാധ്യമങ്ങൾ തുടരെ ഫോട്ടോ എടുത്തതോടെ ജയ തന്റെ സംസാരം നിർത്തി മാധ്യമ പ്രവർത്തകരോട് ദേഷ്യപ്പെട്ടിരുന്നു.

  Also Read: ചെറിയ പ്രായത്തിലെ താരപുത്രനോട് ഇഷ്ടമുണ്ടായിരുന്നു; അനന്യ പാണ്ഡയെ അവഗണിച്ച് ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍

  പാപ്പരാസികളോട് പൊതുവെ സെലിബ്രറ്റികളിൽ പലരും ദേഷ്യപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം മകളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ അനുഷ്ക ശർമ്മ മാധ്യമങ്ങളോട് ദേഷ്യത്തോടെ പെരുമാറിയിരുന്നു. ഇതിന് മുന്നേ നടി തപ്സി പന്നുവും മാധ്യമ പ്രവർത്തകരോട് ദേഷ്യപ്പെടുന്ന സാഹചര്യവും ഉണ്ടായി. പാപ്പരാസികൾ തന്നോട് കയർത്ത് സംസാരിച്ചതാണ് തപ്സിക്ക് ദേഷ്യം വരാൻ കാരണമായത്.

  Read more about: bollywood
  English summary
  Viral; Jaya Bachan Got Angry To Fans When They Tried To Click Selfies; Says Show Some Decency
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X