പതിമൂന്ന് വയസില്‍ ഞാന്‍ പ്രണയിച്ചിരുന്നു; സിനിമയിലെത്തിയ കാലത്തും ആ പ്രണയം ഉണ്ടായിരുന്നതായി കരീന കപൂര്‍

രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുത്ത് സന്തോഷത്തില്‍ കഴിയുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍. രണ്ടാമതും ഗര്‍ഭിണിയായതിനെ കുറിച്ചും മകന്‍ ജനിച്ചതിനെ കുറിച്ചുമൊക്കെ നടി പറഞ്ഞ് കഴിഞ്ഞു. ലോക്ഡൗണ്‍ നാളുകളില്‍ കരീനയുടെ പ്രണയത്തെ കുറിച്ചുള്ള ചില കഥകളും പ്രചരിച്ചിരുന്നു. സെയിഫ് അലി ഖാന് മുന്‍പ് നടന്‍ ഷാഹിദ് കപൂറുമായിട്ടാണ് കരീന പ്രണയിച്ചത്.

ഷാഹിദുമായി വേര്‍പിരിഞ്ഞെങ്കിലും ഒരു കാലത്ത് ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. അതിനും മുന്‍പ് വിക്കി നിഹലാനിയുമായിട്ടാണ് കരീന പ്രണയിച്ചത്. പ്രശസ്ത നിര്‍മാതാവ് പഹലജ് നിഹലാനിയുടെ മകനാണ് വിക്കി. ബോളിവുഡിലേക്ക് കരീന അരങ്ങേറ്റം നടത്തുന്ന കാലത്ത് വിക്കിയുമായി പ്രണയത്തിലായിരുന്നു.

kareena

ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിക്കിയുമായി പ്രണയിച്ച് തുടങ്ങിയ കാലത്തെ കുറിച്ച് പറയുകയാണ് നടി. 'വിക്കിയും ഞാനും ഒരു തരത്തില്‍ ആത്മസഖികള്‍ ആയിരുന്നു. അവന്‍ എല്ലായിപ്പോഴും എന്റെ കൂടെ നിന്നു. അവനാണ് എന്റെ ആദ്യ പ്രണയം. എനിക്ക് പതിമൂന്ന് വയസുള്ളപ്പോഴാണ് അദ്ദേഹവുമായി പ്രണയത്തിലായത്.

വേറിട്ട ഫോട്ടോഷൂട്ട് ആണോ, ആരെയും മയക്കുന്ന ചിത്രങ്ങളുമായി പൂജ ബാനർജി, വൈറൽ ഫോട്ടോസ് കാണാം

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

പക്ഷേ ഭാവിയില്‍ അത് നന്നായില്ല. വളരെ കാലം മുന്‍പുള്ളതാണ്. ഇപ്പോഴും ഞങ്ങളുടെ കരിയറുമായി മുന്നോട്ട് പോവുകയാണ്. എങ്കില്‍ പോലും ഞങ്ങളിപ്പോഴും ഒരുമിച്ചാണെന്നും നടി പറഞ്ഞിരുന്നു. ഇപ്പോള്‍ കരീന സെയിഫ് അലി ഖാനുമായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായി കഴിയുകയാണ്. വിക്കി നിഹലാനി ഇറ്റാലിയന്‍ സ്വദേശിനിയെ വിവാഹം കഴിച്ചു. 43 വയസുള്ളപ്പോള്‍ അവര്‍ മരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X