കരിഷ്മയുമായുള്ള വിവാഹം മുടങ്ങിയത് ഒറ്റക്കാരണത്താൽ; ഐശ്വര്യ അക്കാര്യത്തിൽ വാശി പിടിച്ചില്ല; പക്ഷെ…
അമിതാഭ് ബച്ചന്റെ കുടുംബത്തിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. മരുമകൾ ഐശ്വര്യ റായും കുടുംബവും അകൽച്ചയിലാണെന്ന് കുറച്ച് നാളുകളായി അഭ്യൂഹമുണ്ട്. അഭ്യൂഹങ്ങൾ കടുത്തിട്ടും താര കുടുംബം ഇതിൽ വ്യക്തത വരുത്താൻ തയ്യാറായില്ല. കഴിഞ്ഞ ദിവസം ഐശ്വര്യയെ അമിതാഭ് ഇൻസ്റ്റഗ്രാമിൽ അൺ ഫോളോ ചെയ്തെന്ന റിപ്പോർട്ടും പുറത്ത് വന്നു. അഭിഷേക് ബച്ചന്റെ ഭാര്യയായി ഐശ്വര്യ റായ് ബച്ചൻ കുടുംബത്തിലേക്ക് കടന്ന് വന്നപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചതാണ്. 2007 ൽ ആഘോഷപൂർവം നടന്ന വിവാഹം വലിയ വാർത്താ പ്രാധാന്യം നേടി.
കരിയറിൽ താരറാണിയായി തിളങ്ങി നിൽക്കെയാണ് ഐശ്വര്യ വിവാഹിതയാകുന്നത്. വിവാഹ ശേഷവും നടി അഭിനയ രംഗത്ത് തുടർന്നു. എന്നാൽ മകൾ ആരാധ്യ ജനിച്ച ശേഷം സിനിമകളുടെ തിരക്ക് ഐശ്വര്യ കുറച്ചു. അമ്മയായ ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ ഐശ്വര്യ റായ് അഭിനയിച്ചിട്ടുള്ളൂ. അഭിഷേകിന്റെ വീട്ടുകാർ ആഗ്രഹിച്ചത് പോലെ കുടുംബിനിയായി കഴിയനായിരുന്നു ഐശ്വര്യക്കും താൽപര്യം.

ഐശ്വര്യക്ക് മുമ്പ് അഭിഷേക് ബച്ചൻ നടി കരിഷ്മ കപൂറുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തിന് സമ്മതം പറഞ്ഞ വീട്ടുകാർ വിവാഹ നിശ്ചയവും നടത്തി. എന്നാൽ അപ്രതീക്ഷിതമായ സംഭവങ്ങളാണ് പിന്നീട് നടന്നത്. അഭിഷേകും കരിഷ്മയും തമ്മിൽ അകന്നു. നിശ്ചയിച്ച വിവാഹത്തിൽ നിന്നും ഇവർ പിന്മാറുകയും ചെയ്തു. അന്ന് ഇതേക്കുറിച്ച് പല ഗോസിപ്പുകളും വന്നിരുന്നു. ചില അഭിപ്രായ വ്യത്യാസങ്ങളാണ് ഇരുവരും അകലാൻ കാരണമായത്.
വിവാഹശേഷം അഭിഷേകിനൊപ്പം മറ്റൊരു വീട്ടിലേക്ക് താമസം മാറാൻ കരിഷ്മ കപൂർ ആഗ്രഹിച്ചു. എന്നാൽ അച്ഛനെയും അമ്മയെയും വിട്ട് മറ്റൊരു വീട്ടിൽ നിൽക്കുന്നതിനോട് അഭിഷേകിന് താൽപര്യമില്ലായിരുന്നു. മാതാപിതാക്കളുമായി വലിയ അടുപ്പം അഭിഷേകിനുണ്ട്. ഇരുവരെയും പിരിഞ്ഞ് നിൽക്കുന്നത് നടന് ആലോചിക്കാൻ പോലും പറ്റില്ലെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ മുമ്പൊരിക്കൽ വ്യക്തമാക്കിയത്.

അതേസമയം ഐശ്വര്യക്ക് ഇത്തരം നിർബന്ധങ്ങളൊന്നുമില്ലായിരുന്നു. ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം ഒരു വീട്ടിൽ താമസിക്കാൻ ഐശ്വര്യ തയ്യാറായി. സ്വന്തം മാതാപിതാക്കളോട് ഐശ്വര്യ കാണിക്കുന്ന സ്നേഹമാണ് നടിയിലേക്ക് അഭിഷേകിനെ അടുപ്പിച്ചതെന്നും സൂചനയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ട് 16 വർഷമായിട്ടും ഒരു വീട്ടിലാണ് ഐശ്വര്യയും അഭിഷേകും ജയ ബച്ചനും അഭിഷേക് ബച്ചനും കഴിയുന്നത്.
നേരത്തെ അഭിഷേകും ഐശ്വര്യയും വീടുമാറുന്നു എന്ന വാർത്ത വന്നെങ്കിലും ഇത് സത്യമായിരുന്നില്ല. കഴിഞ്ഞ ദിവസം ശ്വേത ബച്ചന്റെ മകൻ അഗസ്ത്യയുടെ ആദ്യ സിനിമയുടെ സ്ക്രീനിംഗിന് അഭിഷേകും ഐശ്വര്യയും കുടുംബ സമേതം എത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് അമിതാഭ് ബച്ചൻ ഐശ്വര്യയെ അൺ ഫോളോ ചെയ്തെന്ന വാർത്ത പുറത്ത് വന്നത്. ഐശ്വര്യയുടെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നും അഭിഷേകിന്റെ വീട്ടുകാരുടെ സാന്നിധ്യം ഉണ്ടാകാറില്ല.
അടുത്തിടെ തന്റെ പിറന്നാൾ ദിനം അമ്മയ്ക്കും മകൾ ആരാധ്യക്കും ഒപ്പമാണ് ഐശ്വര്യ ആഘോഷിച്ചത്. പൊന്നിയൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി. ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് അഭിനയ രംഗത്തേക്ക് തിരിച്ച് വരവ് നടത്തിയ സിനിമയാണ് പൊന്നിയിൻ സെൽവൻ. ഇതിന് ശേഷം പുതിയ സിനിമകളിലൊന്നും ഐശ്വര്യ റായ് ഒപ്പുവെച്ചിട്ടില്ല.


Click it and Unblock the Notifications