രഹസ്യമായി നടന്ന വിവാഹം; ഒരു വാക്ക് പോലും പുറത്ത് പോകരുതെന്ന് റാണിയുടെ ഭർത്താവ്; കരൺ പറയുന്നു
ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് റാണി മുഖർജി. ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്ന റാണി ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. ഇന്നും സിനിമാ രംഗത്ത് തന്റേതായ സ്ഥാനം റാണിക്കുണ്ട്. എന്നാൽ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ റാണി തയ്യാറല്ല. തനിക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്ന റാണി മികച്ച സിനിമകളിലൂടെ പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു. റാണി മുഖർജിയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഫിലിം മേക്കർ ആദിത്യ ചോപ്രയെയാണ് റാണി വിവാഹം ചെയ്തത്.
2014 ലായിരുന്നു വിവാഹം. ആദിത്യ ചോപ്രയുടെ നിരവധി സിനിമകളിൽ റാണി മുഖർജി അഭിനയിച്ചിട്ടുണ്ട്. ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കുന്ന വ്യക്തിയാണ് ആദിത്യ ചോപ്ര. ബോളിവുഡിലെ പാർട്ടികളിലോ അഭിമുഖങ്ങളിലോ ആദിത്യ ചോപ്രയെ കാണാറില്ല. റാണി മുഖർജിയുടെയും ആദിത്യയുടെയും വിവാഹം പോലും രഹസ്യമായിരുന്നു. ഇറ്റലിയിൽ വെച്ചാണ് വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ പുറത്ത് വിടരുതെന്ന് ചടങ്ങിനെത്തിയവർക്ക് പ്രത്യേക നിർദ്ദേശവും ഉണ്ടായിരുന്നു.

ഇപ്പോഴിതാ റാണി മുഖർജി-ആദിത്യ ചോപ്ര വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം മേക്കർ കരൺ ജോഹർ. വിവാഹം എവിടെ വെച്ചാണ് നടന്നതെന്ന് പോലും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവൻ ഇപ്പോൾ വേണമെങ്കിലും എന്നെ ഇതിന്റെ പേരിൽ വഴക്ക് പറയുമെന്നും കരൺ ജോഹർ പറയുന്നു. ആദിത്യ ചോപ്ര വിവാഹക്കാര്യം തന്നെ അറിയിച്ചതെങ്ങനെയെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു. എന്റെ വിവാഹം നടക്കുകയാണ്. 18 പേരാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്.
എന്റെ വിവാഹത്തെക്കുറിച്ച് ഒരു വാക്ക് പുറത്ത് അതിന് പിന്നിൽ നീയായിരിക്കുമെന്ന് ആദിത്യ ചോപ്ര തന്നോട് പറഞ്ഞു. ആദിത്യയുടെ കടുംപിടുത്തം കാരണം വീട്ടിൽ പോലും കള്ളം പറഞ്ഞാണ് വിവാഹത്തിന് എത്തിയതെന്നും കരൺ ജോഹർ വ്യക്തമാക്കി. റാണി മുഖർജി അതിഥിയായെത്തിയ കോഫി വിത്ത് കരണിന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

അദിര എന്നാണ് റാണിക്കും ആദിത്യക്കും പിറന്ന മകളുടെ പേര്. സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ദമ്പതികൾ മകളെ മാധ്യമ ശ്രദ്ധയിൽ നിന്നും മാറ്റി നിർത്തുന്നു. വിവാഹം കഴിഞ്ഞ് ഇത്രയും വർഷമായിട്ടും വിവാഹ ചിത്രം ഇതുവരെയും റാണി മുഖർജി പങ്കുവെച്ചിട്ടില്ല. രണ്ട് പേർക്കും തിരക്കുകളുണ്ടെങ്കിലും ഒരുമിച്ചുള്ള സമയം കണ്ടെത്താൻ ശ്രമിക്കാറുണ്ടെന്ന് മുമ്പൊരിക്കൽ റാണി മുഖർജി പറഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ചകളിൽ ഒരുമിച്ച് സിനിമയ്ക്ക് പോകും. വിദേശത്താണെങ്കിൽ പാപ്പരാസികളെ ഭയക്കാതെ കൈ കോർത്ത് തെരുവുകളിലൂടെ നടക്കാറുണ്ടെന്നും റാണി മുഖർജി അന്ന് പറഞ്ഞു. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ആദിത്യ ചോപ്ര റാണി മുഖർജിയെ വിവാഹം ചെയ്യുന്നത്. പായൽ ഖന്ന എന്നാണ് ആദിത്യ ചോപ്രയുടെ ആദ്യ ഭാര്യയുടെ പേര്.
2009 ലാണ് ഇവർ വേർപിരിഞ്ഞത്. ഇരുവർക്കും കുട്ടികളില്ലായിരുന്നു. ആദിത്യ ചോപ്ര ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് നേരത്തെ പല ഗോസിപ്പുകളും വന്നിട്ടുണ്ട്. ഇദ്ദേഹത്തിന് ഡിപ്രഷനുണ്ടെന്നാണ് ഒരിക്കൽ പ്രചരിച്ച വാർത്ത. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ അപൂർമായി മാത്രമേ ആദിത്യ ചോപ്രയെ പൊതുവദികളിൽ കണ്ടിട്ടുള്ളൂ. ഇദ്ദേഹത്തിന്റെ ഫോട്ടോകളും വിരളമാണ്.


Click it and Unblock the Notifications