രാജ് കുന്ദ്രയുമായുളള വിവാഹമോചനത്തിന് കാരണം ശില്‍പ്പ ഷെട്ടി, ആരോപണങ്ങളുമായി മുന്‍ഭാര്യ

By Midhun Raj

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും. 2009ലാണ് ഇരുവരും വിവാഹിതരായത്. ശില്‍പ്പയുമായുളള വിവാഹത്തിന് പിന്നാലെ രാജ് കുന്ദ്ര എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ആദ്യ ഭാര്യ കവിത കുന്ദ്രയുമായുളള വിവാഹ മോചനത്തിന് ശേഷമാണ് രാജ് കുന്ദ്ര ശില്‍പ്പ ഷെട്ടിയെ ജീവിത സഖിയാക്കിയത്. രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുളളത്. മൂത്തമകന്‍ വിയാന് പിന്നാലെ കഴിഞ്ഞ വര്‍ഷം രണ്ടാമത്തെ കുഞ്ഞും ശില്‍പ്പയുടെയും രാജിന്‌റെയും ജീവിതത്തിലേക്ക് എത്തി. സമീഷ ഷെട്ടി കുന്ദ്ര എന്നാണ് മകള്‍ക്ക് ഇരുവരും പേരിട്ടത്.

ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി വൈഭവി ഉപാധ്യായ, ചിത്രങ്ങള്‍ കാണാം

കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം ശില്‍പ്പ ഷെട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അടുത്തിടെയാണ് തങ്ങളുടെ പതിനൊന്നാം വിവാഹ വാര്‍ഷികം ശില്‍പ്പയും രാജ് കുന്ദ്രയും ആഘോഷിച്ചത്. അതേസമയം തന്‌റെയും രാജ് കുന്ദ്രയുടെയും വിവാഹ മോചനത്തിന് കാരണം ശില്‍പ്പ ഷെട്ടിയാണെന്ന് മുന്‍ഭാര്യ കവിത തുറന്നുപറഞ്ഞിരുന്നു. വിവാഹ മോചനത്തെ കുറിച്ച് കവിത കുന്ദ്രയുടെതായി വന്ന ഒരഭിമുഖം വീണ്ടും വൈറലാവുകയാണ്.

മകള്‍ ജനിച്ച് കുറച്ചുമാസം മാത്രം പ്രായമായ

മകള്‍ ജനിച്ച് കുറച്ചുമാസം മാത്രം പ്രായമുളള സമയത്താണ് രാജ് കുന്ദ്രയും കവിതയും പിരിയുന്നത്. തങ്ങളുടെ വിവാഹബന്ധം തകര്‍ത്തത് ശില്‍പ്പ ഷെട്ടിയാണെന്ന് കവിത കുന്ദ്ര ആരോപിക്കുന്നു. 'അവര്‍ ഒരുമിച്ചുളള ചിത്രങ്ങള്‍ നോക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു. അവള്‍ എന്റെ ഭര്‍ത്താവിനൊപ്പമാണ്. അവള്‍ എന്റെ ജീവിതമാണ് നയിക്കുന്നത്. ഞങ്ങളുടെ വിവാഹബന്ധം വീണ്ടെടുക്കാന്‍ ഞാന്‍ ശ്രമിക്കുന്നതിനിടയില്‍ അദ്ദേഹം ശില്‍പ്പയെ കുറിച്ച് മാത്രമാണ് സംസാരിച്ചത്', കവിത പറഞ്ഞു.

അദ്ദേഹം ആരെയെങ്കിലും മികച്ചതായി

'എന്നെ വിവാഹ മോചനത്തിനായി രാജ് കുന്ദ്ര നിര്‍ബന്ധിച്ചു. മറ്റൊരാളെ വിവാഹം കഴിക്കാന്‍ പ്ലാനുണ്ടോ എന്ന് ഞാന്‍ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി തന്നില്ല', കവിത കുന്ദ്ര അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. ഒരിക്കല്‍ ശില്‍പ്പ ഷെട്ടിയുമായുളള ബന്ധത്തെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ രാജ് കുന്ദ്ര അത് നിഷേധിച്ചുകൊണ്ടാണ് സംസാരിച്ചത്. 'ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന്' അന്ന് രാജ് കുന്ദ്ര പറഞ്ഞു.

ഞാനും കവിതയും വേര്‍പിരിഞ്ഞത്

'ഞാനും കവിതയും വേര്‍പിരിഞ്ഞത് ഒമ്പത് മാസങ്ങള്‍ക്ക് മുന്‍പാണ്. ഡൈവോഴ്‌സ് ഫയല്‍ ചെയ്തത് നാല് മാസം മുന്‍പും. ഞങ്ങള്‍ പരസ്പര ധാരണയിലാണ് വിവാഹ മോചനത്തിന് തീരുമാനിച്ചത്. വിവാഹ മോചനത്തിനുള്ള കാരണങ്ങള്‍ എനിക്ക് തുറന്നുപറയാന്‍ കഴിയില്ല, അത് വ്യക്തിപരമാണ്, അത് ഞാന്‍ കവിതയെ താഴ്ത്തികെട്ടുന്നതിന് തുല്യമായിരിക്കും, അവളെ മോശക്കാരിയാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല'.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഈ സമയത്ത് എനിക്ക് ശില്‍പ ഷെട്ടിയുമായി

'ഈ സമയത്ത് എനിക്ക് ശില്‍പ ഷെട്ടിയുമായി യാതൊരു ബന്ധവുമില്ല. എന്റെ വ്യക്തിപരമായ സാഹചര്യം ഒരു സെലിബ്രിറ്റിയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ ശ്രമിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. എന്റെ മുന്‍ ഭാര്യയുടെ ഞെട്ടിക്കുന്ന ആരോപണങ്ങളില്‍ ശില്‍പ ഷെട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കാന്‍ ഈ അവസരം ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണ് രാജ് കുന്ദ്ര മുന്‍പ് പറഞ്ഞത്. അതേസമയം കവിതയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ശില്‍പ്പ ഷെട്ടിയും രംഗത്തെത്തി. തങ്ങള്‍ പരിചയപ്പെടുമ്പോള്‍ രാജ് കുന്ദ്ര വിവാഹ മോചിതനായിരുന്നു എന്നാണ് ശില്‍പ്പ ഷെട്ടി പറഞ്ഞത്.

Read more about: shilpa shetty raj kundra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X