അറ‍േഞ്ച്ഡ് മാര്യേജിനോട് മുഖം തിരിക്കാതെ കങ്കണ; കുടുംബം വേണം; ബന്ധങ്ങൾ പരാജയപ്പെട്ടതിനെക്കുറിച്ചും നടി

വിവാദ​ങ്ങൾ കരിയറിൽ ഏറ്റവും കൂടുതൽ ബാധിച്ച ന‌ടിമാരിലൊരാളാണ് കങ്കണ റണൗത്ത്. നാല് തവണ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ കങ്കണ ഇന്ന് പക്ഷെ കരിയറിലെ മോശം സമയത്താണ്. ചന്ദ്രമുഖി 2 എന്ന സിനിമയുടെ പരാജയത്തോടെ നടിക്കെതിരെ പരിഹാസങ്ങളും കടുത്തു. വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന നടിയാണ് കങ്കണ. പ്രണയത്തകർച്ചകൾ, കാമുകൻമാരുമായുണ്ടായ പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം നടി തുറന്നടിച്ചിട്ടുണ്ട്. ‌മുൻകാമുകൻമാർ കങ്കണയ്ക്കെതിരെ രം​ഗത്ത് വന്ന സാഹചര്യവും ഉണ്ടായി.

എന്നാൽ ഇതൊന്നും കങ്കണയെ ബാധിച്ചില്ല. വലിയ വിവാദങ്ങൾ വന്നപ്പോഴും ഇതിനെയൊക്കെ ധൈര്യത്തോടെ നേരിടാൻ കങ്കണയ്ക്ക് കഴിഞ്ഞു. 36 കാരിയായ കങ്കണ ഇപ്പോഴും അവിവാഹിതയാണ്. സമപ്രായക്കാരായ നടിമാരെല്ലാം വിവാഹം ചെയ്തെങ്കിലും കങ്കണ ഇപ്പോഴും വിവാഹത്തിന് തയ്യാറായിട്ടില്ല. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കങ്കണ. അഞ്ച് വർഷത്തിനുള്ളിൽ വിവാഹമുണ്ടാകുമെന്ന് കങ്കണ പറയുന്നു.

Kangana Ranaut

എല്ലാ പെൺകു‌ട്ടികളുടെയും സ്വപ്നമാണ് വിവാഹവും കുടുംബമുണ്ടാകുന്നതും, ഞാൻ മുഴുവനായും ഒരു ഫാമിലി പേഴ്സണാണ്. എനിക്ക് വളരെ പ്രധാനമാണത്. എനിക്ക് വിവാ​​ഹം കഴിച്ച് കുടുംബമുണ്ടാകണം. അഞ്ച് വർഷത്തിന് മുമ്പ് അത് സംഭവിക്കും. അറേഞ്ച്ഡ് മാര്യേജിന്റെ ലൗ മാര്യേജിന്റെയും മിക്സാണ് തന്റെ വിവാഹ​മെങ്കിൽ നന്നായേനെയെന്നും കങ്കണ റണൗത്ത് വ്യക്തമാക്കി.

തന്റെ മുൻ പ്രണയബന്ധങ്ങൾ പരാജയപ്പെട്ടതിനെക്കുറിച്ചും കങ്കണ റണൗത്ത് സംസാരിച്ചു. ബന്ധങ്ങൾ എപ്പോഴും വിജയിക്കണമെന്നില്ല. ചെറിയ പ്രായത്തിൽ ബന്ധം വിജയിച്ചില്ലെങ്കിൽ നിങ്ങൾ ഭാ​ഗ്യവാൻമാരാണ്. ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു. എന്റെ എല്ലാ വർഷങ്ങളും അതിനായി നൽകിയേനെ. ഭാ​ഗ്യവശാൽ ബന്ധങ്ങൾ പരാജയപ്പെട്ടു. ദൈവം എന്നെ സംരക്ഷിച്ചതാണെന്ന് കരുതുന്നു. പക്ഷെ ഇത്തരം വീക്ഷണങ്ങൾ ജീവിതത്തിൽ വൈകിയേ വരൂയെന്നും കങ്കണ റണൗത്ത് ചൂണ്ടിക്കാട്ടി.

Kangana Ranaut

നേരത്തെ തന്റെ കാമുകൻമാരെക്കുറിച്ച് കങ്കണ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. എല്ലാ പ്രണയത്തിലും കാമുകൻ തന്നെ ഉപേക്ഷിച്ച് പോകുകയാണുണ്ടായതെന്ന് കങ്കണ അന്ന് തുറന്ന് പറഞ്ഞു. ഒരിക്കൽ പോലും തനിക്ക് അവരെ ഉപേക്ഷിക്കാൻ പറ്റിയിട്ടില്ല. ഇവരിൽ ആരുടെയെങ്കിലും പേര് പറഞ്ഞാൽ ഇവർ പോലും എന്നെ ഉപേക്ഷിച്ചോ എന്ന് നിങ്ങൾക്ക് തോന്നും. അതേസമയം ബന്ധമുപേക്ഷിച്ച ശേഷം ഇവർ തന്റെയടുത്തേക്ക് തിരിച്ച് വരും. എന്നാൽ അപ്പോഴേക്കും താൻ മറ്റൊരാളുമായി പ്രണയത്തിലായിട്ടുണ്ടാകുമെന്നും കങ്കണ തുറന്ന് പറഞ്ഞു.

സിനിമകളുടെ തിരക്കിലാണ് കങ്കണയിപ്പോൾ. തേജസ് ആണ് നടിയുടെ പുതിയ ചിത്രം. തൊട്ടുമുമ്പിറങ്ങിയ ചന്ദ്രമുഖി 2 നിരാശപ്പെടുത്തിയതിനാൽ പുതിയ ചിത്രത്തിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്. കരിയറിൽ വലിയൊരു ഹിറ്റിലൂ‌ടെ കങ്കണയ്ക്ക് തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നടിയുടെ തേജസിന് ശേഷം എമർജൻസിയാണ് കങ്കണയുടെ അടുത്ത സിനിമ.

മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെയാണ് ചിത്രത്തിൽ കങ്കണ അവതരിപ്പിക്കുന്നത്. എമർജൻസി നിർമ്മിക്കുന്നതും സംവിധാനം ചെയ്യുന്നതും കങ്കണ തന്നെയാണ്. നേരത്തെ മണികർണിക എന്ന ചിത്രം നടി സംവിധാനം ചെയ്തിട്ടുണ്ട്. അടുത്ത വർഷമാണ് എമർജൻസി പ്രേക്ഷകർക്ക് മുമ്പിലെത്തുക. ബോളിവുഡിലെ പ്രമുഖ താരമാണെങ്കിലും മുംബൈയിലെ തിരക്കുകളിൽ നിന്ന് മാറി ജന്മദേശമായ മണാലിയിലാണ് കങ്കണ കുടുംബത്തോടൊപ്പം താമസിക്കുന്നത്.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X