വിവാഹമോചനം വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ്; ഇതോടെ തകര്‍ന്നത് ഞങ്ങളുണ്ടാക്കിയ കുടുംബമാണെന്ന് നടി കൃതി
'വിവാഹ മോചനം സംഭവിക്കാതിരിക്കാനും, ഒരുമിച്ച് തന്നെ മുന്നോട്ട് പോവാനും മറ്റാരുടെയും സമ്മര്‍ദ്ദം ഇല്ലാതെ തന്നെ ഞാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. മറ്റൊരു കാര്യത്തിനും ഞാന്‍ ഇത്രയും ശ്രമിച്ചിട്ടില്ല. എന്റെ പക്കലുള്ളതെല്ലാം നല്‍കാനും ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാം പരാജയപ്പെട്ടതോടെ അതില്‍ നിന്നും ഒഴിവാകാന്‍ ശ്രമിക്കുകയായിരുന്നു.

ഞാന്‍ ഒത്തിരി കാര്യങ്ങള്‍ പഠിച്ചു. അതില്‍ സാഹിലിന് വലിയൊരു റോള്‍ ഉണ്ട്. ഞാന്‍ ആരാണെന്നും എവിടെയാണെന്നും മനസിലാക്കാന്‍ അദ്ദേഹം ഒത്തിരി ശ്രമിച്ചു. ഇനിയും ഒരുമിച്ച് നില്‍ക്കേണ്ടതില്ലെന്ന തീരുമാനം വളരെ ചെറിയൊരു കാര്യത്തിനെ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു. പക്ഷെ ജീവിതത്തില്‍ ഒരു സന്തോഷമോ സമാധാനമോ എനിക്ക് ലഭിച്ചിരുന്നില്ല.
സിംപിൾ ലുക്കിലുള്ള ദർഷ ഗുപ്തയുടെ പുത്തൻ ഫോട്ടോസ് കാണാം
ഞങ്ങള്‍ ഒരുമിച്ച് കെട്ടിപ്പടുത്ത കുടുംബം അടക്കം എല്ലാം ഇതിലൂടെ തകര്‍ന്നു. വേര്‍പിരിയുക എന്നത് കടുപ്പമേറിയ തീരുമാനമായിരുന്നു. എന്നാല്‍ ഒരുമിക്കാം എന്നുള്ള തീരുമാനം എന്റേതാണെന്ന് ചിന്തിച്ചിരുന്നു. ഒരു ഘട്ടം എത്തിയപ്പോള്‍ വേര്‍പിരിയുന്നത് തന്നെയാണ് ഇങ്ങനെ മുന്നോട്ട് പോകുന്നതിനെക്കാള്‍ നല്ലത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു എന്നും കൃതി കുല്‍ഹാരി പറയുന്നു.
Recommended Video
ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനായിരുന്നു താനും സാഹില്‍ സെഗാളും തമ്മില്‍ വേര്‍പിരിയുകയാണെന്ന കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ കൃതി അനൗണ്‍സ് ചെയ്തത്. 'ഞാനും ഭര്‍ത്താവും പേപ്പറുകളിലൂടെയല്ല, ജീവിതത്തില്‍ വേര്‍പിരിയുകയാണ്. ഈ തീരുമാനം വളരെ കടുപ്പമേറിയതാണെന്നും അന്ന് നടി സൂചിപ്പിച്ചു.


Click it and Unblock the Notifications











