അഞ്ച് വർഷം ലിവിം​ഗ് ടു​ഗെദറിൽ; വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത് ആ ഘട്ടത്തിൽ; തുറന്ന് പറഞ്ഞ് കരീന

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. 2012 ൽ വിവാഹിതരായ ഇരുവരും സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ജഹാം​ഗീർ അലി ഖാൻ, തൈമൂർ അലി ഖാൻ എന്നിവരാണ് കരീനയുടെയും സെയ്ഫിന്റെയും മക്കൾ. കരീന സെയ്ഫ് അസി ഖാനെ വിവാഹം ചെയ്തത് ഒരു കാലത്ത് വലിയ വാർത്തയായിരുന്നു. രണ്ട് പേരും രണ്ട് മതസ്ഥരാണ്. സെയ്ഫാണെങ്കിൽ ആദ്യ വിവാഹബന്ധം വേർപെടുത്തിയ ആളും. ഈ ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്.

കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് കരീന വിവാഹത്തിന് തയ്യാറാകുന്നത്. മാർക്കറ്റ് മൂല്യത്തെ ബാധിക്കുമെന്ന് പലരും പറഞ്ഞെങ്കിലും വിവാഹമെന്ന തീരുമാനവുമായി നടി മുന്നോട്ട് പോയി. വിവാഹശേഷവും നടി അഭിനയ രം​ഗത്ത് തുടർന്നു. മൂത്ത മകൻ തൈമൂർ അലി ഖാൻ പിറക്കുന്നത് വരെ തിരക്ക് പിടിച്ച് സിനിമകൾ ചെയ്ത നടിയായിരുന്നു കരീന. എന്നാൽ മകൻ പിറന്ന ശേഷം നടി വ്യക്തിജീവിതത്തിലേക്ക് ശ്രദ്ധ നൽകാൻ തീരുമാനിച്ചു.

Kareena Kapoor

സിനിമാ രം​ഗത്ത് തുടർന്നെങ്കിലും പഴയ താരത്തിളക്കം ഒരു പരിധി വരെ കരീനയ്ക്ക് നഷ്ടപ്പെട്ടിരുന്നു. ദീപിക പദുകോൺ ഉൾപ്പെടെയുള്ള നടിമാരുടെ കരിയർ ​ഗ്രാഫ് കുതിച്ചുയരുന്നത് ഈ കാലഘട്ടത്തിലാണ്. വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ച ഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കരീന കപൂർ. കുട്ടികൾ വേണമെന്ന് തോന്നിയപ്പോഴാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് കരീന പറയുന്നു.

കുട്ടികൾ വേണമെന്ന് തോന്നുന്നത് കൊണ്ടാണ് നമ്മൾ വിവാഹം കഴിക്കുന്നത്. അല്ലെങ്കിൽ ഇന്നത്തെ കാലത്ത് ലിവിം​ഗ് ടു​ഗെദറിൽ കഴിയാം. സെയ്ഫും ഞാനും അഞ്ച് വർഷം ഒരുമിച്ച് ജീവിച്ചു. അടുത്ത സ്റ്റെപ് എടുക്കാനുള്ള കാരണം കുഞ്ഞുങ്ങൾ വേണമെന്ന ആ​ഗ്രഹമായിരുന്നെന്നും കരീന തുറന്ന് പറഞ്ഞു. കുട്ടികളെ വളർത്തുന്നതിൽ തെറ്റായതോ ശരിയായതോ രീതി ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. കുട്ടികളുടെ മുന്നിൽ ജീവിതം മുഴുവനായും ജീവിക്കാനാണ് ആ​ഗ്രഹിക്കുന്നത്.

Kareena Kapoor

തന്നിൽ നിന്നും മക്കളും ഇത് പഠിക്കുമെന്ന് കരീന കപൂർ ചൂണ്ടിക്കാട്ടി. മക്കളെ വ്യക്തികളായാണ് ഞങ്ങൾ കാണുന്നത്. അവരെ ബഹുമാനിക്കുന്നു. അവരെ അവരായി വളരാൻ അനുവദിക്കുന്നു. അവർ അവരുടെ വഴി കണ്ടെത്തുമെന്നും കരീന കപൂർ ചൂണ്ടിക്കാട്ടി. കുട്ടികളോടൊപ്പം എല്ലാം ചെയ്യണം. നമ്മൾ സന്തോഷമായിരുന്നാലേ അവരും നല്ല രീതിയിൽ വളരൂ. തന്റെ മാനസികാരോ​ഗ്യത്തിന്റെ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും കരൂന കപൂർ ചൂണ്ടിക്കാട്ടി.

വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് സെയ്ഫിനും കരീനയ്ക്കും ആദ്യത്തെ മകൻ തൈമൂർ ജനിക്കുന്നത്. 2021 ൽ രണ്ടാമത്തെ മകൻ ജെഹാം​ഗീറും ജനിച്ചു. തൈമൂറിനെ പ്രസവിച്ച് ദിവസങ്ങൾക്ക് ശേഷം കരീന ഷൂട്ടിം​ഗിന് മ‌ടങ്ങിയെത്തിയത് വലിയ തോതിൽ വാർത്തയായിരുന്നു. അമ്മയായ ശേഷം സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുന്നതാണ് ബോളിവുഡിൽ അക്കാലത്ത് പൊതുവെ കണ്ടുവന്ന രീതി.

എന്നാൽ ഈ മുൻധാരണയിൽ കരീന കപൂർ മാറ്റം വരുത്തി. വിവാഹമോ അമ്മയാകുന്നതോ കരിയറിനെ ബാധിക്കരുതെന്ന പക്ഷക്കാരിയാണ് കരീന കപൂർ. അതേസമയം മക്കൾക്ക് തന്റെ സാന്നിധ്യം ആവശ്യമായ പ്രായമായതിനാൽ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ താൽപര്യമില്ലെന്നും കരീന വ്യക്താക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷത്തിൽ കരീന കുടുംബസമേതമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X