അവർക്ക് അമ്മയുണ്ട്, വളർന്ന കുട്ടികളാണ്; രണ്ട് പേരും വീട്ടിലേക്ക് വരുമ്പോൾ; സെയ്ഫിന്റെ മക്കളെക്കുറിച്ച് കരീന

കരീന കപൂറിന്റെ വ്യക്തി ജീവിതം ബോളിവുഡിൽ എപ്പോഴും ചർച്ചയാകാറുണ്ട്. ബോളിവുഡ് കണ്ട ഏറ്റവും വലിയ താര റാണിമാരിൽ ഒരാളാണ് കരീന. ശ്രദ്ധേയ സിനിമകൾ തുടരെ ലഭിച്ച താരം. കരിയറിൽ തിരക്കേറിയ സമയത്താണ് കരീന വിവാഹിതയാകുന്നത്. നടൻ സെയ്ഫ് അലി ഖാനെയാണ് കരീന വിവാഹം ചെയ്തത്. തഷാൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് കരീന സെയ്ഫുമായി അടുക്കുന്നത്. സെയ്ഫ് അന്ന് വിവാഹ മോചിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്.

എന്നാൽ ഇതൊന്നും കരീന കാര്യമാക്കിയില്ല. അടുത്തറിഞ്ഞ ഇരുവരും വൈകാതെ വിവാഹം ചെയ്തു. വിവാഹ ശേഷവും കരീന സിനിമാ രം​ഗത്ത് സജീവമായി തുടർന്നു. തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നിവരാണ് കരീനയുടെയും സെയ്ഫിന്റെയും മക്കൾ. ആദ്യ ഭാര്യ അമൃത സിം​ഗിൽ ഇബ്രാബിം അലി ഖാൻ, സാറ അലി ഖാൻ എന്നീ മക്കളും സെയ്ഫിനുണ്ട്. സാറ ഇന്ന് ബോളിവുഡിലെ യുവനടിയാണ്. ഇബ്രാഹിം സിനിമാ രം​ഗത്തേക്ക് കടന്ന് വരാൻ ഒരുങ്ങുന്നു.

Kareena Kapoor  Sara Ali Khan

മക്കൾ രണ്ട് പേരും സെയ്ഫിനെ കാണാൻ ഇടയ്ക്കിടെ എത്താറുണ്ട്. കരീനയുമായും രണ്ട് പേർക്കും നല്ല അടുപ്പമുണ്ട്. ഒരിക്കൽ സാറ, ഇബ്രാഹിം എന്നിവരെക്കുറിച്ച് കരീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ അവർക്ക് അമ്മയെ പോലെയല്ലെന്ന് കരീന അന്ന് വ്യക്തമാക്കി. ഞങ്ങൾ സുഹൃത്തുക്കളെ പോലെയാണ്. അവർക്ക് നല്ല അമ്മയുണ്ട്. അവർ വീട്ടിൽ വരുമ്പോൾ‌ സുഹൃത്തായി ഞാനുണ്ട്. അവർ വളർന്ന കുട്ടികളാണ്. ലോലോ (കരിഷ്മ)യുടെ കുട്ടികൾ വളരെ ചെറുതാണ്.

സാറ സുന്ദരിയാണ്. അവൾ സിനിമാ രം​ഗത്തേക്ക് കടന്ന് വരാൻ കാത്തിരിക്കുകയാണ് ഞങ്ങൾ. സാറ നന്നായി പഠിക്കുന്ന കുട്ടിയാണ്. 90 ശതമാനം മാർക്ക് വാങ്ങുന്നയാൾ. സിനിമയെക്കുറിച്ച് സംസാരിക്കാറില്ല. അക്കാദമിക് കാര്യങ്ങളാണ് സംസാരിക്കാറ്. ഡോക്ടറാകണം സർജനാകണം എന്നൊക്കെ. പക്ഷെ രണ്ട് വർഷത്തിനുള്ളിൽ അത് മാറുമെന്ന് ഞാൻ കരുതുന്നു.

Kareena Kapoor  Sara Ali Khan

കാരണം ഒരിക്കൽ താൻ ആ​ഗ്രഹിച്ചിരുന്നത് അഭിഭാഷക ആകണമെന്നാണ്. എന്നാൽ താൻ സിനിമാ രം​ഗത്തേക്ക് എത്തിയെന്നും കരീന കപൂർ ചൂണ്ടിക്കാട്ടി. വളരെ നല്ല രീതിയിൽ വളർത്തിയ മക്കളാണ് സാറ അലി ഖാനും ഇബ്രാഹിം അലി ഖാനുമെന്ന് കരീന പറഞ്ഞിട്ടുണ്ട്.

കരീനയുടെ ഊഹം പോലെ സിനിമാ രം​ഗത്തേക്ക് തന്നെയാണ് സാറ അലി ഖാൻ പിന്നീട് കടന്ന് വന്നത്. എന്നാൽ ഇതുവരെയും വലിയ ഹിറ്റ് സിനിമകൾ സാറയ്ക്ക് ലഭിച്ചിട്ടില്ല. നടിയുടെ അഭിനയം പോരെന്ന വിമർശനം വരുന്നുണ്ട്. 2013 ലാണ് കരീനയും സെയ്ഫ് അലി ഖാനും വിവാഹിതരാകുന്നത്. മക്കൾ ജനിച്ച ശേഷമാണ് കരീന സിനിമകളുടെ തിരക്ക് കുറച്ചത്. അതേസമയം ഇന്നും നടി സിനിമകൾ ചെയ്യുന്നുണ്ട്. ക്രൂ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച വിജയം നേടി.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X