Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
നേരം പോക്കിന് പ്രണയിച്ചു, വീട്ടുകാർ പിടിച്ച് കെട്ടിച്ചു, ആ പ്രണയത്തെ കുറിച്ച് നടിയുടെ പിതാവ്
ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഏറെ ചർച്ചയാവുന്ന താരകുടുംബമാണ് നടി കരീന കപൂറിന്റേത് . സിനിമ കുടുംബത്തിൽ ജനിച്ച് വളർന്ന കരീനയും സഹോദരി കരീഷ്മയും അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് സിനിമയിൽ എത്തുകയായിരുന്നു. മൂത്ത മകൾ കരീഷ്മയായിരുന്നു ആദ്യം ബോളിവുഡിൽ എത്തിയത്. എന്നാൽ വിവാഹശേഷം നടി അഭിനയം വിടുകയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്ന കരീഷ്മ അഭിനയത്തിന് ഇടവേള നൽകുന്നത്. പിന്നീട് വിവാഹമോചനത്തിന് ശേഷം നടി ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു.
വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ സാമന്ത ചെയ്തത്, സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു...
എന്നാൽ കരീന വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമാണ്. നടൻ സെയ്ഫ് അലിഖാനെയാണ് നടി വിവാഹം കഴിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. തൈമൂർ ആലിഖാൻ, ജെ എന്നിങ്ങനെ രണ്ട് മക്കളും ഇവർക്കുണ്ട്. ഈ വർഷമാണ് നടി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത് പ്രസവത്തിന് ശേഷം അഭിനയത്തിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് കരീന. ഗർഭകാലത്തും നടി തന്റെ ജോലിയിൽ സജീവമായിരുന്നു.
അഞ്ജുവിന് ശിവേട്ടൻ വാങ്ങിയ പിറന്നാൾ സമ്മാനം ഇതാണ്, സ്നേഹപൂർവ്വം നൽകി, സാന്ത്വനം എപ്പിസോഡ്

കരീനയുടെ മാതാപിതാക്കളുടേത് പ്രണയ വിവാഹമായിരുന്നു. രൺധീർ കപൂറിന്റെ ആദ്യ ചിത്രമായ കൽ ആജ് ഔർ കൽ എന്ന ചിത്രത്തിലെ നായികയായിരുന്നു ബബിത. തുടർന്ന് ഇരുവരും ഇഷ്ടത്തിലാവുകയായിരുന്നു.1971 ൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ബബിതയുമായി സീരിയസ് പ്രണയമായിരുന്നില്ല എന്നാണ് രൺധീർ കപൂർ പറയുന്നത്. ഒരു അഭിമുഖത്തിലാണ് ബബിതയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും നടൻ പറയുന്നത്. കരീനയ്ക്ക് 7 വയസ്സുള്ളപ്പോഴായിരുന്നു ഇരുവരും വേർപിരിഞ്ഞത്.

അച്ഛന്റേയും അമ്മയുടേയും വേർപിരിയലിന് ശേഷം കരീഷ്മയും കരീനയും അമ്മ ബബിതയ്ക്കൊപ്പമായിരുന്നു താമസിച്ചത്. രൺധീർ തന്റെ മാതാപിതാക്കൾക്കൊപ്പം പോവുകയായിരുന്നു. വളരെ സാധാരണക്കാരെ പോലെയാണ് ബബിത മക്കളെ വളർത്തിയത്. ഇത് കരീനയും കരീഷ്മയും പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിത ബബിതയുമായുള്ള വിവാഹം നടന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് രൺധീർ കപൂർ.നേരം പോക്കിന് തുടങ്ങിയ ബന്ധമായിരുന്നു വിവാഹത്തിലെത്തിയതെന്നാണ് രൺധീർ കപൂർ പറയുന്നത്. എന്നാൽ വീട്ടുകാർ വിവാഹം ഉറപ്പിക്കുകയായിരുന്നു

തന്റെ പിതാവ്, വിവാഹം കഴിക്കാൻ വല്ല ഉദ്ദ്യേശവും ഉണ്ടോ എന്ന് ചോദിച്ചിരുന്നു. മാതാപിതാക്കൾക്ക് വേണ്ടി വിവാഹം കഴിച്ചത് കൊണ്ട് തനിക്ക് പ്രണയാഭ്യർത്ഥന നടത്താൻ അവസരം കിട്ടിയിട്ടില്ലെന്നും നടൻ അഭിമുഖത്തിൽ പറയുന്നു. നേരത്തെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ബബിതയുമായി വേർപിരിയേണ്ടി വന്നതിനെ കുറിച്ച് നടൻ പറഞ്ഞിരുന്നു. "വീട്ടിൽ വൈകി എത്തുന്ന മദ്യപാനിയായ ഒരാളാണ് താനെന്ന് അവർ തിരിച്ചറിഞ്ഞു. അവർക്കത് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. അവർ ആഗ്രഹിച്ചത് പോലെ ജീവിക്കാൻ എനിക്കും സാധിക്കുമായിരുന്നില്ല. താൻ എങ്ങനെയാണോ ആ രീതിയിൽ ഉൾക്കൊള്ളാൻ അവരും തയ്യാറായിരുന്നില്ല. തുടർന്ന് വേർപിരിയുകയായിരുന്നു. പിന്നെ ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നതിനാൽ അത് കുഴപ്പമില്ലായിരുന്നു. രണ്ട് കുട്ടികളുണ്ടായി. അവരെ മികച്ച രീതിയിൽ തന്നെ ബബിത വളർത്തി. അവർ കരിയറിൽ ഉയരങ്ങളിലെത്തി. ഇതിൽ കൂടുതൽ അച്ഛൻ എന്ന നിലയിൽ തനിക്ക് എന്താണ് വേണ്ടത്" രൺധീർ കപൂർ പറഞ്ഞു. 1988 ൽ രൺദീർ കപൂർ ബബിതയുമായി വേർപിരിഞ്ഞ്.
Recommended Video

ഒരു അഭിമുഖത്തിൽ കരീന കപൂറും മതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞിരുന്നു. അമ്മ തന്റെയും സഹോദരി നട്ടെല്ലാണെന്നാണ് നടി പറയുന്നത്. തനിക്ക് ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് മാതാപിതാക്കൾ വേർപിരിയുന്നത് എന്ന താരം പറയുന്നു. 1987 ലാണ് കരീന കപൂറിന്റെ അച്ഛന്‍ രൺധീർ കപൂറും അമ്മ ബബിതയും നിയമപരമായി വേര്‍പിരിഞ്ഞത്. ബബിത ഒറ്റയ്ക്ക് നിന്നാണ് കരീന കപൂറിനെയും സഹോദരി കരിഷ്മ കപൂറിനെയും പഠിപ്പിച്ച് വളര്‍ത്തി വലുതാക്കിയത്. നിയമപരമായി വേര്‍പിരിഞ്ഞു എങ്കിലും ഞങ്ങള്‍ മക്കളുടെ കാര്യത്തിന് വേണ്ടി അച്ഛനും അമ്മയും ഒന്നിച്ച് ചേരാറുണ്ട് എന്ന് കരീന കപൂര്‍ പറയുന്നു. അവര്‍ ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും താരം അഭിമുഖത്തിൽ പറഞ്ഞു..
-
ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
'എനിക്ക് അങ്ങനെ ജീവിക്കാൻ പറ്റില്ല'; രവി മേനോന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാരണം!, ശ്രീലത നമ്പൂതിരി പറഞ്ഞത്