For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞിനെ മുലയൂട്ടാൻ സാധിച്ചിരുന്നില്ല, ആദ്യത്തേത് പോലെയായിരുന്നില്ല രണ്ടാമത്തെ പ്രസവം, വെളിപ്പെടുത്തി നടി

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടി കരീന കപൂർ ഖാൻ. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും നടി തന്റെ ആരാധകരോട് പങ്കുവെയ്ക്കറുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവാറുമുണ്ട്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം നേരിടേണ്ട വന്ന മാനസിക പിരിമുറക്കത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. വിഷാദത്തിന്റെ അവസ്ഥയിൽ എത്തിയെന്നും ശരീരഭാരം വർധിച്ചതായും നടി പറ‍ഞ്ഞു. ഇൻസ്റ്റഗ്രാം ലൈവ് സെക്ഷനിൽ എത്തിയപ്പോഴണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  Kareena Kapoor

  രണ്ടാമത്തെ മകന്റെ പേരിന് പിന്നിലെ സസ്പെൻസ് പരസ്യമാക്കി കരീന, 'ജെ' എന്നല്ല, പേര് വെളിപ്പെടുത്തി നടി

  നടിയുടെ വാക്കുകൾ ഇങ്ങനെ....ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി കണ്ണാടിയിൽ നോക്കിയപ്പോൾ തനിക്ക് തന്നെ ഒരു മാറ്റം തോന്നിയിരുന്നു. ഇനി ഒരിക്കലും പഴയ സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ എത്തില്ലെന്ന് എനിക്ക് തോന്നി.വീണ്ടും പഴത് പോലെ ശരീരം ഫിറ്റ് ആകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഒരിക്കലും അതിന് ഇന കഴിയില്ലെന്ന് അന്ന് തോന്നിയെന്നും കരീന കപൂർ ലൈവിൽ പറയുന്നു.

  മുകേഷിനൊടൊപ്പം താമസിച്ചത് മാസങ്ങൾ മാത്രം, കുഞ്ഞുങ്ങളെ ആഗ്രഹിച്ചു, എന്നാൽ രേഖയ്ക്ക് സംഭവിച്ചത്

  കൂടാതെ മകന് മുലയൂട്ടുന്നതിലും പ്രശ്നമുണ്ടായിരുന്നതായും നടി പറയുന്നത്. ആ സമയം താൻ അനുഭവിച്ച മാനസിക പ്രശ്നം വളരെ വലുതായിരുന്നുവെന്നും കരീന കൂട്ടിച്ചേർത്തു. താൻ വല്ലതെ വലിപ്പം വയ്ക്കുന്നത് പോലെ തോന്നി. കൂടാതെ കാലിനും തടിവെച്ചിരുന്നു. അന്ന് കാലിന് 100 കിലോ ഭാരമുളളത് പോലെ തോന്നി. തൈമൂറിനെ പ്രസവിച്ചപ്പോഴുണ്ടായ സ്ഥിതിയായിരുന്നില്ലെന്നും അത് വളരെ രസകരമായിരുന്നുവെന്നും കരീന ലൈവിൽ പറഞ്ഞു.

  2021 ഫെബ്രുവരി 21 ന് ആയിരുന്നു കരീനയ്ക്കും സെയിഫിനും രണ്ടാമത് കുഞ്ഞ് ജനിക്കുന്നത്. ജഹാംഗീർ എന്നാണ് കുഞ്ഞിന്റെ പേര്. ഗർഭകാലത്തെ തന്റെ അനുഭവം പങ്കുവെച്ച് കൊണ്ട് പുറത്ത് ഇറക്കിയ 'പ്രെഗ്​നൻസി ബൈബിൾ-ദി അൾട്ടിമേറ്റ്​ മാന്വൽ ഫൊർ മോംസ്​ ടു ബീ' എന്ന പുസ്തകത്തിലൂടെയാണ് മകന്റെ യഥാർഥ പേര് പുറത്ത് വിട്ടത്. തുടക്കത്തിൽ 'ജെ' എന്ന് മാത്രമായിരുന്നും താരങ്ങൾ കുഞ്ഞിന്റെ പേരിനെ കുറിച്ച് പറഞ്ഞത്. കരീനയടെ പിതാവായിരുന്നു ഒരു അഭിമുഖത്തിൽ ജെ എന്ന് പേര് വെളിപ്പെടുത്തിയത്. കുഞ്ഞ് ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് യഥാർഥ പേര് പുറത്ത് വന്നിരിക്കുന്നത്. അതേസമയം കുട്ടിയുടെ പേരുമായി ബന്ധപ്പെട്ട് വിമർശനങ്ങളും തലപൊക്കിയിട്ടുണ്ട്. തൈമൂറിനെ പേരിനെ ചുറ്റിപ്പറ്റിയും അന്ന് വിമർശനങ്ങൾ തലപൊക്കിയിരുന്നു.

  എന്റെ ആദ്യത്തെ പരമ്പരയിൽ ശരണ്യ ചേച്ചി അനിയത്തിയായി അഭിനയിച്ചു, ഓർമ പങ്കുവെച്ച് അശ്വതി

  ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയുടെ പേരായിരുന്നു തൈമൂർ. ഈ പേര് കുഞ്ഞിന് വേണ്ടി തിരഞ്ഞെടുത്തതിൽ താരങ്ങൾക്കെതിരെ ആരാധകർ രംഗത്ത് എത്തിയിരുന്നു. വിമർശനം കടുത്തപ്പോൾ തൈമൂർ എന്ന് പേര് ഇടാനുള്ള കാരണം വെളിപ്പെടുത്തി സെയ്ഫ് അലിഖാൻ രംഗത്ത് എത്തുകയായിരുന്നു. ഭരണാധികാരിയുടെ പേര് എന്ന നിലയിലല്ല പേര് ഇട്ടതെന്നും പേർഷ്യൻ ഭാഷയിൽ തൈമൂർ എന്നാൽ ഇരുമ്പ് എന്നാണർഥമെന്നും സെയ്ഫ് പറഞ്ഞിരുന്നു തുടർന്ന് വിവാദം അവസാനിക്കുകയായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ലോക്ക് ഡൗൺ സമയത്തായിരുന്നു കരീന അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്. ഗർഭാവസ്ഥയിലും നടി തന്റെ ജോലിയിൽ സജീവമായിരുന്നു. നിറവയറുമായി നിടി അഭിനയിക്കാൻ പോയത് അന്ന് വലിയ വാർത്തയായിരുന്നു. അമീർ ഖാൻ ചിത്രമായ ലാൽ സിംഗ് ഛദ്ദയാണ് പുറത്ത വരനുള്ള കരീനയുടെ ഏറ്റവും പുതിയ ചിത്രം. കുട്ടിയുടെ സ്വകാര്യതയെ പരിഗണിച്ച് അധികം ചിത്രങ്ങളോ വീഡിയോകളോ താരങ്ങൾ പുറത്ത് വിട്ടിട്ടില്ല,

  Read more about: kareena kapoor
  English summary
  Viral: Kareena Kapoor Opens Up Her Postpartum Depression And Weight Gain After Second Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X