ഗൗതമിന് സ്നേഹം ചുംബനം നൽകി കാജൽ അഗർവാൾ, വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങൾ വൈറൽ

പ്രേക്ഷകർ ഏറെ ആകാക്ഷയോടെ കാണാൻ കാത്തിരുന്ന താര വിവാഹമായിരുന്നും നടി കാജൽ അഗർവാളിന്റേത്. ഒക്ടോബർ 30 ന് ആയിരുന്നു നടിയുടേയും ബാല്യകാല സുഹൃത്തായ ഗൗതം കിച്ലുവിന്റേയും വിവാഹം. മുംബൈയിലെ താജ് ഹോട്ടലിൽവെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും നടിക്ക് ആശംസകൾ നേർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു.

സമാന്ത അക്കിനേനി, രകുല്‍ പ്രീതി സിംഗ്, മഞ്ചു ലക്ഷ്മി, കീര്‍ത്തി സുരേഷ്, തമന്ന ഭട്ടിയ, സോനു സൂദ്, ദുൽഖർ സൽമാൻ തുടങ്ങിയവർ ആശംസ നേർന്ന് എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് കാജളിന്റെ വിവാഹ ചിത്രമാണ്. നടി തന്നെയാണ് ജീവിതത്തിലെ മനോഹരമായ നിമിഷം ആരാധകരുമായി പങ്കുവെച്ചത്.

മനോഹരിയായി നടി

വിവാഹത്തിന് ശേഷം ഭർത്താവിനോടൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ചിത്രങ്ങളായിരുന്നു കാജൽ പങ്കുവെച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ കൃതമായി പാലിച്ച് കൊണ്ടാണ് തങ്ങളുടെ ചെറിയ വിവാഹം നടന്നത് എന്ന് കുറിച്ച് കൊണ്ടാണ് കാജൽ തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചത്. കൂടാതെ വിവാഹത്തിന് പങ്കെടുത്ത അതിഥികൾക്കും ആശംസ നേർന്ന എല്ലാവർക്കും നടി നന്ദിയും പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് പങ്കെടുക്കാൻ കഴിയത്തവരെ വളരെ പെട്ടെന്ന് തന്നെ കാണുമെന്നും വിവാഹത്തിലെ വലിയ നഷ്ടമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യമെന്നും നടി കുറിച്ചിരുന്നു. കൂടാതെ വിവാഹത്തിലെ മനോഹരമായ നിമിഷവും നടി ഇൻസ്റ്റഗ്രാമിൽ ചേർത്തു.

 വിവാഹ വ്സത്രം

കാജലിന്റെ വിവാഹ വസ്ത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ഫ്ലോറൽ പാറ്റേണിലുള്ള സർദോസി എംബ്രോയ്ഡറിയുളള ലെഹങ്കയായിരുന്ന നടി വിവാഹത്തിന് അണിഞ്ഞിരുന്നത്. പിങ്ക് നിറത്തിലുള്ള ദുപ്പട്ടയായിരുന്നു ലെഹങ്കയ്ക്കൊപ്പം തിരഞ്ഞെടുത്തത്. എംബ്രോയ്ഡറി വർക്കുകളാൽ സമ്പന്നമായിരുന്നു ദുപ്പട്ടയും.. 20 പേർ ഒരു മാസത്തോളം എടുത്താണ് ലെഹങ്ക ഒരുക്കിയത്. അനിത ഡോൻഗ്ര ഡിസൈൻ ചെയ്ത ഷെർവാണിയായിരുന്നു ഗൗതമിന്റെ വേഷം.1,15,000 രൂപയാണ് ഇതിന്റെ വില

 വിവാഹാഭരണം

വിവാഹ വസ്ത്രം പോലെ കാജലിന്റെ ആഭരണവും പ്രേക്ഷക ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ജയ്പൂരി ജ്വല്ലറി ഡിസൈനർ സുനിത ഷെക്വത്തിന്റെ കലക്‌ഷനില്‍ നിന്നുള്ള രാജകീയ വിവാഹ ആഭരണങ്ങളാണ് നടി ഉപയോഗിച്ചത്.പഞ്ചാബി വിവാഹങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ആഭരണമാണിത്.പ്രശസ്ത കലീറാസ് ഡിസൈനർ മൃനാളിനി ചന്ദ്രയാണ് നടിക്ക് വേണ്ടി ആഭരണം ഒരുക്കിയിരിക്കുന്നത്. സിമ്പിൾ ലുക്കിലായിരുന്നു നടി വിവാഹത്തിന്റെ മറ്റ് ചടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ വിവാഹ ദിവസം ഹെവി ലുക്കിലായിരുന്നു കാജൽ എത്തിയത്. തെലുങ്ക്, പഞ്ചാബി, കശ്മീരി ആചാരങ്ങള്‍ സംയോജിപ്പിച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

Recommended Video

പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam
 വിവാഹത്തിന്  ശേഷവും സിനിമയിൽ

മുംബൈ സ്വദേശിയാണെങ്കിലും തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ് കാജൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.2004ൽ പുറത്തിറങ്ങിയ ക്യൂൻ..! ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് കാജൽ സിനിമയിൽ എത്തിയത്. ബോളിവുഡിലൂടെയാണ് അരങ്ങേറ്റമെങ്കിലും തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടി ലഭിച്ചത്. കോളിവിഡ്, ടോളിവുഡ് ചിത്രങ്ങളിലൂടെ മികച്ച ആരാധകരെ കാജൽ സൃഷ്ടിച്ചിട്ടുണ്ട്. മലയാളത്തിലും നടിക്ക് മികച്ച ആരാധകരുണ്ട്. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും നടി പറഞ്ഞിട്ടുണ്ട്.

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X