For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭയമില്ല, അവളിൽ നിന്ന് പഠിച്ചത് ഇതൊക്കെയാണ്... അനുഷ്കയെ കുറിച്ച് വിരാട് കോലി

  |

  ബോളിവുഡിലെ ബോൾഡ് ആന്റ് ബ്യൂട്ടി എന്നാണ് അനുഷ്ക ശർമയെ അറിയപ്പെടുന്നത്. മികച്ച അഭിനേത്രി എന്നതിൽ ഉപരി ബോളിവുഡിലെ ശക്തമായ സ്ത്രീസാന്നിധ്യം കൂടിയാണിവർ. സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും നടി അങ്ങനെ തന്നെയാണ്. അനുഷ്കയുടെ പല നിലപാടുകളും വലിയ വിവാദങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് അനുഷ്കയ്ക്കെതിരെ ബിജെപി എംഎൽ എ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഭാര്യയെ പിന്തുണച്ച് വിരാട് കോലി. ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് അനുഷ്കയെ കുറിച്ച് വാചലനായത്.

  anushka

  ചേട്ടൻ ഒന്ന് സംസാരിച്ചേ! ശബ്ദം കേട്ട് ഞെട്ടി, ആരാധകർക്കൊപ്പം ഗെയിം കളിച്ച് താരം

  സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ നടി, നിര്‍മാതാവ് എന്നീ നിലകളില്‍ അനുഷ്ക ശര്‍മയ്ക്ക് ഒരു പേടിയുമില്ല. സ്വന്തം തോന്നലുകളെ പിന്തുടര്‍ന്ന് എന്നും ശരിയായ കാര്യങ്ങള്‍ ചെയ്യുന്നവളാണ് അനുഷ്കയെന്നും കോലി പറഞ്ഞു. കൂടാതെ അനുഷ്കയിൽ നിന്ന താരം പഠിച്ച പാഠത്തെ കുറിച്ചും കോലി വെളിപ്പെടുത്തി. അവൾ തികച്ചും നിർഭയയാണ്. ഏറ്റെടുക്കുന്ന പ്രൊജക്റ്റുകളില്‍ അവള്‍ വിശ്വാസം അര്‍പ്പിക്കുന്നു. തുടര്‍ന്ന് ചുറ്റിലും എന്ത് സംഭവിച്ചാലും അത് അലട്ടില്ല. ഇതാണ് അനുഷ്കയില്‍ നിന്ന് ഞാന്‍ പഠിച്ച പാഠം .

  തന്റെ നിശബ്ദതയിൽ നിന്ന് കാര്യങ്ങൾ ഗ്രഹിച്ച് അറിയാനുള്ള കഴിവ് അനുഷ്കയ്ക്ക് ഉണ്ട്.ഫീല്‍ഡിലായിരിക്കുമ്പോള്‍ തന്റെ ഉള്ളിലെന്താണ് നടക്കുന്നതെന്ന് ശരീരഭാഷ നോക്കി അവള്‍ മനസ്സിലാക്കിക്കളയും. ഒരേ രീതിയില്‍ ചിന്തിക്കുന്നവരായതിനാലാണ് അത് സാധ്യമാകുന്നതെന്നും കോലി കൂട്ടിച്ചേർത്തു. അനുഷ്കയെ കുറിച്ചുള്ള കോലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്.

  നേരത്തെ അനുഷ്ക നിര്‍മിച്ച പാതാള്‍ ലോക് എന്ന വെബ് സീരീസിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സീരീസ് ദേശവിരുദ്ധമാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ക്ക് ബി.ജെ.പി നേതാവ് നന്ദകിഷോർ ഗുർജാർ പരാതി നല്‍കി. അനുഷ്കയെ കോലി വിവാഹ മോചനം ചെയ്യണമെന്ന വിചിത്ര ആവശ്യവും ഉന്നയിച്ചു. അനുഷ്കയെ വിവാഹ മോചനം ചെയ്ത് രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാനാണ് ഗുര്‍ജാര്‍ ആവശ്യപ്പെട്ടത്. തന്‍റെ ചിത്രം സീരീസില്‍ ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചത് രാജ്യദ്രോഹക്കുറ്റമാണെന്നും ഗുര്‍ജാര്‍ പറഞ്ഞു.

  അനുഷ്ക ആദ്യമായി നിർമ്മിച്ച വെബ് സീരീസാണ് പതാ . ഇതൊരു ഒരു കുറ്റാന്വേഷണ കഥയാണ്. മികച്ച പ്രതകരണമാണ് വെബ് സീരീസിന് ലഭിക്കുന്നത്. ഒമ്പത് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്.ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വെബ് സീരീസ് നിർമ്മിച്ച അനുഷ്കയെ പ്രശംസിച്ച് വിരാട് കോലി രംഗത്തെത്തുകയും ചെയ്തിരുന്നു.

  Read more about: anushka sharma virat kohli
  English summary
  Viral Kohli's Recent Revelation Of His Wife Anushka Sharma Is Winning The Internet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X