റണൗത്ത് കുടുംബത്തിലേക്ക് കുഞ്ഞതിഥി; ഒക്ടോബറിൽ ഡെലിവറി; സന്തോഷ വാർത്തയുമായി കങ്കണ

വിവാദങ്ങളുടെ പിറകെ പോകുന്ന താരമായാണ് നടി കങ്കണ റണൗത്ത് ബോളിവുഡിൽ അറിയപ്പെടുന്നത്. ഒരു പ്രശ്നവും ഇല്ലെങ്കിൽ നടി അങ്ങോട്ട് പോയി പ്രശ്നം ഉണ്ടാക്കുമെന്നാണ് ബി ടൗണിലെ സംസാരം. ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി അറിയപ്പെടേണ്ടിയിരുന്ന കങ്കണയ്ക്ക് കരിയറിൽ സംഭവിച്ചത് ഇന്നും പലർക്കും കൗതുകമാണ്. നാല് ദേശീയ അവാർഡുകൾ, അഭിനയിച്ച സിനിമകളിൽ അമ്പരപ്പിക്കുന്ന പെർ‌ഫോമൻസ്, സൂപ്പർസ്റ്റാർ സിനിമകളുടെ ഭാ​ഗമാകാതെ ബോക്സ് ഓഫീസ് മൂല്യമുള്ള നായിക നടി തുടങ്ങി നടിയെന്ന നിലയിൽ കങ്കണയ്ക്കുള്ള ഖ്യാതികൾ ഏറെയാണ്.

എന്നാൽ ഈ നേട്ടങ്ങൾ കാരണമല്ല കങ്കണ ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്നത്. ബോളിവുഡ് ഒന്നടങ്കം മാറ്റി നിർത്തുന്ന വ്യക്തിയാണ് ഇന്ന് കങ്കണ. അധിക്ഷേപകരമായ പ്രസ്താവനകളാണ് നടിക്ക് വിനയാകുന്നത്. കരൺ ജോഹർ, ഹൃതിക് റോഷൻ, ആലിയ ഭട്ട്, രൺബീർ കപൂർ, തപ്സി പന്നു തുടങ്ങി നിരവധി താരങ്ങൾക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ കങ്കണ നടത്തി. ഇതിനിടെ രാഷ്ട്രീയ പരാമർശങ്ങളും ക​ങ്കണയുടെ ജനപ്രീതി കുറയാൻ കാരണമായി.

ആരും മുഖവിലയ്ക്കെടുക്കാത്ത നടിയായി കങ്കണയുടെ ഇന്ന് മാറിയെന്ന് വിമർശകർ പറയുന്നു. അതേസമയം നടിയെ അനുകൂലിക്കുന്നവരും ഉണ്ട്. ബോളിവുഡിൽ ഒതുക്കപ്പെടുന്നതിനെതിരെയാണ് കങ്കണ സംസാരിക്കുന്നതെന്നാണ് നടിയുടെ അനുകൂലികൾ പറയുന്നത്. ബോളിവുഡിലെ കുടുംബാധിപത്യത്തെ തുറന്ന് കാണിക്കാൻ കഴിഞ്ഞ ഏകനടിയും കങ്കണയാണെന്ന് ആരാധകർ വാദിക്കുന്നു.

Kangana Ranaut

നടൻ സുശാന്ത് സിം​ഗ് രാജ്പുതിന്റെ മരണ സമയത്തുൾപ്പെടെ ബോളിവുഡിലെ നെപ്പോട്ടിസം നടനെ എങ്ങനെ ബാധിച്ചു എന്ന് തുറന്ന് കാണിക്കാൻ കങ്കണയ്ക്ക് കഴിഞ്ഞു. വിവാ​ദങ്ങൾ തുടരെ വരുമ്പോളും അഭിനേത്രിയെന്ന നിലയിൽ കങ്കണയെ വെല്ലാൻ ഇന്ന് ബി ടൗണിൽ അധികം നടിമാരില്ലെന്നും വാദമുണ്ട്.

ജീവിതത്തിലെ സന്തോഷകരമായ ദിനത്തിലെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കങ്കണയിപ്പോൾ. നടിയുടെ സഹോദരൻ അക്ഷത് റണൗത്ത് അച്ഛനാകാൻ പോകുകയാണ്. ​ഗർഭിണിയായ നാത്തൂൻ റിതു റണൗത്തിന്റെ ചിത്രങ്ങൾ കങ്കണ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഏഴ് മാസം ​ഗർഭിണിയായ റിതു റൗണൗത്തിനായി പ്രത്യേക ചടങ്ങുകളും വീട്ടിൽ നടന്നു.

Kangana Ranaut

'റണൗത്ത് ബേബി എത്തിപ്പോയി. ഒക്ടോബറിൽ ഡെലിവറിയാണ്' എന്ന് ഫോട്ടോകൾ പങ്കുവെച്ച് കൊണ്ട് നടി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. സഹോദരനും നാത്തൂനും ആശംസകളും അറിയിച്ചിട്ടുണ്ട്. കങ്കണയുടെ ഇളയ സഹോദരനാണ് അക്ഷത്. 2020 ലാണ് അക്ഷത് വിവാഹിതനായത്. രം​ഗോലി എന്ന ചേച്ചിയും നടിക്കുണ്ട്. ചേച്ചിയുടെ മകൻ പൃഥിയോട് കങ്കണയ്ക്ക് പ്രത്യേക വാത്സല്യമുണ്ട്. ബോളിവുഡിലെ താരമാണെങ്കിലും മുംബൈയിൽ സ്ഥിര താമസത്തിന് കങ്കണ തയ്യാറായിട്ടില്ല.

ജനിച്ച് വളർന്ന ഹിമാചൽ പ്രദേശിലാണ് നടി ഇപ്പോഴും താമസിക്കുന്നത്. 30 കോടി ചെലവിട്ടാണ് മണാലിയിൽ കങ്കണ തന്റെ ബം​ഗ്ലാവ് പണിതത്. മുംബൈയിലെ തിരക്കുകളോട് താൽപര്യമില്ലെന്ന് നടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ധക്കഡ് ആണ് കങ്കണയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. കങ്കണയുടെ കരിയറിലെ ഏറ്റവും കനത്ത പരാജയമായാണ് ധക്കഡ് വിലയിരുത്തപ്പെടുന്നത്.

സിനിമ കാണാൻ ആളില്ലാത്തത് മൂലം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ധക്കഡിന്റെ പ്രദർശനം നിർത്തി. പങ്ക, തലൈവി, ജഡ്ജ്മെന്റൽ ഹെ ക്യാ തുടങ്ങി ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയ കങ്കണയുടെ മിക്ക സിനിമകളും പരാജയപ്പെടുകയായിരുന്നു. അതിനാൽ തന്നെ കരിയറിൽ വലിയൊരു തിരിച്ച് വരവ് നടിക്ക് അനിവാര്യമാണ്.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X