ബ്രേക്കപ്പായ ശേഷം സൽമാനും കത്രീനയും ഒരുമിച്ച് അഭിനയിച്ചപ്പോൾ; വിവാഹം കഴിഞ്ഞതോടെ നടിക്ക് വന്ന മാറ്റവും
ബോളിവുഡിലെ താര റാണിയായി തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് കത്രീന കൈഫ്. ഹിന്ദി ഭാഷയോ ബോളിവുഡിനെക്കുറിച്ചോ അറിയാതെ സിനിമാ ലോകത്തേക്ക് കടന്ന് വന്ന കത്രീന തന്റെ പരിമിതികൾ ഓരോന്നായി മറികടന്ന് മുൻനിര സ്ഥാനത്തേക്ക് എത്തി. അന്നും ഇന്നും കത്രീനയ്ക്ക് വലിയ ആരാധകവൃന്ദം ബോളിവുഡിലുണ്ട്. സൂപ്പർസ്റ്റാർ സിനിമകളിലെ നായികയായാണ് കത്രീന കൂടുതലും അഭിനയിച്ചിട്ടുള്ളത്.
കരിയറിലെ പ്രശസ്തിക്കൊപ്പം ഗോസിപ്പുകളും കത്രീനയെ തേടി വന്നു. സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ് നടൻ സൽമാൻ ഖാനും കത്രീന കൈഫും തമ്മിലുണ്ടായിരുന്ന പ്രണയം. കത്രീനയ്ക്ക് കരിയറിൽ തുടക്ക കാലത്ത് മാർഗദർശിയായത് സൽമാൻ ഖാനാണ്. കുടുംബ പശ്ചാത്തലമോ മറ്റ് സ്വാധീനമോ ഇല്ലാതെ ബോളിവുഡിലെത്തിയ കത്രീനയ്ക്ക് ഇന്ന് സൽമാന്റെ പിന്തുണ ആവശ്യമായിരുന്നു.

പല ഘട്ടങ്ങളിലും കത്രീനയുടെ രക്ഷകനായി സൽമാൻ ഖാൻ മാറി. ഈ ബന്ധം പ്രണയത്തിലേക്കെത്തി എന്നാണ് അന്ന് വന്ന വാർത്തകൾ. എന്നാൽ രൺബീർ കപൂറുമായി അടുത്തതോടെ സൽമാനുമായുള്ള ബന്ധം കത്രീന ഉപേക്ഷിച്ചു. സൽമാനെ ഇതേറെ ബാധിച്ചെന്നാണ് അന്നുണ്ടായ സംസാരം. എന്നാൽ കത്രീനയുമായുള്ള സൽമാന്റെ സൗഹൃദത്തിന് കോട്ടം സംഭവിച്ചില്ല. ഇരുവരും തുടർന്നും ഒരുമിച്ച് സിനിമകൾ ചെയ്തു.
രൺബീർ കപൂറിനൊപ്പം ആറ് വർഷത്തോളം കത്രീന ജീവിച്ചു. എന്നാൽ പിന്നീട് ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടാവുകയും രണ്ട് വഴിക്ക് പിരിയുകയും ചെയ്തു. നടൻ വിക്കി കൗശലുമായി അടുത്ത കത്രീന വിക്കിയെ വിവാഹവും ചെയ്തു. വിവാഹിതയായ ശേഷം ടൈഗർ ത്രീ എന്ന സൽമാൻ ഖാൻ ചിത്രത്തിൽ കത്രീന നായികയായെത്തി. ഈ ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളിലും നായിക കത്രീന തന്നെയായിരുന്നു. എന്നാൽ അന്ന് കത്രീന വിക്കി കൗശലിനെ വിവാഹം ചെയ്തിട്ടില്ല.

എക്താ ടൈഗർ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് ടൈഗർ ത്രീ. കത്രീനയും സൽമാൻ ഖാനും ബ്രേക്കപ്പായതിന് ശേഷമാണ് ഈ സിനിമ ഷൂട്ട് ചെയ്യുന്നത്. അന്നുണ്ടായ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം മേക്കർ കബിർ ഖാൻ. ബ്രേക്കപ്പിന് ശേഷം സൽമാനും കത്രീനയും തമ്മിൽ അത്ര സ്വര ചേർച്ചയിൽ അല്ലായിരുന്നെന്ന് കബിർ ഖാൻ പറയുന്നു. കത്രീനെയാണ് ആദ്യം സിനിമയിലേക്ക് തെരഞ്ഞെടുത്തത്. പിന്നീടാണ് സൽമാൻ ഖാനെ സമീപിച്ചതെന്നും കബീർ ഖാൻ വ്യക്തമാക്കി.
ഏക്താ ടെെഗറിന്റെ രണ്ടാം ഭാഗമാണ് ടൈഗർ സിന്ദാ ഹെ. ഈ സിനിമയിലും ഇവർ ഒരുമിച്ചെത്തി. ടൈഗർ ത്രീക്ക് മുൻപ് ഭാരത് എന്ന ചിത്രത്തിലും കത്രീനയും സൽമാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രണയം അവസാനിച്ച തുടക്ക നാളുകളിൽ അസ്വാരസ്യമുണ്ടായെങ്കിലും പിന്നീട് ഇവർ സൗഹൃദം തുടർന്നു. അതേസമയം വിവാഹിതയായ ശേഷം സൽമാനിൽ നിന്നും അകലം പാലിക്കാൻ കത്രീന ശ്രദ്ധിച്ചിട്ടുണ്ട്. പൊതുവേദികളിൽ ഇരുവരും ഒരുമിച്ചെത്തിയപ്പോൾ ഇത് പ്രകടമായിരുന്നു. 56 കാരനായ സൽമാൻ ഖാൻ ഇപ്പോഴും അവിവാഹിതനാണ്. തന്റെ വിവാഹപ്രായം കഴിഞ്ഞെന്നാണ് സൽമാൻ പറയുന്നത്.


Click it and Unblock the Notifications